twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മക്കൾ ചെന്നെെ വിട്ട് വരില്ലെന്ന ഉറച്ച തീരുമാനത്തിലാണ്; ചെന്നെെയിൽ സ്ഥിര താമസമാക്കിയതിനെക്കുറിച്ച് ജയറാം

    |

    മലയാള സിനിമയിലെ ജനപ്രിയ നടൻമാരിലൊരാളാണ് ജയറാം. കുടുംബ പ്രേക്ഷകരുടെ നായകനായ ജയറാം മലയാളത്തിൽ നിരവധി കഥാപാത്രങ്ങളെ ബി​ഗ് സ്ക്രീനിൽ എത്തിച്ചു. മിമിക്രിയിൽ നിന്നും സിനിമയിലേക്കെത്തി കോമഡിയിൽ മാത്രം ഒതുങ്ങാതെ പ്ര​ഗൽഭരായ സംവിധായകരുടെ കൂടെ നിരവധി സിനിമകൾ ചെയ്യാൻ കരിയറിന്റെ തുടക്കം മുതൽ ജയറാമിന് സാധിച്ചു.

    പത്മരാജന്റെ അപരൻ എന്ന സിനിമയിലൂടെ ആണ് ജയറാം സിനിമയിലേക്ക് ചുവടുവെക്കുന്നതും. ‌രണ്ട് കേരള സംസ്ഥാന അവാർഡ്, തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം, നാല് ഫിലിം ഫെയർ പുരസ്കാരം എന്നിവ ജയറാമിന് ഇക്കാലളവിനിടയിൽ ലഭിച്ചിട്ടുണ്ട്. 2011 ൽ പദ്മ ശ്രീ പുരസ്കാരവും ലഭിച്ചു.

    ..." data-gal-src="malayalam.filmibeat.com/img/600x100/2022/10/jayaram-1566473606-1666433205.jpg">
     ചരിത്ര പ്രസിദ്ധ നോവലിലെ നിർണായക കഥാപാത്രങ്ങളിൽ ഒന്നാണ് ഇത്

    Also Read: വീടിന് നേറെ കല്ലേറ്, പെങ്ങളുടെ മാനസിക നില തെറ്റി; എ പടം ജീവിതം തകര്‍ത്ത നജീബിനെക്കുറിച്ച് അനീഷ് ഉപാസന<br />Also Read: വീടിന് നേറെ കല്ലേറ്, പെങ്ങളുടെ മാനസിക നില തെറ്റി; എ പടം ജീവിതം തകര്‍ത്ത നജീബിനെക്കുറിച്ച് അനീഷ് ഉപാസന

    സത്യൻ അന്തിക്കാടിന്റെ ഒരുപിടി ഹിറ്റ് ചിത്രങ്ങളിൽ നായകനാവാനും ജയറാമിന് സാധിച്ചു. മലയാളത്തിൽ ജയറാം നായകനായി പുറത്തിറങ്ങിയ മകൾ എന്ന പുതിയ സിനിമയുടെ സംവിധായകനും സത്യൻ അന്തിക്കാട് ആയിരുന്നു. മണിരത്നം ഒരുക്കിയ തമിഴ് ചിത്രം പൊന്നിയിൻ സെൽവനാണ് ജയറാമിന്റെ ഏറ്റവും ഒടുവിൽ റിലീസായ സിനിമ.

    ആഴ്വർ കടിയാൻ നമ്പി എന്ന കഥാപാത്രത്തെ ആണ് നടൻ സിനിമയിൽ അവതരിപ്പിച്ചത്. തമിഴ്നാട്ടിലെ ചരിത്ര പ്രസിദ്ധ നോവലിലെ നിർണായക കഥാപാത്രങ്ങളിൽ ഒന്നാണ് ഇത്.

    ജയറാം അന്നും ഇന്നും ചെന്നെെയിലാണ്

    ജയറാം മികച്ച രീതിയിൽ കഥാപാത്രത്തെ അവതരിപ്പിച്ചു എന്നാണ് പ്രേക്ഷകർ പറയുന്നത്. തമിഴ്നാടുമായി വർഷങ്ങളുടെ ബന്ധമാണ് ജയറാമിനുള്ളത്. മലയാളത്തിലെ മുൻനിര നടൻ ആണെങ്കിലും ജയറാമും കുടുംബവും കഴിയുന്നത് ചെന്നെെയിൽ ആണ്. മലയാള സിനിമകൾ ഒരു കാലത്ത് ഷൂട്ട് ചെയ്തിരുന്നത് ചെന്നെെയിൽ ആയിരുന്നു.

    അന്ന് കുറേ മലയാളി താരങ്ങൾ ചെന്നെെയിൽ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ മലയാളത്തിലെ താരങ്ങൾ ഭൂരിഭാ​ഗവും കൊച്ചിയിലേക്ക് മാറി. എന്നാൽ ജയറാം അന്നും ഇന്നും ചെന്നെെയിലാണ്. ഇതേ പറ്റി സംസാരിച്ചിരിക്കുകയാണ് ജയറാമിപ്പോൾ.

    Also Read..." data-gal-src="malayalam.filmibeat.com/img/600x100/2022/10/jayaramparavathy-1662482133-1666433185.jpg">
    ചെന്നെെ വിട്ട് മറ്റൊരിടത്തേക്ക് മാറ്റുന്നത് വളരെ ബുദ്ധിമുട്ടാണ്

    Also Read: സ്‌ക്രാച്ചാൻ വരല്ലേയെന്ന് എത്ര തവണ പറയണം; റോബിനെയും ദിൽഷയെയും കുറിച്ച് ചോദിച്ച ആളോട് ശാലിനി<br />Also Read: സ്‌ക്രാച്ചാൻ വരല്ലേയെന്ന് എത്ര തവണ പറയണം; റോബിനെയും ദിൽഷയെയും കുറിച്ച് ചോദിച്ച ആളോട് ശാലിനി

    'ചെന്നെെയിൽ വന്ന് ഇവിടെ സെറ്റിലായി. മക്കളെല്ലാം ചെന്നെെയിലാണ് പഠിച്ചതും വളർന്നതും. അവർ ജനിച്ച് വളർന്നതെല്ലാം ചെന്നെെയിൽ ആയതിനാൽ ചെന്നെെ വിട്ട് മറ്റൊരിടത്തേക്ക് മാറ്റുന്നത് വളരെ ബുദ്ധിമുട്ടാണ്. ചെന്നെെയിൽ വളർന്ന എല്ലാവരും അങ്ങനെ ആണ്. അമേരിക്കയിൽ കൊണ്ട് പോവാം, സ്വിറ്റ്സർലന്റിൽ പോവാം എന്ന് പറഞ്ഞാലും ചെന്നെെ വിട്ട് അവർ വരില്ല. അതിനാലാണ് ചെന്നെെയിൽ സ്ഥിര താമസമാക്കിയത്,' ജയറാം പറഞ്ഞതിങ്ങനെ.

    തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ

    ജയറാമിന്റെ മകൻ കാളിദാസ് ജയറാമും തമിഴ് സിനിമകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മലയാളത്തിലേക്കാൾ നല്ല അവസരം കാളിദാസിന് ലഭിക്കുന്നത് തമിഴകത്ത് നിന്നാണ്. ഇതേപറ്റി കാളിദാസും തുറന്ന് സംസാരിച്ചിട്ടുണ്ട്. മലയാളത്തിൽ പൂമരം ആണ് കാളിദാസ് നായകൻ ആയെത്തിയ ആദ്യ സിനിമ. എന്നാൽ ഇത് ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷെ സിനിമ നിരൂപക പ്രശംസ പിടിച്ചു പറ്റിയിരുന്നു. ജയറാമിന്റെ മകൾ മാളവിക ജയറാമും സിനിമാ രം​ഗത്തേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്.

    മലയാളത്തിൽ പഴയത് പോലെ സജീവമല്ല ജയറാം. അവസാനം പുറത്തിറങ്ങിയ മകൾ എന്ന സിനിമയും വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടില്ല. നടന്റെ മികച്ച തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.

    Read more about: jayaram
    English summary
    Actor Jayaram About Why He Is Not Leaving Chennai; Says His Family Is Not Ready For It
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X