For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അഭിനയിക്കാന്‍ അറിയാവുന്നവര്‍ക്ക് ബൊക്കെ കിട്ടും, അല്ലാത്തവര്‍ക്ക് റീത്തും'; ഇന്നസെന്റ് ജയസൂര്യയോട് പറഞ്ഞത്

  |

  അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ നടനാണ് ജയസൂര്യ. ക്യാമറക്ക് മുന്നില്‍ മുഖം കാണിക്കാന്‍ കഷ്ടപ്പെട്ട ഒരുകാലം ജയസൂര്യക്കുണ്ടായിരുന്നു. തന്റെ വളരെക്കാലത്തെ ശ്രമത്തിനുശേഷമാണ് സിനിമയിലെത്താന്‍ സാധിച്ചതെന്ന് ജയസൂര്യ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ജോണ്‍ ലൂഥറാണ് ജയസൂര്യയുടെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം.

  വിനയന്‍ സംവിധാനം ചെയ്ത ഈമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ജയസൂര്യയുടെ സിനിമയിലേക്കുള്ള എന്‍ട്രി. ആ ചിത്രം തന്റെ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു എന്ന് പറയുകയാണ് ജയസൂര്യ. പിന്നീട് നിരവധി സിനിമകളില്‍ മികച്ച താരങ്ങളോടൊപ്പം നല്ല വേഷങ്ങളില്‍ അഭിനയിക്കാന്‍ സാധിച്ചു.

  'ജോണ്‍ ലൂഥറാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഈ ചിത്രം കണ്ട് ലാലേട്ടന്‍ എന്നെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. എന്തൊക്കെ പറഞ്ഞാലും ലാലേട്ടനും മമ്മൂക്കയും നമ്മുടെ വികാരമാണ്. പലതരം കഥാപാത്രങ്ങളുടെ മാനസികാവസ്ഥയിലൂടെ കടന്നുപോയിട്ടുള്ളവരല്ലേ അവര്‍. അവര്‍ പറയുന്ന കാര്യങ്ങള്‍ക്കെല്ലാം എന്നും ഞാന്‍ വില കൊടുക്കാറുണ്ട്.

  അതേപോലെ എന്തുസംശയവും എപ്പോള്‍ വേണമെങ്കിലും വിളിച്ചു ചോദിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ എനിക്കു തന്നിട്ടുണ്ട്. അവരെപ്പോലെയുള്ള ലെജന്റുകള്‍ തങ്ങളുടെ അഭിനയജീവിതത്തെക്കുറിച്ച് പുസ്തകമെഴുതണം. അത് വരുന്ന തലമുറകള്‍ക്ക് വലിയൊരു പാഠപുസ്തകമായിരിക്കും.

  നമ്മള്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അവരുടെ കൂടെയൊക്കെ അഭിനയിച്ചിട്ടുള്ളതുകൊണ്ടാണ്. ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ തുടങ്ങിയ ആളുകള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്.

  Also Read: ഞാന്‍ ഡാന്‍സ് കളിയ്ക്കുന്നത് കണ്ട് അന്ന് മമ്മൂട്ടി തകര്‍ന്നുപോയി, പിന്നെ സംഭവിച്ചത്... ശ്രീനിവാസന്‍ പറയുന്നു

  അതുപോലെ കരിയറിന്റെ തുടക്കകാലത്താണ് കമല്‍ ഹാസനൊപ്പം ആദ്യ തമിഴ്ചിത്രമായ വസൂല്‍രാജ എം.ബി.ബി.എസില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്നത്. അതും ഒരു ഭാഗ്യം തന്നെയായിരുന്നു.

  വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു അതിലേക്കുള്ള ക്ഷണം വന്നത്. കമല്‍സാറിന്റെയൊക്കെ അനുഭവങ്ങള്‍ കേട്ട് ഞാന്‍ ഞെട്ടിയിട്ടുണ്ട്. അദ്ദേഹത്തിന് മലയാളത്തിലെ അഭിനേതാക്കളോട് വലിയ ബഹുമാനമാണ്.

  ഒരിക്കല്‍ മനസ്സിനക്കരെ എന്ന ചിത്രം കണ്ട് അദ്ദേഹം ഇന്നസെന്റ് ചേട്ടന് ഒരു ബൊക്കെ അയച്ചുകൊടുത്തിട്ടുണ്ട്. അതറിഞ്ഞ് ഞാന്‍ ഇന്നസെന്റ് ചേട്ടനെ വിളിച്ചപ്പോള്‍ പറഞ്ഞ മറുപടി ഇതായിരുന്നു:' ആ അതങ്ങനെയൊക്കെയാണ്, അഭിനയിക്കാന്‍ അറിയാവുന്നവര്‍ക്ക് ബൊക്കെ കിട്ടും, അല്ലാത്തവര്‍ക്ക് റീത്തും' ഇതുകേട്ട് ഞാന്‍ അയ്യടാ എന്നായിപ്പോയി.പെട്ടെന്ന് തന്നെ അറിയാതെ വിളിച്ചതാണ്, സോറി എന്നൊക്കെ പറഞ്ഞ് ഫോണ്‍ വെച്ചു.

  കമല്‍ഹാസന്‍ സാറുമായി ഇപ്പോഴും കോണ്‍ടാക്ട് ഉണ്ട്.ഇടയ്ക്ക് പിറന്നാളുകളില്‍ വിളിച്ച് വിഷ് ചെയ്യാറുണ്ട്.

  Also Read: ആകാശദൂതില്‍ വില്ലനാകേണ്ടിയിരുന്നത് സലിം ഘൗസ്; എന്‍.എഫ്. വര്‍ഗീസ് എന്ന നടന്‍ ജനിച്ചതിങ്ങനെ...

  Also Read: മമ്മൂട്ടിയുടെ പിണക്കം സെന്റി പറഞ്ഞാല്‍ മാറും, മോഹന്‍ലാലിന്റേത് അങ്ങനെയല്ല, പക വീട്ടല്‍ ഇങ്ങനെ...

  ജയസൂര്യ എന്ന പേരിന് പിന്നിലെ കഥയെക്കുറിച്ചും താരം പറയുന്നു. 'എനിക്ക് അച്ഛനും അമ്മയും ഇട്ട പേര് ജയനെന്നായിരുന്നു. പക്ഷെ, എനിക്ക് ആ പേര് പോരായിരുന്നു. ജയന്‍ എന്ന പേരുമായി ഞാന്‍ രക്ഷപ്പെടുമെന്ന് പ്രതീക്ഷയേ ഇല്ലായിരുന്നു. അങ്ങനെ ഞാന്‍ തന്നെയാണ് എനിക്ക് ജയസൂര്യ എന്ന് പേരിട്ടത്.' ജയസൂര്യ പറയുന്നു.

  English summary
  Actor Jayasurya opens up about his acting experience with legends in Cinema
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X