'ചാരിറ്റി ചെയ്യുന്നതിന്റെ പേരിൽ സുഹൃത്തുക്കളാകണമെന്നില്ല, ഞാൻ ജീവിച്ചിരിക്കുന്ന രക്തസാക്ഷി'; ജയസൂര്യ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ആരോപണങ്ങൾ ഉയർന്ന സമയത്ത് രണ്ട് പരാതികളാണ് നടൻ ജയസൂര്യയ്ക്കെതിരെ വന്നത്. ഉടൻ തന്നെ തനിക്കെതിരെ ഉയർന്ന രണ്ട് ലൈംഗികാതിക്രമ പരാതികളും തള്ളി ജയസൂര്യ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ കേസുമായി ബന്ധപ്പെട്ട് കന്‍റോൺമെന്‍റ് എസ്എച്ച്ഒക്ക് മുന്നിൽ ഹാജരായശേഷം നടൻ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാകുന്നത്. രണ്ട് പരാതികളും വ്യാജമാണെന്ന് തന്നെയാണ് നടൻ ആവർത്തിച്ച് പറഞ്ഞത്.
വ്യജ ആരോപണങ്ങൾക്ക് ഇരയായ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താനെന്നും ജയസൂര്യ മാധ്യമങ്ങളോട് പറഞ്ഞു. നടന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... അന്ന് എയർപോട്ടിൽ വന്നിറങ്ങിയ സമയത്ത് ഞാൻ പറഞ്ഞിരുന്നു... എനിക്ക് കൂടുതൽ കാര്യങ്ങൾ ഡിസ്ക്ലോസ് ചെയ്യാൻ പറ്റില്ലെന്നും പക്ഷെ നമ്മൾ വീണ്ടും കാണുമെന്നും. അതാണ് ഈ സമയമെന്ന് ഞാൻ വിശ്വസിക്കുന്നു.

രണ്ട് ഫേക്ക് അലിഗേഷൻസാണ് എനിക്ക് എതിരെ വന്നിട്ടുള്ളത്. ഒന്ന് ഒരു സ്ത്രീ ഞാനാണ് എന്നുള്ള തരത്തിൽ ഹിന്റ് കൊടുത്തുകൊണ്ട് അവിടേയും ഇവിടേയുമൊക്കെ പറയുകയുണ്ടായി. സോഷ്യൽമീഡിയ അത് പൊക്കിയെടുത്തു... ഞാനാണ് എന്ന രീതിയിൽ. പിന്നീട് അവർ വേറൊരു ചാനലിൽ പറഞ്ഞു ഞാനല്ലെന്ന്. പക്ഷെ പിന്നീട് വീണ്ടും അവർ മാറ്റി പറഞ്ഞു ഞാനാണ് എന്ന്. അവർ എല്ലാ ചാനലിലും വന്നിരുന്ന് പറയുകയുണ്ടായി 2013ൽ എനിക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു സംഭവം ജീവിതത്തിലുണ്ടായിയെന്ന്.
തൊടുപുഴയിൽ പിഗ്മാന്റെ ഷൂട്ടിങ് നടക്കുന്ന സമയത്താണ് സംഭവം ഉണ്ടായതെന്നാണ് അവർ പറഞ്ഞത്. പക്ഷെ യഥാർത്ഥത്തിൽ 2013ൽ അങ്ങനൊരു ഷൂട്ടിങ് നടന്നിട്ടില്ല. 2011ൽ തന്നെ ആ സിനിമയുടെ ഷൂട്ട് പൂർത്തിയായതാണ്. മാത്രമല്ല ആ സിനിമയുടെ ഷൂട്ട് നടന്നത് തൊടുപുഴയിലല്ല കൂത്താട്ടുകുളത്താണ്.
പിന്നെ എന്തിനാണ് ഇവർ ഇത്തരത്തിൽ വ്യാജ ആരോപണവുമായി വന്നതെന്ന് എനിക്ക് അറിയില്ല. 2008ൽ സെക്രട്ടറിയേറ്റിന്റെ പുറത്ത് രണ്ട് മണിക്കൂർ ഗാന ചിത്രീകരണത്തിന് മാത്രമേ അനുമതി ഉണ്ടായിരിന്നുള്ളൂ. പിന്നെ എങ്ങനെയാണ് പരാതിക്കാരി സെക്രട്ടറിയേറ്റിനുള്ളിൽ പ്രവേശിച്ചതെന്ന് അറിയില്ല. ഫേക്ക് അലിഗേഷൻസുമായാണ് ആളുകൾ വന്നിട്ടുള്ളത്.
ഇങ്ങനെയുള്ള ആരോപണങ്ങൾ വരുമ്പോൾ റിയലായിട്ടുള്ള കാര്യങ്ങൾ വളരെ സിൻസിയറായി പറയാൻ ആഗ്രഹിക്കുന്ന വോയിസുകൾ ഉണ്ടാകും അതുകൂടി നിശബ്ദമായി പോകും എന്നാണ് തോന്നുന്നത്. മാത്രമല്ല ഇതിന് ഒരു തീരുമാനമുണ്ടാകുന്നത് വരെ ഞാൻ ഫൈറ്റ് ചെയ്യും. ഇങ്ങനെയുള്ള ഫേക്ക് അലിഗേഷൻസുണ്ടാകാൻ പാടില്ല. നാളെ ഇതുപോലെ പലർക്കെതിരെയും വ്യാജ ആരോപണങ്ങൾ വരാം. എനിക്ക് മറുപടി പറയാനുള്ള സ്പേസ് കിട്ടുന്നുണ്ട്.

സാധാരണക്കാരനാണെങ്കിൽ എന്താണ് സംഭവിക്കുക?. അയാളുടെ കുടുംബം തകരില്ലേ? കുടുംബത്തിന്റെയും സമൂഹത്തിന്റെയും മുന്നിൽ അദ്ദേഹത്തിന്റെ ഇമേജ് തകരില്ലേ?. ഇതൊരു അവസാന സംഭവമാകട്ടെ. ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് ഞാനെന്നാണ് എനിക്ക് തോന്നുന്നത്. മുൻകൂർജാമ്യം പോലും വേണ്ടാത്തൊരു കേസാണിത്. ആരോപണം ഉന്നയിക്കുന്ന വ്യക്തികൾ ആരാണെന്നത് പൊലീസുകാർക്കും അറിയാമല്ലോ.
അകത്ത് പറഞ്ഞ കാര്യം എനിക്ക് പുറത്തുപറയാനാകില്ല. ആരോപണം പൂർണമായും നിഷേധിക്കുന്നു. ചാരിറ്റിയും കാര്യങ്ങളുമൊക്കെ ചെയ്യുന്നതിന്റെ പേരിൽ സുഹൃത്തുക്കളാകണമെന്നില്ലല്ലോ. കണ്ടുപരിചയമുണ്ട്. അവരെന്ത് പറഞ്ഞാലും ഉത്തരം പറയേണ്ട ആളല്ലല്ലോ ഞാൻ. അവരുമായി ഒരു സൗഹൃദവുമില്ല എനിക്ക്. 2018ലും 2019ലും മറ്റും ഞാൻ വലിയ സഹായങ്ങൾ നൽകുന്നയാളാണെന്ന തരത്തിൽ അവർ പോസ്റ്റ് ഇട്ടിരുന്നല്ലോ.
പിന്നെ എന്തിനാണ് ഇങ്ങനൊരു ഫേക്ക് അലിഗേഷനുമായി വരുന്നത്? എന്ന് ചോദിച്ചാണ് നടൻ അവസാനിപ്പിച്ചത്. അതേസമയം ജയസൂര്യയുടെ പ്രതികരണം വന്നതോടെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം പ്രേക്ഷകരും എത്തി. നിവിനെപ്പോലെ ആരോപണം ഉയർന്ന ഉടൻ തന്നെ കൃത്യമായി പ്രതികരിക്കാത്തിനാണ് ജയസൂര്യയ്ക്ക് സോഷ്യൽമീഡിയ വിമർശനം ലഭിച്ചത്.


Click it and Unblock the Notifications











