For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എനിക്കൊരു സഹോദരനുണ്ടായിരുന്നെങ്കിൽ അവനെ കൊണ്ട് സംവൃതയെ കെട്ടിച്ചേനെ, അത്രയും നല്ല കുട്ടിയാണ് '; ജയസൂര്യ!

  |

  മലയാള സിനിമയിലെ അഭിമാന താരങ്ങളിൽ ഒരാളാണ് നടൻ ജയസൂര്യ. ​ഗോഡ് ഫാദർമാരില്ലാതെ സിനിമയിലെത്തി മുൻനിര താരമായി ഉയർന്ന നടൻ കൂടിയാണ് ജയസൂര്യ. സിനിമ സ്വപ്നം കണ്ട് നടക്കുന്നവർക്ക് എന്നും പ്രതീക്ഷയാണ് ജയസൂര്യ ഇന്ന് മലയാളത്തിൽ കൈവരിക്കുന്ന വിജയങ്ങളും കഥാപാത്രങ്ങളും.

  നാൽപത്തിമൂന്നുകാരനായ ജയസൂര്യ 2002ൽ റിലീസ് ചെയ്ത ഊമപെണ്ണിന് ഉരിയാട പയ്യനിലൂടെയാണ് നായകനായി എത്തിയത്. അതിന് മുമ്പ് ദോസ്ത് പോലുള്ള സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു.

  Also Read: ബച്ചന്‍ കുടുംബത്തിലെ ചില വിശ്വാസങ്ങള്‍; പിറന്നാളിന് കേക്ക് മുറിക്കാറില്ല, അതിന്റെ കാരണത്തെ കുറിച്ച് ജയ ബച്ചൻ

  കാവ്യ മാധവനായിരുന്നു ജയസൂര്യയുടെ നായിക. ഇന്ദ്രജിത്ത്, സായ്കുമാർ, കൽപ്പന തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തി. തൃപ്പൂണിത്തുറയിൽ ജനിച്ച താരം മിമിക്രിയിലൂടെയാണ് കലാരംഗത്ത് സജീവമായത്.

  ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിലെ അസാമാന്യ പ്രകടനത്തിനും ക്യാപ്റ്റനിലെ വി.പി സത്യനായുള്ള പകര്‍ന്നാട്ടത്തിനും മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മറ്റ് ഒട്ടനവധി പുരസ്കാരങ്ങളും ജയസൂര്യയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതുവരെ പ്രദര്‍ശനത്തിന് എത്തിയത് 100ൽ അധികം സിനിമകളാണ്.

  Also Read: 'കുഴപ്പിക്കുന്ന ചോദ്യം ചോദിച്ചിട്ടും പിടിച്ച് നിന്നു'; ഭർത്താവിനെ മുട്ടുകുത്തിക്കാൻ നോക്കി ശരണ്യ ആനന്ദ്!

  ജയസൂര്യയുടെ തുടക്കം ചാനൽ‌ അവതാരകനായിട്ടായിരുന്നു. സിനിമയിലെത്തിയിട്ട് രണ്ട് പതിറ്റാണ്ടിലേറെ പിന്നിട്ട താരത്തിനൊപ്പം നിരവധി തവണ അഭിനയിച്ചിട്ടുള്ള നടിയാണ് സംവൃത സുനിൽ സംവൃത സിനിമയിൽ സജീവമല്ലെങ്കിലും ജയസൂര്യ അടക്കമുള്ള മലയാള സിനിമയിലെ താരങ്ങളുമായി അടുത്ത സൗഹൃദം ഇപ്പോഴും സംവൃതയ്ക്കുണ്ട്.

  ഇപ്പോഴിത സംവൃതയെ കുറിച്ച് ജയസൂര്യ ഒരു അഭിമുഖത്തിനിടെ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. തനിക്കൊരു സഹോദരനുണ്ടായിരുന്നെങ്കിൽ സംവൃതയെ കൊണ്ട് കെട്ടിക്കുമായിരുന്നുവെന്നാണ് ജയസൂര്യ പറഞ്ഞത്.

  'സംവൃതയെ നമ്മുടെ വീട്ടിലെ കുട്ടിയെന്നൊക്കെ വേണമെങ്കിൽ‌ പറയാം. എനിക്കൊരു സഹോദരനൊക്കെ ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ അവളെ കൊണ്ട് കല്യാണം കഴിപ്പിച്ചേനെ എന്നൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്. കാരണം അത്രയും ഭയങ്കര നല്ല കുട്ടിയാണ് സംവൃത. സിനിമ തലയ്ക്ക് പിടിക്കാത്തൊരു കുട്ടിയാണ്.'

  'ചിലർക്കൊക്കെ സിനിമയിൽ വന്ന് കുറച്ച് കഴിയുമ്പോൾ ആറ്റിറ്റ്യൂഡ് മാറാറുണ്ട് എന്നൊക്കെ കേട്ടിട്ടില്ലേ... പക്ഷെ സംവൃത അങ്ങനെയൊരാളേയല്ല', എന്നാണ് ബിഹൈൻവുഡ്സിന് മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ ജയസൂര്യ പറഞ്ഞത്. ചോക്ലേറ്റ് അടക്കമുള്ള സിനിമകളിൽ ജയസൂര്യയും സംവൃത സുനിലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

  കരിയറിന്റെ പീക്കിൽ നിൽക്കുമ്പോഴാണ് സംവൃത വിവാഹിതയായത്. നാടൻ വേഷങ്ങളും മോഡേൺ വേഷങ്ങളും അനായാസേന കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിൽ സംവൃത നായികയായ ഒരുപിടി നല്ല ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്. ഭർത്താവും കുട്ടികളുമൊത്ത് സംവൃത ഇപ്പോൾ വിദേശത്താണ് താമസം.

  രണ്ട് കുട്ടികളുടെ അമ്മയായ താരം സത്യം പറഞ്ഞാൽ‌ വിശ്വസിക്കുമോയെന്ന സിനിമ വളരെ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ചെയ്തിരുന്നു. സംവൃത റിയാലിറ്റി ഷോയുടെ വിധികർത്താവായും എത്തിയിരുന്നു അടുത്തിടെ. അഗസ്ത്യ, രുദ്ര എന്നീ ആൺമക്കളാണ്‌ സംവൃതയ്ക്കുള്ളത്.

  അഖിലെന്നാണ് സംവൃതയുടെ ഭർത്താവിന്റെ പേര്. അടുത്തിടെ സംവൃത അവധി ആഘോഷിക്കാനായി കേരളത്തിലെത്തിയിരുന്നു. അന്ന് ജയസൂര്യയേയും കുടുംബത്തേയും സന്ദർശിച്ച വിശേഷങ്ങൾ സംവൃത സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരുന്നു.

  ജയസൂര്യയുടെ ഏറ്റവും പുതിയതായി പ്രേക്ഷകരിലേക്ക് എത്തിയ സിനിമ ഈശോയാണ്. നാദിർഷയായിരുന്നു സിനിമ സംവിധാനം ചെയ്തത്. പേര് കൊണ്ട് വിവാദമായ ചിത്രമാണ് ഈശോ. ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസ് ഉള്‍പ്പെടെ രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു.

  ജയസൂര്യക്ക് പുറമെ ഇടുക്കി, നമിത പ്രമോദ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയിരുന്നു. സോണി ലിവ്വിലാണ് സിനിമ സ്ട്രീം ചെയ്യുന്നത്.

  Read more about: jayasurya
  English summary
  Actor Jayasurya Open Up About His Heroine Samvrutha Sunil Personality-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X