ജയറാം പ്രവചിച്ചു!! ഭാവിയിൽ മീനാക്ഷി ഒരു നടിയാകുമെന്ന്, ഒരു മലയാളി കൂടി തെന്നിന്ത്യയിലേയ്ക്ക്....

മധൂര വീരന്റെ വിജയത്തെ തുടര്‍ന്ന് തമിഴില്‍ നിന്നും ഒട്ടനവധി ഓഫറുകള്‍ മീനാക്ഷിയെ തേടിവന്നുവെങ്കിലും പരീക്ഷാ കാലമായിരുന്നതിനാല്‍ അന്ന് ആ ഓഫറുകള്‍ വേണ്ടെന്നുവെച്ചു

ഇപ്പോഴത്തെ യൂത്തിന്റെ മനസ്സിൽ സിനിമ എന്ന ഒറ്റ മോഹമായിരിക്കും. സിനിമയിൽ ഒരു ചാൻസ് കിട്ടുക എന്നത് ഇവരുടെ വലിയ സ്വപ്നമാണ്.സിനിമ പാഷനായി കൊണ്ട് നടക്കുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. സൂപ്പർ താരങ്ങളുടെ സിനിമയിൽ ഒന്ന് തല കാണിക്കാനെങ്കിലും അവസരം കിട്ടിയാൽ അത് ഭാഗ്യമായി കാണുന്നവരാണ് ഭൂരിഭാഗം പേരും. മികച്ച ജോലിയും ഉയർന്ന ശമ്പളവുമൊക്കെ ഉപേക്ഷിച്ചിട്ടാകും ഇവർ സിനിമയിലേയ്ക്ക് ഇറങ്ങി പുറപ്പെടുന്നത്.

ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് പലരും ബിഗ് സ്ക്രീനിൽ ചുവട് ഉറപ്പിക്കുന്നത്. എന്നാൽ ആദ്യ സിനിമയിലെ ചെറിയൊരു സീൻ കൊണ്ട് തന്നെ ക്ലിക്കാകുന്നവരുമുണ്ട്. അങ്ങനെ സിനിമയിൽ ചുവട് ഉറപ്പിക്കാൻ പോകുന്ന ഒരു താരമാണ് മീനാക്ഷി. അഭിനയ പാരമ്പര്യമില്ലാത്ത മീനാക്ഷിയ്ക്ക് ആദ്യത്തെ സീനിൽ തന്നെ സിനിമയിലെ തന്റെ ഭാവിയും നിർണ്ണയിക്കുകയായിരുന്നു. മീനാക്ഷിയുടെ അഭിനയത്തെ കുറിച്ച് നടൻ ജയറാം പറഞ്ഞത് ഇപ്പോൾ സത്യമായിരിക്കുകയാണ്.

തിങ്കൾ മുതൽ വെളളിവരെ

തിങ്കൾ മുതൽ വെളളിവരെ

ഗായികയും അവതാരകയുമായ റിമിടോമി ആദ്യമായി ബിഗ്സ്ക്രീനിൽ എത്തിയ സിനിമയായിരുന്നു കണ്ണൻ മാരാരികുളം സംവിധാനം ചെയ്ത തിങ്കൽ മുതൽ വെളളിവരെ. സിരിയൽ തിരക്കഥകൃത്തിന്റെ ജീവിതം പ്രമേയമായമാക്കിയ ചിത്രത്തിൽ ജയറാമായിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ ചിത്രത്തിലൂടെയാണ്. കായംകുളത്തുകാരിയായ പ്ലസ് വൺ വിദ്യാർഥി മീനാക്ഷി സിനിമയിൽ എത്തുന്നത്.

  ഒറ്റ ടേക്കിൽ ഒക്കെ

ഒറ്റ ടേക്കിൽ ഒക്കെ

തിങ്കൽ മുതൽവെളളിവരെ ചിത്രത്തിന്റെ സംവിധായകൻ കണ്ണൻ താമരക്കുളത്തിന്റെ കുടുംബ സുഹൃകത്തും അയൽവാസിയുമായിരുന്നു മീനാക്ഷി. മീനാക്ഷിയുടെ ആദ്യ ചിത്രമായിരുന്നു ഇത്. എങ്കിൽപ്പോലും ഒറ്റ ടേക്കിൽ സീൻ ഓക്കെയാകുകയായിരുന്നു. ഇത് സെറ്റിലുളളവരെ അത്ഭുതപ്പെടുത്തിയിരുന്നു. മിനാക്ഷിയുടെ അഭിനയത്തിന് സാക്ഷിയായി ജയറാം സെറ്റിലുണ്ടായിരുന്നു. ഉടൻ തന്നെ മിനാക്ഷിയെ വിളിച്ച് ജയറാം ഭാവിയിൽ വലിയ നടിയാകുന്ന് അനുഗ്രഹിക്കുകയായിരുന്നു.

 ജയറാമിന്റെ  അനുഗ്രഹം ഫലിച്ചു

ജയറാമിന്റെ അനുഗ്രഹം ഫലിച്ചു

എന്നാൽ ജയറാമിന്റെ അനഗ്രഹം പാളി പോയില്ല. സിനിമയിൽ മീനാക്ഷിയുടെ ഭാവി തെളിഞ്ഞിരിക്കുകയാണ്. സംവിധായകൻ പിജി മുത്തയ്യ വിജയകാന്തിന്റെ പുത്രൻ ഷണ്മുഖ പാണ്ഡിയനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ മീനാക്ഷിയായിരുന്നു നായിക. നായികയെ തേടി കേരളത്തിലെത്തിയ സംവിധായകൻ ഒടുവിൽ എത്തിയത് മീനാക്ഷിയുടെ അരുകിലായിരുന്നു ഒറ്റനോട്ടത്തിൽ തന്നെ മീനാക്ഷിയെ ചിത്രത്തിനു വേണ്ടി കാസ്റ്റ് ചെയ്യുകയായിരുന്നു. ചിത്രത്തിൽ മികച്ച പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും മീനാക്ഷി നേടിയിരുന്നു.

 ചില  ചിത്രങ്ങൾ വേണ്ടെന്ന് വെച്ചു

ചില ചിത്രങ്ങൾ വേണ്ടെന്ന് വെച്ചു

തമിഴിൽ സൂപ്പർ ഹിറ്റായതോടെ തമിഴിൽ നിന്നും തെലുങ്കിൽ നിന്നും ഒരുപാട് ഓഫറുകൾ വന്നിരുന്നു. എന്നാൽ അഭിനയ സാധ്യത ഇല്ലാത്ത കഥാപാത്രങ്ങളായതിനാൽ ചിലത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. എത്ര ശക്തമായ കഥാപാത്രങ്ങളും തനിയ്ക്ക് അഭിനയിച്ച് ഫലിപ്പിക്കാൻ തനിയ്ക്ക കഴിയുമെന്നുള്ള വിശ്വാസവും ഈ ചെറിയ പ്രായത്തിൽ തന്നെ ഈ നടിയ്ക്കുണ്ട്. അതിനാൽ തന്നെ സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോൾ.

അരങ്ങേയറ്റം ചിത്രം തന്നെ പൊളിച്ചു

അരങ്ങേയറ്റം ചിത്രം തന്നെ പൊളിച്ചു

നായികയായി തിളങ്ങിയ ആദ്യ ചിത്രത്തിനു തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇത് ഒരു പുതുമുഖ നായികയ്ക്ക് ലഭിക്കുന്ന വലിയ ഭാഗ്യമാണ്. എന്ന ചിത്രം ഹിറ്റായതോട് മികച്ച ഓഫറുകൾ തമിഴ് സിനിമയിൽ നിന്ന് താരത്തെ തേടിയെത്തിയിരുന്നു. എന്നാൽ പരീക്ഷക്കാലമായതു കൊണ്ട് പലതും സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ല. തന്നെ തേടിയെത്തിയ കഥാപാത്രങ്ങൾ എല്ലാം തന്നെ ഏരെ പക്വതയായതും ഗ്രാമീണ വേഷങ്ങളുമാണ്. പഠിത്തതിനോടൊപ്പം നൃത്തവും പരിശീലിച്ച് വരുകയാണ് താരം. തന്റെ ഏറ്റവും വലിയ ആഗ്രഹം മാതൃഭാഷയായ മലയാളത്തിൽ നയികാവേഷം ചെയ്യണമെന്നാണ്.

കേരള നടിമാർ തെന്നിന്ത്യയിൽ

കേരള നടിമാർ തെന്നിന്ത്യയിൽ

കേരളത്തിലെ നടിമാർക്ക് തെന്നിന്ത്യൻ സിനിമകളിൽ നിന്ന് മികച്ച സാധ്യതകളാണ് തെളിഞ്ഞു വരുന്നത്. മലയാളത്തിൽ ഒന്ന് തലകാണിച്ചാൻ പിന്നെ നടിമാരെ തേടി തമിഴ് തെലുങ്ക് കന്നട സിനിമ ലോകം എത്താറുണ്ട്. മലയാളത്തിലെ പ്രമുഖ നടിമാരെല്ലാം തെന്നിന്ത്യൻ സിനിമ മേഖലയിലെ തിരക്കേറിയ താരങ്ങളാണ്. ഭാവന, ഭാമ, രമ്യ നമ്പീശൻ, അനു ഇമാനുവൽ , പ്രിയാമണി, അസിൻ, അനുപമ പരമേശ്വരൻ, കീർത്തി സുരേഷ് ഇങ്ങനെ നിരവധി നടിമാരാണ് തെന്നിന്ത്യയിലെ അരങ്ങ് വാഴുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X