അഭിനയം നിർത്തിയശേഷം ഹിമാലയത്തിൽ പോയി സെറ്റിലാകണം, അവൻ കരഞ്ഞത് കണ്ടപ്പോൾ ഞാൻ ആ തീരുമാനമെടുത്തു!
നാൽപ്പത്തിനാല് വർഷത്തിനിടയിലെ ഏറ്റവും മോശം സമയം നടൻ ജയംരവിക്കുണ്ടായത് 2024ൽ ആയിരുന്നു. ജയംരവിയും ഭാര്യ ആർതിയും വേർപിരിയുമെന്ന് പ്രേക്ഷകരുടെ വിദൂര ചിന്തയിൽപ്പോലും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ജയംരവി എക്സിലൂടെ ആർതിയുമായുള്ള വിവാഹമോചനം പ്രഖ്യാപിച്ചപ്പോൾ ആർതിക്കൊപ്പം പ്രേക്ഷകരും ഞെട്ടി. തന്നോട് ആലോചിക്കാതെയും തന്റെ അഭിപ്രായം ചോദിക്കാതെയും നടൻ സ്വമേധയ എടുത്ത തീരുമാനമാണ് വിവാഹമോചനമെന്നാണ് പിന്നീട് ഭാര്യ പ്രതികരിച്ച് പറഞ്ഞത്.
ഭാര്യയ്ക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു നടൻ ഉന്നയിച്ചത്. തന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകളും ബാങ്ക് അക്കൗണ്ടുകളുമെല്ലാം ഭാര്യയാണ് ഉപയോഗിക്കുന്നതെന്നാണ് നടൻ പറഞ്ഞത്. ഷൂട്ടിങിന് പോകുമ്പോൾ ഹോട്ടൽ റൂമിൽ താമസിച്ചാൽ പോലും ഭാര്യയ്ക്ക് സംശയമായിരുന്നുവെന്നുമെല്ലാം നടൻ വെളിപ്പെടുത്തിയിരുന്നു.

സിനിമാ കുടുംബമാണ് ആർതിയുടേയും. വിവാഹമോചനം പ്രഖ്യാപിച്ചശേഷം കരിയർ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് നടൻ. കൂടാതെ പുതുവർഷത്തിൽ പേരിലും നടൻ മാറ്റം വരുത്തി. ജയം സിനിമയിൽ അഭിനയിച്ചശേഷമാണ് നടന് ജയംരവിയെന്ന പേര് വീണത്. എന്നാൽ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലൂടെ തന്നെ ഇനി ആരും ജയംരവിയെന്ന് വിളിക്കരുതെന്നും രവി മോഹനെന്ന് താൻ പേര് മാറ്റിയതായും നടൻ പറഞ്ഞു.
എന്നാൽ നടൻ പേരിൽ മാറ്റം വരുത്തിയതിനോട് ആരാധകരിൽ ഏറെപ്പേർക്കും എതിർപ്പാണ്. കാതലിക്ക നേരമില്ലയ് എന്ന സിനിമയാണ് നടന്റെ ഏറ്റവും പുതിയ റിലീസ്. സിനിമയ്ക്ക് സമ്മിശ്രപ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടൻ ബിഹൈൻവുഡ്സ് ടിവിക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖമാണ് വൈറലാകുന്നത്.
മാതാപിതാക്കൾ നൽകുന്ന പിന്തുണയെ കുറിച്ചും മക്കളെ കുറിച്ചും സംവിധാന മോഹവും അഭിനയം നിർത്തിയശേഷമുള്ള പ്ലാനുകളുമെല്ലാം നടൻ വിവരിച്ചു. ഞാൻ എന്റെ കുടുംബത്തിലെ ഏറ്റവും ഇളയകുട്ടിയായതിനാൽ എല്ലാവർക്കും എന്നെ ഒരുപോലെ ഇഷ്ടമാണ്. എന്റെ അമ്മയേയും അച്ഛനേയും പോലെയുള്ള ദമ്പതികളെ നമുക്ക് അധികം കാണാൻ കഴിയില്ല. അങ്ങനെയുള്ളവരുടെ പ്രൊഡക്ഷൻ നിർത്തിയെന്ന് തോന്നുന്നു.
അങ്ങനെയുള്ളവർ ഇനി വരില്ലെന്ന് തോന്നുന്നു. നിൻ്റെ അച്ഛനെയും അമ്മയെയും കുറിച്ച് പറയൂ. മോശം എന്താണെന്ന് അവൾക്കറിയില്ല. മോശം എന്നാൽ എന്താണെന്ന് പോലും അമ്മയ്ക്ക് അറിയില്ലെന്ന് അച്ഛൻ എപ്പോഴും പറയാറുണ്ടെന്നും രവി മോഹൻ പറയുന്നു. എനിക്കുള്ള ആകുലതകളും പ്രശ്നങ്ങളുമൊന്നും ആരോടും ഞാൻ പറയാറില്ല. അത് പറഞ്ഞ് എനിക്ക് ചുറ്റുമുള്ളവരെ കൂടി മാനസീക വിഷമത്തിലാക്കുന്നതിൽ അർത്ഥമില്ല.

എപ്പോഴും സന്തോഷത്തോടെ ഇരിക്കാനും ഒപ്പമുള്ളവരെ ഹാപ്പിയാക്കി നിർത്താനുമാണ് എനിക്ക് എപ്പോഴും ഇഷ്ടം നടൻ കൂട്ടിച്ചേർത്തു. ഞാൻ ക്ഷമയുള്ളയാളാണ്. മറ്റുള്ളവർക്ക് എന്തെങ്കിലും നല്ലത് ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കുടുംബത്തെ ഞാൻ ബഹുമാനിക്കും. ജോലിയിൽ ഞാൻ ആത്മാർത്ഥതയുള്ളവനുമാണ്. സൗഹൃദത്തിന് ഞാൻ പ്രാധാന്യം നൽകാറുണ്ട്. എനിക്ക് ചില മോശം ശീലങ്ങളുണ്ട്. അത് മാറ്റണമെന്ന് ഞാൻ കരുതുന്നു. അൽപ്പം മടിയനാണ്.
എല്ലാ മോശം കാര്യങ്ങളും പെട്ടെന്ന് എന്നിലേക്ക് വരും രവി മോഹൻ പറഞ്ഞു. അഭിനയം നിർത്തിയശേഷം എന്ത് ചെയ്യാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് ഹിമാലയത്തിൽ പോയി അവിടെ സെറ്റിലാകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് നടൻ പറഞ്ഞു. മൂത്ത മകൻ ആരവിനെ കുറിച്ചും താരം മനസ് തുറന്നു. ടിക്ക് ടിക്ക് ടിക്ക് സിനിമയിൽ രവിയുടെ മകനായി ആരവ് തന്നെയാണ് അഭിനയിച്ചത്.
ടിക്ക് ടിക്ക് ടിക്ക് സിനിമയുടെ ഷൂട്ടിനിടെ ഒരിക്കൽ ആരവിനെ വഴക്ക് പറയേണ്ടി വന്നുവെന്നും അന്ന് അവൻ കരയുന്നത് കണ്ടശേഷം പിന്നീട് ഒരിക്കലും അവനെ വഴക്ക് പറഞ്ഞിട്ടില്ലെന്നും സംസാരിച്ച് മനസിലാക്കി കൊടുക്കാനാണ് ശ്രമിക്കാറുള്ളതെന്നും നടൻ പറഞ്ഞു.


Click it and Unblock the Notifications