For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മകൻ പിറന്ന് ആറ് വർഷങ്ങൾക്ക് ശേഷം പിറന്ന പെൺകുഞ്ഞ്'; ആ​ഗ്രഹിച്ച് കിട്ടിയ മകളെ കുറിച്ച് സരിത ജയസൂര്യ പറയുന്നു!

  |

  ആമുഖങ്ങളൊന്നും ആവശ്യമില്ലാത്ത ഒരാളാണ് സരിത ജയസൂര്യ. ജയസൂര്യക്ക് സിനിമയിലാണെങ്കിൽ സരിതക്ക് ഡിസൈനിങ്ങ് മേഖലയിലാണ് നിരവധി ആരാധാകർ. ഒഴിവ് സമയങ്ങളിൽ കുടംബത്തോടൊപ്പം ചിലവഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് ജയസൂര്യ.

  അതുകൊണ്ട് ജയസൂര്യയുടെ ഒപ്പം എപ്പോഴും കുടുംബവും ഉണ്ടാകാറുണ്ട്. അറിയപ്പെടുന്ന നടന്റെ ഭാര്യ എന്നതിലുപരി പ്രൊഫഷണലി തന്റെ ഐഡന്റിറ്റി സൂക്ഷിക്കുന്നയാളാണ് സരിത. ഡിസൈനിങ്ങ് രംഗത്തെ സരിതയുടെ കഴിവ് ഏല്ലാവർക്കും അറിയാവുന്നതാണ്.

  Also Read: 'സ്വാഭാവികമായി ഉണ്ടായ ബന്ധം....'; റോൺസണിനും നിമിഷയ്ക്കും ജാസുവിനുമൊപ്പം റിയാസിന്റെ വെക്കേഷൻ!

  ജയസൂര്യയുടെ മിക്കവാറും എല്ലാ ട്രെൻഡിങ്ങ് ഡ്രസ്സുകളും ഡിസൈൻ ചെയ്യുന്നത് സരിത തന്നെയാണ്. തുടക്കത്തിലെ അതേ പ്രണയം ഇപ്പോഴും സൂക്ഷിക്കുന്നവരാണ് തങ്ങളെന്ന് ഇരുവരും പലപ്പോഴായി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുമുണ്ട്. അവതാരകനായി ജോലി ചെയ്തിരുന്ന സമയത്താണ് ജയസൂര്യയും സരിതയും പ്രണയത്തിലാവുന്നത്.

  സിനിമയുടെ പടവുകള്‍ ജയസൂര്യ ഒന്നൊന്നായി കയറുമ്പോള്‍ ശക്തമായ പിന്തുണയുമായി സരിതയും ഒപ്പമുണ്ടായിരുന്നു. പരസ്പര വിശ്വാസമുണ്ടെങ്കില്‍ കുടുംബജീവിതം എന്നും സന്തോഷകരമായിരിക്കുമെന്ന് ജയസൂര്യ പറയാറുണ്ട്.

  Also Read: 'മുടിയൻ മകനെപ്പോലെ പെരുമാറും, എന്തിനാണ് വിശ്രമമില്ലാതെ കഷ്ടപ്പെടുന്നതെന്ന് ചോദിക്കും'; നിഷ സാരം​ഗ്

  2004ലാണ് ജയസൂര്യ സരിതയെ വിവാഹം ചെയ്തത്. ഒരിക്കൽ ജയസൂര്യയെ കുറിച്ച് ഒരു അഭിമുഖത്തിൽ സരിത പറഞ്ഞത് ഇങ്ങനെയായിരുന്നു. 'ഞാന്‍ ടെന്‍ഷനടിച്ചാലും എന്നെ കൂളാക്കുന്ന ആളാണ് ജയസൂര്യ. പ്രേമിച്ചിരുന്ന സമയത്തെപ്പോലെ തന്നെ ഇപ്പോഴും ഇടയ്ക്കിടയ്ക്ക് വിളിക്കാറുണ്ട് ജയന്‍.'

  'ഇത്രയും സംസാരിക്കാന്‍ എന്താണുള്ളതെന്ന് പറഞ്ഞ് പലരും കളിയാക്കാറുണ്ട്. അതുപോലെ തന്നെ ഷൂട്ട് കഴിഞ്ഞെത്തിയാല്‍ ഭാര്യയേയും മക്കളേയും കൂട്ടി പുറത്ത് പോവുന്ന പതിവുണ്ട് ജയസൂര്യയ്ക്ക്. ഡ്രൈവിന് പോവുമ്പാള്‍ മക്കള്‍ക്ക് ഐസ്‌ക്രീമൊക്കെ മേടിച്ച് കൊടുക്കും. തിരിച്ച് വരുമ്പോഴേക്കും കാറില്‍ കിടന്ന് അവര്‍ ഉറങ്ങും.'

  'പറയാതെ തന്നെ പല കാര്യങ്ങളും ഞങ്ങൾ പരസ്പരം മനസിലാക്കും' എന്നാണ് സരിത പറഞ്ഞത്. അദ്വൈത്, വേദ എന്നിങ്ങനെ രണ്ട് മക്കളാണ് സരിതയ്ക്കും ജയസൂര്യയ്ക്കുമുള്ളത്. സംവിധാനത്തിലടക്കം ഈ ചെറിയ പ്രായത്തിൽ തന്നെ കഴിവ് തെളിയിച്ചിട്ടുള്ള പ്രതിഭയാണ് ജയസൂര്യയുടെ മകൻ അദ്വൈത്.

  അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത ഹ്രസ്വചിത്രം ഒര്‍ലാന്‍ഡോ ചലച്ചിത്രമേളയിലേക്ക് മുമ്പ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ കഥയെഴുതിയതും എഡിറ്റ് ചെയ്തതുമെല്ലാം അദ്വൈത് തന്നെയാണ്. സിനിമയിൽ അഭിനയിച്ചിട്ടുമുണ്ട്.

  മാലിന്യങ്ങൾ മലിനമാക്കുന്ന ചുറ്റുപാടുകളെക്കുറിച്ചാണ് അദ്വൈത് സിനിമയിൽ പ്രതിപാദിച്ചത്. വഴിയോരങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന ആളുകളുടെ ശീലം ഒഴിവാക്കാനുള്ള മാർഗവും അദ്വൈത് കാണിച്ചുതരുന്നു.

  കളര്‍ഫുൾ ഹാന്‍ഡ്സ് എന്ന് പേരിട്ട ഹ്രസ്വ ചിത്രം നിര്‍മിച്ചത് ജയസൂര്യ, സരിത ജയസൂര്യ, വേദ ജയസൂര്യ എന്നിവര്‍ ചേര്‍ന്നാണ്. മുമ്പ് ഗുഡ് ഡേ എന്ന ഹ്രസ്വ ചിത്രവും അദ്വൈത് ചെയ്തിട്ടുണ്ട്. അദ്വൈത് ജനിച്ച് ആറ് വർഷങ്ങൾക്ക് ശേഷമാണ് ജയസൂര്യയ്ക്കും സരിതയ്ക്കും വേദ ജനിച്ചത്. ഇപ്പോൾ മകളുടെ ജനനത്തെ കുറിച്ച് സരിത ജയസൂര്യ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

  സരിതയും ജയസൂര്യയുമെല്ലാം വേദയെ കുഞ്ഞുവെന്നാണ് ഓമനിച്ച് വിളിക്കുന്നത്. 'ആദി ജനിച്ച് ആറ് വർഷത്തെ ഇടവേള കഴിഞ്ഞ് അമ്മയാകാനൊരുങ്ങിയപ്പോൾ അതൊരു പെൺകുഞ്ഞാകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അപ്പോൾ ആൺകുട്ടിയും പെൺകുട്ടിയുമാകുമല്ലോ.'

  'ഗർഭകാലം ഏഴാം മാസമായപ്പോഴേക്കും എന്റെ മനസിൽ എപ്പോഴും വേദ എന്നൊരു പേര് ഓടിയെത്തുമായിരുന്നു. കുഞ്ഞിന്റെ ജെൻഡർ അറിയില്ല. എങ്കിലും അതൊരു പെൺകുഞ്ഞായിരിക്കുമെന്ന് മനസ് പറഞ്ഞു. ആ പേര് ഉരുവിട്ടുകൊണ്ടേയിരുന്നു. അത് ഞാൻ ജയനോട് പറഞ്ഞിരുന്നു.'

  'പ്രസവസമയത്ത് പെൺകുഞ്ഞാണെന്നറിഞ്ഞപ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമായിരുന്നു. വേദ എന്നാൽ അറിവ് എന്നാണർഥം. എനിക്ക് കുഞ്ഞുവിനെക്കുറിച്ച് എത്ര ആഗ്രഹങ്ങളും പ്രതീക്ഷകളും ഉണ്ടെങ്കിലും ആഗ്രഹങ്ങൾ പൂർത്തീകരിക്കേണ്ടത് അവളാണ്. അവൾ ഒരു നല്ല കുഞ്ഞായി മൂല്യങ്ങളുള്ള കുഞ്ഞായി വളരുക എന്നതാണ് എന്റെ സ്വപ്നം. വിദ്യാഭ്യാസത്തിനും മേലെയാണല്ലോ മൂല്യങ്ങൾ.'

  'മാർക്ക് എന്നത് വിദ്യാഭ്യാസത്തിന്റെ ഭാഗമായി വന്ന് പോകുന്നതാണ്. എന്നാൽ കുഞ്ഞു നന്നായി പെരുമാറുമ്പോഴോ നല്ലൊരു സ്വഭാവഗുണം പ്രകടിപ്പിക്കുമ്പോഴോവാണ് അമ്മ എന്ന രീതിയിൽ സന്തോഷം തോന്നുന്നത്. ആ സന്തോഷം മാർക്ഓറിയന്റഡ് അല്ല. ഭാവിയിൽ അവളൊരു കരുത്തയായ സ്ത്രീ ആകണമെന്നാണ് എന്റെ ആഗ്രഹം.'

  'തന്റെ സ്വപ്നങ്ങൾ സഫലീകരിക്കുകയും അതിനൊപ്പം മറ്റുള്ളവർക്ക് വില കൽപിക്കുകയും ചെയ്യുന്ന ഒരാളാകണം. അവളുടെ ആഗ്രഹങ്ങൾ അത് ശരിയായ വഴിയിലൂടെ നേടിയെടുക്കാനവൾക്ക് സാധിക്കട്ടെ. ഈ എട്ടാം വയസിൽ അവളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും മാത്രമേ അറിയാറായിട്ടുള്ളൂ. സ്വപ്നമെന്തെന്ന് അറിയാൻ കാത്തിരിക്കുകയാണ്' സരിത ജയസൂര്യ പറഞ്ഞു.

  Read more about: jayasurya
  English summary
  actor Jayasurya wife saritha open up about her daughter birth, interview goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X