twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സരിതയ്ക്കും മക്കള്‍ക്കുമൊപ്പം കൊച്ചിയിലാണ്; 100 സിനിമകള്‍ പൂര്‍ത്തിയാക്കിയ സന്തോഷത്തില്‍ ജയസൂര്യ

    |

    ഊമപ്പെണ്ണിന് ഉരിയാട പയ്യന്‍ എന്ന ചിത്രത്തിലൂടെ വിനയന്‍ മലയാളത്തിന് പരിചയപ്പെടുത്തി കൊടുത്ത നായകനാണ് ജയസൂര്യ. മിമിക്രിയിലൂടെ കരിയര്‍ തുടങ്ങി ഇപ്പോള്‍ മലയാള സിനിമയിലെ മുന്‍നിര നായകന്മാരില്‍ ഒരാളായി ജയസൂര്യ വളര്‍ന്നു. പിന്നോട്ട് നോക്കിയാല്‍ ഷാജി പാപ്പനും ജോയി താക്കോല്‍ക്കാരന്‍ എന്നിങ്ങനെ ഒട്ടനവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ഹിറ്റാക്കി മാറ്റി.

    Recommended Video

    Jayasurya's journey so far

    കൊറോണ വന്ന് തിയറ്ററുകള്‍ അടച്ചിടേണ്ടി വന്ന സാഹചര്യത്തിലും തന്റെ സിനിമാ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ജയസൂര്യ. രസകരമായ കാര്യം അടുത്ത വരാനിരിക്കുന്ന 'സണ്ണി' എന്ന ചിത്രം ജയസൂര്യ അഭിനയിക്കുന്ന നൂറാമത്തെ സിനിമ ആണെന്നുള്ളതാണ്. രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടിലാണ് ഈ ചിത്രവും വരാനിരിക്കുന്നതെന്ന് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ താരം പറയുന്നു.

    100-ാമത്തെ സിനിമയുമായി ജയസൂര്യ

    കൊവിഡ് കാലമായതിനാല്‍ ഭാര്യ സരിതയ്ക്കും മക്കള്‍ക്കുമൊപ്പം കൊച്ചിയിലെ ഫ്‌ളാറ്റില്‍ കഴിയുകയായിരുന്നു. സരിതയുടെ അമ്മൂമ്മയും ഒപ്പമുണ്ട്. കുട്ടികളുമായി കളിച്ചും സിനിമ കണ്ടും പുതിയ സിനിമകളെ കുറിച്ച് ചിന്തിച്ചും സമയം ചെലവഴിക്കുന്നതില്‍ ബോറടിയില്ല. സരിത ബ്യൂട്ടിക് നടത്തുന്നുണ്ട്. കൊവിഡ് മൂലം അവിടെ പൂര്‍ണമായും വെര്‍ച്വല്‍ ഷോപ്പിങ്ങാണ്. ഓണ്‍ലൈനായി വാങ്ങുന്നവര്‍ക്ക് പാഴ്‌സലായി സാധനങ്ങള്‍ അയച്ച് കൊടുക്കുന്നു. പുറത്ത് ജിമ്മില്‍ പോയിട്ട് ആറ് മാസത്തിലേറെയായി. വീട്ടിലെ സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് ഇപ്പോഴത്തെ തൻ്റെ വ്യായമം എന്നാണ് ജയസൂര്യ പറയുന്നത്.

    100-ാമത്തെ സിനിമയുമായി ജയസൂര്യ

    മിമിക്രി ഇപ്പോഴും കൂടെയുണ്ട്. വ്യത്യസ്ത ശബ്ദമുള്ള ആരെ കണ്ടാലും ഉടന്‍ അനുകരിക്കുന്നത് ജയസൂര്യയുടെ ശീലമാണ്. പ്രത്യേകതയുള്ള ശബ്ദങ്ങള്‍ കേട്ടാല്‍ ഉടനെ അനുകരിച്ച് നോക്കാറുണ്ട് ഇപ്പോഴും. സ്വകാര്യ ചടങ്ങുകളില്‍ മൈക്ക് കിട്ടിയാല്‍ മിമിക്രി വേദിയിലെ പഴയ നമ്പറുകള്‍ പ്രയോഗിക്കാറുണ്ട്. സിനിമയില്‍ കണ്ടുമടുത്ത കഥാപാത്രങ്ങളാകാന്‍ താല്‍പര്യമില്ല. ഏറെ ബുദ്ധിമുട്ടി അഭിനയിച്ച കഥാപാത്രങ്ങള്‍ ജനം സ്വീകരിക്കാതെ വരുമ്പോള്‍ വിഷമം തോന്നാറുണ്ട്. 'ആട്' എന്ന ചിത്രവും നായകന്‍ ഷാജി പാപ്പനും തിയറ്ററില്‍ വേണ്ടവിധത്തില്‍ വിജയിച്ചില്ല.

    100-ാമത്തെ സിനിമയുമായി ജയസൂര്യ

    പിന്നീട് യൂട്യൂബിലും മറ്റും ചിത്രം കണ്ടവര്‍ ഈ കഥാപാത്രത്തെ ഏറ്റെടുത്തു. ഷാജി പാപ്പന്‍ ക്രമേണ തരംഗമായി മാറി. ആടിന്റെ രണ്ടാം ഭാഗത്തിന് വമ്പന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ഇനി മൂന്നാം ഭാഗത്തിനുള്ള കാത്തിരിപ്പാണ്. ഇതുവരെ ആറ് സിനിമകള്‍ നിര്‍മ്മിച്ചു. സെഞ്ചുറി തികയ്ക്കുന്ന സണ്ണിയും സ്വയം നിര്‍മ്മിക്കുകയാണ് ജയസൂര്യ. കഴിവുണ്ടെങ്കിലും ഭാഗ്യമില്ലാത്തതിന്റെ പേരില്‍ എങ്ങുമെത്താതെ പോയ ആളുടെ കഥയാണ് ഈ ചിത്രത്തിലൂടെ പറയാന്‍ പോകുന്നത്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ചിത്രീകരണം.

     100-ാമത്തെ സിനിമയുമായി ജയസൂര്യ

    ലോക്ഡൗണ്‍ കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ കഥ കേട്ടപ്പോഴെ അതിലേ വേഷം ഇഷ്ടപ്പെട്ടിരുന്നു. കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അതിലെ വലിപ്പം നോക്കാറില്ല. 80 സീനിലും നിറഞ്ഞ് നില്‍ക്കുന്ന വേഷത്തെക്കാള്‍ പത്ത് സീനില്‍ തകര്‍ക്കുന്ന കഥാപാത്രത്തോടാണ് താല്‍പര്യം. സൂഫിയ്ക്ക് മുന്‍പ് അഭിനയിച്ച വെള്ളം എന്ന ചിത്രം ഇനിയും റിലീസ് ചെയ്തിട്ടില്ല. മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രമാണ് ആ ചിത്രത്തില്‍. വെള്ളവും, സണ്ണിയും ഉള്‍പ്പെടെ പുതിയ സിനിമകളിലെല്ലാം ശബ്ദം ലൈവായി റെക്കോര്‍ഡ് ചെയ്തതാണ്.

     100-ാമത്തെ സിനിമയുമായി ജയസൂര്യ

    അഭിനയിക്കുമ്പോള്‍ പറയുന്ന ഡയലോഗുകള്‍ പിന്നീട് ഡബ്ബ് ചെയ്താല്‍ ആദ്യത്തേതിനെക്കാള്‍ മികവ് കുറയും. ലൈവായി റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ഡയലോഗ് തെറ്റിയാല്‍ പോലും സ്വാഭാവികത തോന്നും. ചെലവ് കൂടുതലാണെങ്കിലും സ്‌പോട്ട് റെക്കോര്‍ഡിങ്ങിനോടാണ് താല്‍പര്യം. കൊവിഡ് ഭീഷണി സിനിമയെ തകര്‍ക്കുമെന്ന പേടിയില്ല. സിനിമ പഴയതിലും ശക്തമായി തിരിച്ച് വരും. ആളുകളെ ഇളക്കി മറിക്കുന്ന രസികന്‍ സിനിമ വന്നാല്‍ തിയറ്ററില്‍ വീണ്ടും ജനം ഇടിച്ച് കയറുമെന്ന് തന്നെ ഞാന്‍ വിശ്വസിക്കുകയാണെന്നും ജയസൂര്യ പറയുന്നു.

    Read more about: jayasurya ജയസൂര്യ
    English summary
    Actor Jayasurya Completed His 100th Movie And Sharing His Happiness To Audience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X