'കല്യാണ പന്തലുയർന്നു... ആഘോഷങ്ങൾ തുടങ്ങി...'; ചേട്ടൻ കണ്ണന്റെ കൈപിടിച്ച് മാളവിക മണ്ഡപത്തിലേക്ക്, ഹൽദി വീഡിയോ!

നടൻ ജയറാമിന്റെയും പാർവതിയുടെയും വീട്ടിൽ കഴിഞ്ഞ കുറച്ച് നാളുകളായി വിവാഹത്തിരക്കുകളാണ്. കാരണം ഇരുവരുടെയും മക്കളായ നടൻ കാളിദാസും മാളവിക ജയറാമും വിവാഹിതരാകാൻ പോവുകയാണ്. ആദ്യം വിവാഹനിശ്ചം കഴിഞ്ഞത് കാളിദാസിന്റെയാണെങ്കിലും വിവാഹം ആദ്യം നടക്കാൻ പോകുന്നത് മാളവികയുടേതാണ്. അടുത്തിടെ നടി രാധയുടെ മകൾ കാർത്തികയുടെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവെ മാധ്യമങ്ങളോട് സംസാരിച്ച് പാർവതി അക്കാര്യം നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്.

ഇപ്പോഴിതാ മാളവികയുടെ വിവാഹം വരും ദിവസങ്ങളിൽ തന്നെ ഉണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. കാരണം വിവാഹ​ത്തിന് മുന്നോടിയായി മാളവികയുടെ ഹൽദി ചടങ്ങ് നടന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ചേട്ടൻ കാളിദാസിന്റെ കൈപിടിച്ചാണ് മാളവിക ഹൽദി ചടങ്ങിനായി വേദിയിലേക്ക് എത്തിയത്.

Malavika Jayaram

സിംപിൾ ലഹങ്കയിൽ അതീവ സുന്ദരിയായാണ് മാളവിക ഹൽദി ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. ക്രീം നിറത്തിലുള്ള ഓർ​ഗൻസ ലഹ​ങ്കയിൽ മെറൂൺ നിറത്തിലുള്ള പൂക്കൾ തുന്നിച്ചേർത്തതാണ് മാളവികയുടെ ​ഹൽദി ഡ്രസ്. ലഹങ്കയ്ക്ക് ചേരുന്ന വെളുത്ത നിറത്തിലുള്ള ചോക്കറും വളകളും കമ്മലും മാളവിക ധരിച്ചിരുന്നു. ഒന്നു കൂടി ഭം​ഗി കൂട്ടാനായി മുലപ്പൂവും തലയിൽ ചൂടിയിട്ടുണ്ട്.

മുല്ലമാലകൾ കൊണ്ട് അലങ്കരിച്ച പന്തലിന് നടുവിലൂടെ ചേട്ടന്റെ കയ്യും പിടിച്ച് രാജകുമാരിയെപ്പോലെയാണ് മാളവിക എത്തിയത്. പാർവതിയും കാളിദാസിന്റെ ഭാവിവധുവുമെല്ലാം ഒപ്പമുണ്ട്. കാളിദാസും മറ്റുള്ളവരും മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്.

സഹോദരിയുടെ വിവാഹ ചടങ്ങിൽ അതീവ സന്തോഷവാനായി കാര്യങ്ങൾ ഓടി നടന്ന് ശ്രദ്ധിക്കുന്ന കാളിദാസിനെയും പ്രചരിക്കുന്ന വീഡിയോയിൽ കാണാം. ജയറാമിന്റെ ഫാൻസ് പേജുകളിലാണ് മാളവികയുടെ ​ഹൽദി ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടത്. സുമം​ഗലിയാകാൻ പോകുന്ന ചക്കിക്ക് ആരാധകരും സെലിബ്രിറ്റികളുമെല്ലാം ആശംസകൾ നേരുന്നുണ്ട്.

കുറച്ച് നാളുകൾക്ക് മുമ്പാണ് താനും തന്റെ നല്ലപാതിയെ കണ്ടെത്തിയെന്ന വിവരം മാളവിക ആരാധകരെ അറിയിച്ചത്. എന്റെ ജീവിതത്തില്‍ ഞാന്‍ എടുത്ത ഏറ്റവും മികച്ച തീരുമാനം. നിനക്ക് പിറന്നാൾ ആശംസകൾ. എന്നും എപ്പോഴും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു ഇങ്ങനെയായിരുന്നു കാമുകന്റെ മുഖം വെളിപ്പെടുത്തുന്ന ഫോട്ടോയ്ക്ക് മാളവിക നൽകിയ അടിക്കുറിപ്പ്. എന്നാൽ ആളുടെ പേരോ മറ്റു വിവരങ്ങളോ ഒന്നും കുറിപ്പിൽ പങ്കുവെച്ചിട്ടില്ല.

Malavika Jayaram

അടുത്തിടെയാണ് താന്‍ പ്രണയത്തിലാണെന്ന സൂചന മാളവിക നല്‍കിയത്. ഒരു പുരുഷന്റെ കയ്യില്‍ കൈ കോര്‍ത്തിരിക്കുന്ന ചിത്രം മാളവിക ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെയ്ക്കുകയായിരുന്നു. മാളവിക പങ്കുവെച്ച ചിത്രത്തിന് താഴെ കാളിദാസും പാർവതിയും കുറിച്ച കമന്റുകൾ വലിയ ശ്രദ്ധനേടിയിരുന്നു. അളിയാ എന്നായിരുന്നു കാളിദാസിന്റെ കമന്റ്. ഇതിന് പിന്നാലെയാണ് കാമുകനൊപ്പമെന്ന് തോന്നിക്കുന്ന ഒരു ചിത്രം പോസ്റ്റായി താരപുത്രി പങ്കുവെച്ചത്.

അടുത്തിടെ കാളിദാസിന്റെ വിവാഹനിശ്ചയം നടന്നപ്പോഴും താരമായത് മാളവികയുടെ ഭാവിവരൻ തന്നെയായിരുന്നു. ചക്കിയുടെ ആള് സൂപ്പർ, കാളിദാസിന്റെ അളിയൻ കലക്കിയല്ലോ എന്നെല്ലാമായിരുന്നു അന്ന് വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ ലഭിച്ച കമന്റുകൾ.

അതേസമയം അഭിനയത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് മാളവിക. നേരത്തെ ഒരു ജ്വല്ലറിക്ക് വേണ്ടിയുള്ള പരസ്യ ചിത്രത്തില്‍ മാളവികയും ജയറാമും ഒരുമിച്ചഭിനയിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ മാളവികയുടെ ഫോട്ടോഷൂട്ടുകളും വൈറലായി മാറാറുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ മാളവികയ്ക്ക് മൂന്ന് ലക്ഷം ഫോളോവേര്‍സുണ്ട്. ഒരു വര്‍ഷം മുമ്പ് മായം സെയ്ത് പൂവെ എന്ന തമിഴ് മ്യൂസിക് വീഡിയോയില്‍ മാളവിക അഭിനയിച്ചിരുന്നു. നടന്‍ അശോക് സെല്‍വനാണ് ഈ മ്യൂസിക് വീഡിയോയില്‍ മാളവികയുടെ ജോഡിയായി എത്തിയത്. മോഡൽ തരിണിയാണ് കാളിദാസിന്റെ ഭാവി വധു.

Read more about: jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X