Just In
- 12 hrs ago
മമ്മൂട്ടി ചിത്രത്തിന്റെ പ്രശ്നങ്ങളുമായി നില്ക്കുന്ന സമയത്താണ് മോഹന്‍ലാല്‍ അത് പറഞ്ഞത്: ഭദ്രന്
- 12 hrs ago
ഒടുവില്‍ സുമംഗലിഭഃവ സീരിയലും അവസാനിക്കുന്നു; ക്ലൈമാക്സ് എപ്പിസോഡിന് ദിവസങ്ങള്‍ മാത്രമെന്ന് സോനു
- 12 hrs ago
മമ്മൂട്ടിയോടും ദിലീപിനോടുമുള്ള ആത്മബന്ധം; കാവ്യ മാധവനും മഞ്ജു വാര്യരുമാണ് പ്രിയപ്പെട്ട നടിമാരെന്ന് പൊന്നമ്മ
- 12 hrs ago
ഡാന്‍സ് കളിച്ചത് കുഞ്ഞിനെ അബോര്‍ട്ട് ചെയ്യാന്‍ വേണ്ടിയാണെന്ന് പറഞ്ഞവരുണ്ട്, വെളിപ്പെടുത്തി പാര്‍വ്വതി കൃഷ്ണ
Don't Miss!
- Automobiles
ഇന്ത്യൻ വിപണിയിലേക്കുള്ള ചുവടുവെപ്പിനായി അരങ്ങൊരുക്കി സിട്രൺ; ആദ്യ ഷോറൂം അഹമ്മദാബാദിൽ
- News
നിരപരാധിത്വം തെളിയിക്കാന്‍ നുണപരിശോധനയ്ക്ക് തയ്യാര്‍; സുപ്രീം കോടതിയോട് സിദ്ദിഖ് കാപ്പന്
- Lifestyle
ജീവിതപാതയില് ഈ രാശിക്ക് മാറ്റങ്ങള്‍ സാധ്യം
- Travel
ചെറിയ ഇടത്തെ കൂടുതല്‍ കാഴ്ചകള്‍....പുതുച്ചേരിയെ സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്ന കാരണങ്ങള്‍
- Finance
കെഎസ്ഐഡി ഇൻവെസ്റ്റ്മെന്റ് സോൺ;17 കോടി ചെലവിൽ പുതിയ ഡിസൈൻ ഫാക്ടറി സജ്ജം
- Sports
ISL 2020-21: ഡേവിഡ് വില്യംസ് രക്ഷകനായി; ചെന്നൈയ്ക്കെതിരെ അവസാന നിമിഷം ജയിച്ച് എടികെ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ് ആരംഭിച്ച് ജയറാം, താരം ഫോളോ ചെയ്യുന്നത് ഈ എട്ട് പേരെ...
യുവ താരങ്ങൾ മാത്രമല്ല മുതിർന്ന താരങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണിപ്പോൾ. സിനമ പ്രെമോഷന് വേണ്ടി ഏറ്റവും കുടുതൽ ഉപയോഗിക്കുന്നത് സോഷ്യൽ മീഡിയയെ ആണ്. ആദ്യകാലത്ത് ഫേസ്ബുക്കിനേയും ട്വിറ്ററിനേയുമാണ് ആശ്രയിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഇൻസ്റ്റഗ്രാമിനെയാണ് കൂടുതൽ ഉപയോഗിക്കുന്നത്. സിനിമ വിശേഷങ്ങൾ മാത്രമല്ല കുടുംബ വിശേഷങ്ങളും താരങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കാറുണ്ട്. മലയാളത്തിലെ മുൻനിര താരങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കും ഇൻസ്റ്റഗ്രാമിൽ ഔദ്യോഗിക അക്കൗണ്ടുകളുണ്ട്.
താരരാജാക്കാന്മാരുടെ കൂട്ടത്തിലേയ്ക്ക് ജനപ്രിയതാരം ജയറാമും എത്തിയിട്ടുണ്ട്. ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചിരിക്കുകയാണ് താരം. ഒരു ചെറിയ വീഡിയോ ആണ് താരം ആദ്യമായി പോസ്റ്റ് ചെയ്തിരിക്കുന്നത്. അച്ഛന്റെ പുതിയ ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ വിവരം മകൻ കാളിദാസ് ജയറാം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുൻപും ജയറാമിന്റെ പേരിൽ ഒരു അക്കൗണ്ട് ഉണ്ടായിരുന്നെങ്കിലും അത് ഔദ്യോഗികമല്ലായിരുന്നു. actorjayaram_official എന്നാണ് ജയറാമിന്റെ ഔദ്യോഗിക പേജിന്റെ പേര്. ജയറാമിന് ആദ്യ മണിക്കൂറുകളിൽ തന്നെ രണ്ടായിരത്തിലധികം ഫോളോവേഴ്‌സിനെയാണ് ലഭിച്ചിരിക്കുന്നത്.
എട്ട് പേരെയാണ് താരം ഫോളോ ചെയ്തിരിക്കുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, പ്രഭാസ്, അല്ലു അർജുൻ, രമേഷ് പിഷാരടി എന്നിവരെ കൂടാതെ ഭാര്യയും നടിയുമായ പാർവതിയേയും, മക്കൾ കാളിദാസ്, മാളവികയുമാണ് താരം ഫോളോ ചെയ്യുന്നത്. ജയറാമിന്റെ അക്കൗണ്ടും പോസ്റ്റും നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയിൽ വൈറലായിട്ടുണ്ട്. പ്രിയ താരത്തിന് ആശംസകളുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. മക്കളായ കാളിദാസും മാളവികയും ജയറാമിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഈ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കാറുണ്ട്.
മലയാളത്തിലും തെന്നിന്ത്യൻ സിനിമകളിലും ഒരുപോലെ സജീവമാണ് ജയറാം. 'പുത്തം പുതു കാലൈയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ജയറാം ചിത്രം. ഉർവശിയാണ് ചിത്രത്തിൽ ജയറാമിന്റെ നായികയായി എത്തിയത്. മകൻ കാളിദാസ് ജയറാമും കല്യാണി പ്രിയദർശനും ചിത്രത്തിൽ അഭിനയിച്ചിരുന്നു. 'നമോ' എന്ന സംസ്കൃത ചിത്രമാണ് റിലീസിനായി തയാറെടുക്കുന്ന ജയറാം ചിത്രം . ചിത്രമായ 'നമോ'യിൽ ദ്വാപരയുഗത്തിലെ കുചേല ബ്രാഹ്മണനായുള്ള കഥാപാത്രമാണ് ജയറാം അവതരിപ്പിക്കുന്നത്. 2019 ൽ പുറത്തിറങ്ങിയ പട്ടാമ്പിരാമനാണ് മലയാളത്തിൽ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ജയറാം ചിത്രം. മണിരത്നത്തിന്റെ പൊന്നിയൻ സെൽവത്തിലും ഒരു പ്രധാനകഥാപാത്രത്തെ താരം അവതരിപ്പിക്കുന്നുണ്ട്.