കണ്ണന്‍ കുഴപ്പത്തിലാണെന്ന് ചക്കിയാണ് കണ്ടുപിടിച്ചത്! കാമുകിയെ കാണാന്‍ മുംബൈയിലേക്ക് പോയതിനെ പറ്റി ജയറാം
സിനിമയില്‍ ഒരുമിച്ചഭിനയിക്കുമ്പോള്‍ പ്രണയിച്ച് വിവാഹിതരായവരാണ് ജയറാമും പാര്‍വതിയും. അന്ന് സിനിമാക്കാരെയോ വീട്ടുകാരെയോ അറിയിക്കാതെ വളരെ രഹസ്യമായിട്ടും സാഹസികമായിട്ടും പ്രണയിച്ചതിനെ കുറിച്ച് ജയറാമും പാര്‍വതിയും തുറന്ന് പറഞ്ഞിട്ടുണ്ട്. പാര്‍വതിയുടെ വീട്ടുകാരുടെ ഭാഗത്ത് നിന്നും പ്രണയം കണ്ടുപിടിക്കുമോ എന്ന് പേടിച്ചായിരുന്നു താരങ്ങള്‍ രഹസ്യമാക്കി വെച്ചിരുന്നത്.
എന്നാല്‍ കാലം കഴിഞ്ഞപ്പോള്‍ മക്കളുടെ പ്രണയത്തിന് പൂര്‍ണ പിന്തുണ നല്‍കി കൊണ്ട് ശ്രദ്ധേയരാവുകയാണ് ജയറാമും പാര്‍വതിയും. മകന്‍ കാളിദാസിന്റെ പ്രണയം വീട്ടില്‍ കണ്ടുപിടിച്ചതിനെ കുറിച്ചും മരുമകളെ ആദ്യമായി കണ്ടതിനെ പറ്റിയും ജാങ്കോ സ്‌പേസ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പറയുകയാണ് ജയറാം.

തങ്ങളുടെ പ്രണയത്തിന് രഹസ്യമൊന്നുമില്ലെന്ന് പറഞ്ഞ ജയറാം പ്രണയത്തെ കുറിച്ച് പറയുമ്പോള്‍ ബ്രേക്കപ്പിനെ കുറിച്ച് പറയുന്നത് എന്തിനാണ് ചോദിക്കുന്നു. നമ്മുടെ സംസ്‌കാരം അതല്ലേ. കുടുംബം, കുട്ടിയുമൊക്കെയായി ജീവിക്കുന്നതാണ് ഭാരതീയ സംസ്‌കാരം. പിന്നെ നൂറില്‍ തൊണ്ണൂറ്റിയൊന്‍പതെണ്ണം നല്ലതും അതില്‍ ഒരെണ്ണം മോശവുമായിരിക്കും. അതൊന്നും നോക്കേണ്ടതില്ല. ഓരോരുത്തരുടെയും ഇഷ്ടങ്ങളാണത്.
പരസ്പരമുള്ള മനസിലാക്കലും ബഹുമാനവുമാണ് ഏറ്റവും വലിയ കാര്യം. ഞങ്ങളിപ്പോഴും പ്രേമമൊന്നും വിട്ടിട്ടില്ല. ഏത് പ്രായത്തിലും പ്രണയം മനോഹരമാണ്. ഇപ്പോഴും ഞങ്ങള്‍ പ്രണയിച്ച് കൊണ്ടേ ഇരിക്കുകയാണ്. ഇപ്പോള്‍ മക്കളെ കല്യാണം കഴിപ്പിച്ച് വിട്ടാല്‍ ഞങ്ങള്‍ക്ക് പ്രണയിക്കാന്‍ കുറച്ച് കൂടി സമയം കിട്ടും. മറ്റേത് അവരുടെ ശല്യം കൂടി ഉണ്ടായിരുന്നു. എല്ലായിപ്പോഴും അപ്പാ, അമ്മാ എന്നൊക്കെ വിളിച്ച് പുറകേ നടക്കുകയായിരുന്നു.
ഞങ്ങള്‍ നാല് പേരും അത്രയും ക്ലോസ്ഡ് ആണ്. എന്ത് കാര്യത്തിനും അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചോണ്ടിരിക്കും. ഇപ്പോള്‍ ഞങ്ങള്‍ക്ക് നാല് മക്കളായെന്ന് പറഞ്ഞ ജയറാം കാളിദാസിന്റെ പ്രണയത്തെ കുറിച്ചും പറഞ്ഞു.
ചക്കിയാണ് കണ്ണന്റെ പ്രണയം കണ്ടുപിടിച്ചത്. അപ്പാ കുഴപ്പമാണ്. കണ്ണന്‍ എവിടെയോ കുഴപ്പത്തിലാണെന്ന് പറഞ്ഞു. അങ്ങനെ നോക്കുമ്പോള്‍ കണ്ണന്‍ ഒരീസം മുംബൈയിലേക്ക് പോകാന്‍ ഒരുങ്ങുന്നു. എന്താണ് അവിടെ ഷൂട്ടിങ്ങുണ്ടോന്ന് ചോദിച്ചപ്പോള്‍ ഷൂട്ടിങ്ങല്ല, അവിടെ എന്റെയൊരു ഫ്രണ്ടിനെ കാണാന്‍ പോവുകയാണന്ന് പറഞ്ഞു. ഏത് ഫ്രണ്ടാണെന്ന് ചോദിച്ചെങ്കിലും പറയാതെ പോയി.

അപ്പോഴാണ് ചക്കി പറഞ്ഞത് 'അപ്പാ, പേര് താരിണിയെന്നാണ്. ആ കുട്ടി മോഡലാണ്. ഇന്ന് മുംബൈയില്‍ വച്ച് മിസ് ഇന്ത്യ മത്സരത്തില്‍ ആ കുട്ടി റാംപ് വാക്ക് എന്തോ നടത്തുന്നുണ്ട്. അതിന് വേണ്ടിയാണ് കണ്ണന്‍ പോയതെന്ന് പറഞ്ഞു',. പിന്നെ ഒരാഴ്ച കൂടി കഴിഞ്ഞപ്പോള്‍ എനിക്കും അശ്വതിയ്ക്കും കാര്യം മനസിലായി. എങ്കിലും കണ്ണനായിട്ട് തന്നെ പറയട്ടെ എന്ന് വിചാരിച്ച് ഒന്നും ചോദിച്ചില്ല.
ഒരാഴ്ച കഴിഞ്ഞപ്പോഴെക്കും 'അപ്പാ, അമ്മാ ഇന്ന് നിങ്ങളെ കാണാന്‍ ഒരാള്‍ കൂടി വരുന്നുണ്ടെന്ന്', കണ്ണന്‍ ഞങ്ങളോട് വന്ന് പറഞ്ഞു. അങ്ങനെയെങ്കില്‍ ആ കുട്ടിയോട് വരുമ്പോള്‍ അവളുടെ പെട്ടി കൂടി എടുത്തോളാനായിരുന്നു ഞാന്‍ പറഞ്ഞതെന്ന് ജയറാം സൂചിപ്പിക്കുന്നു.
മോന്‍ ഇഷ്ടപ്പെട്ട് കൊണ്ട് വരുന്ന കുട്ടിയായത് കൊണ്ട് അതിലൊരു അഭിപ്രായം പറയാനും എനിക്കില്ലായിരുന്നു. ഓണത്തിനാണ് അവള്‍ വീട്ടിലേക്ക് ആദ്യം വരുന്നതും ഞങ്ങളാദ്യം കാണുന്നതും. ഇപ്പോള്‍ അവളില്ലാതെ ഒരു മണിക്കൂര്‍ മുന്നോട്ട് നീങ്ങില്ല. ആറ് മാസം കഴിയുമ്പോള്‍ ഒരു മകന്‍ കൂടി ഞങ്ങളുടെ കുടുംബത്തിലേക്ക് വരും.
ചക്കിയുടേത് പ്രണയവിവാഹമല്ല. അറേഞ്ച്ഡായി വന്നതാണ്. അവളുടെ ജാതകം മാട്രിമോണിയല്‍ നോക്കാന്‍ ഏല്‍പ്പിച്ച ആളിലൂടെ വന്ന ആലോചനയാണ്. അങ്ങനെ അറേഞ്ച് ചെയ്തു. ഇപ്പോള്‍ അവര്‍ പ്രണയത്തിലാണെന്നും നടന്‍ പറയുന്നു.


Click it and Unblock the Notifications











