ഭാര്യമാർ പൊസസീവ് ആയിരിക്കും; ആറ് വയസ് മുതൽ എന്നെ അവൾ കാണുന്നതാണ്; ജീവ പറയുന്നു
തമിഴകത്ത് തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞ നടനാണ് ജീവ. സൂപ്പർഹിറ്റുകൾ തുടരെ ലഭിച്ച ജീവ റൊമാന്റിക് ഹീറോയായി തിളങ്ങി. നിർമാതാവ് ആർബി ചൗധരിയുടെ മകനാണ് ജീവ. സുപ്രിയ എന്നാണ് ജീവയുടെ ഭാര്യയുടെ പേര്. 2007 ലായിരുന്നു ഇവരുടെ വിവാഹം. ലൈം ലെെറ്റിൽ നിന്നും മാറി നിൽക്കാനാഗ്രഹിക്കുന്നയാളാണ് സുപ്രിയ. ഭാര്യയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ജീവ.
എന്റെ ഭാര്യ ചെെൽഡ്ഹുഡ് സ്വീറ്റ് ഹാർട്ടാണ്. ആറാം ക്ലാസ് മുതൽ എന്നെ കാണുന്നയാളാണ്. എന്റെ വളർച്ച അവൾ കണ്ടതാണ്. ബന്ധം ഹെൽത്തിയായി കൊണ്ട് പോകാൻ പരമാവധി ശ്രമിക്കുന്നു. തീർച്ചയായും എല്ലാ ഭാര്യമാരും ഗേൾ ഫ്രണ്ട്സും പൊസസീവ് ആയിരിക്കും. അത് എങ്ങനെ കെെകാര്യം ചെയ്യുന്നു എന്നതിലാണ് കാര്യമെന്ന് ജീവ പറയുന്നു.

ഇപ്പോൾ റൊമാൻസ് സിനിമകൾ അധികം ചെയ്യുന്നില്ല. നയൻതാര, തൃഷ, സമാന്ത തുടങ്ങിയവർക്കൊപ്പം തനിക്കുള്ള ഓൺസ്ക്രീൻ കെമിസ്ട്രി ഭാര്യക്ക് ഇഷ്ടമാണെന്നും ജീവ വ്യക്തമാക്കി. ഗലാട്ട തമിഴുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. അഘതിയ ആണ് ജീവയുടെ പുതിയ സിനിമ. പാ വിജയ് സംവിധാനം ചെയ്ത ചിത്രത്തിൽ റാഷി ഖന്ന, അർജുൻ സർജ എന്നിവരും പ്രാധാന വേഷം ചെയ്യുന്നു.
തമിഴകത്ത് മുമ്പുണ്ടായിരുന്ന താരമൂല്യം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് ജീവിയിപ്പോൾ. ജയം രവി, ചിമ്പു തുടങ്ങിയ നടൻമാർക്കൊപ്പം കരിയറിൽ തിളങ്ങിയ നടനാണ് ജീവ. എന്നാൽ ഒരു ഘട്ടത്തിൽ ജീവയുടെ ഗ്രാഫ് ഇടിഞ്ഞു. ഇടവേളകൾ, തുടർ പരാജയങ്ങൾ എന്നിവ ജീവയുടെ കരിയറിനെ ബാധിച്ചു. എന്നാൽ പഴയ ജനപ്രീതി ഇന്നും ജീവയ്ക്കുണ്ട്. ശക്തമായ തിരിച്ച് വരവ് ജീവയ്ക്ക് സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ജയം രവി, ചിമ്പു തുടങ്ങിയ നായക നടൻമാർക്കെല്ലാം കരിയറിൽ ഒരു ഘട്ടത്തിൽ വീഴ്ചകൾ വന്നിട്ടുണ്ട്.

ശക്തമായ തിരിച്ച് വരവ് നടത്താനും ഇവർക്ക് സാധിച്ചു. ജീവയ്ക്കും തിരിച്ച് വരവ് നടത്താനാകുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. പിതാവ് ആർബി ചൗധരി നിർമ്മിച്ച സിനിമകളിൽ ബാലതാരമായാണ് ജീവ അഭിനയ രംഗത്ത് തുടക്കം കുറിക്കുന്നത്. ആസെെ ആസെയായി എന്ന സിനിമയിലൂടെ 2003 ൽ നായകനായി തുടക്കം കുറിച്ചു.ഈ സിനിമ നിർമ്മിച്ചതും ആർബി ചൗധരിയാണ്. 2005 ൽ പുറത്തിറങ്ങിയ റാം എന്ന സിനിമയിലെ ജീവയുടെ പ്രകടനം ഏറെ ശ്രദ്ധ നേടി.


Click it and Unblock the Notifications











