എന്റെ എല്ലാ ഭ്രാന്തുകളുടേയും കൂട്ടുകാരൻ, മേക്കപ്പ് മാന് സ്പെഷ്യൽ പിറന്നാൾ ആശംസകളുമായി ജയസൂര്യ
തന്റെ മേക്കപ്പ് മാന് പിറന്നാൾ ആശംസ നേർന്ന് നടൻ ജയസൂര്യ. കിരണിനാണ് താരം പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. കഴിഞ്ഞ പത്ത് വർഷമായി ജയസൂര്യയ്ക്കൊപ്പം കിരണുണ്ട് ഒരു മനോഹരമായ ചിത്രത്തിനൊപ്പമാണ് താരx പ്രിയ സുഹൃത്തിന് പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. ജയസൂര്യയുടെ പിറന്നാൾ ആശംസയും ചിത്രവും വൈറലായിട്ടുണ്ട്.

എന്റെ എല്ലാ ഭ്രാന്തുകളുടെയും കൂട്ടുകാരൻ ...10 വർഷത്തോളമായി എന്റെ make up man - ആയി എന്റെ സഹോദരനായി കൂടെ നിൽക്കുന്ന..."കിരൺ "
എല്ലാവിധ പിറന്നാൾ ആശംസകളും..... എന്നാണ് ജയസൂര്യ കുറിച്ചത്. ആനയ്ക്കൊപ്പം നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു പിറന്നാൾ ആശംസ നേർന്നത്. ജയസൂര്യ മാത്രമല്ല ഭാര്യ സരിതയും കിരണിന് പിറന്നാൾ ആശംസ നേർന്നിട്ടുണ്ട്.
അതേസമയം ജയസൂര്യയ്ക്ക് നന്ദി പറഞ്ഞ് കിരൺ രംഗത്തെത്തിയിട്ടുണ്ട്. ഒരുപാട് നന്ദിയുണ്ട് ജയേട്ട.... കിരൺ രാജിന്റെ വാക്കുകൾ ഇങ്ങനെ... ബ്യൂയുട്ടിഫുൾസിനിമ മുതൽ ഇപ്പോൾ നടന്നുകൊണ്ടിരുന്ന വെള്ളം സിനിമവരെയുംഎനിക്കും എന്റെ കുടുംബത്തിനും ഒരു കുറവും വരുത്താതെ നല്ലൊരു കൂടപ്പിറപ്പായി കൊണ്ടുനടക്കുന്ന ജയേട്ടാ ഒരുപാട് നന്ദി
Thankyou so much ചേട്ടാ. കിരണിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
തന്റെ കൂടെ നിൽക്കുന്നവരെ ചേർത്ത് നിർത്തുന്ന ആളാണ് ജയസൂര്യ. സോഷ്യൽ മീഡിയയിൽ സജീവമായ താരം, തിരക്കുകൾക്കിടയിലും തന്റെ ആരാധകരോട് സൗഹൃദം പങ്കിടാറുണ്ട്. കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുകയും തന്നാൽ കഴിയുന്ന സഹായങ്ങളും ഇവർക്ക് ചെയ്ത് കൊടുക്കാറുമുണ്ട്. കഴിഞ്ഞ ദിവസം ജയസൂര്യ പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ഷിജോ ജോണ്‍സണ്‍ എന്ന കലാകാരനാണ് ജയസൂര്യയുടെ ചിത്രം വരച്ചത്. 34 മണിക്കൂര്‍ കൊണ്ട് 30,000ത്തിലധികം കുത്തുകള്‍ കൊണ്ടാണ് ജയസൂര്യയുടെ ചിത്രം തീർത്ത്. ജയസൂര്യ ഈ ചിത്രം സോഷ്യൽ മീഡിയ പേജിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇതുപോലെ ആരാധകർ അയച്ചും കൊടുക്കുന്ന ചിത്രങ്ങൾ താരം പങ്കുവെയ്ക്കാറുണ്ട്.


Click it and Unblock the Notifications