മകൻ വാങ്ങിത്തന്ന സമ്മാനം..., ജീവനെ പോലെ ജീവയെ കണ്ട പിതാവ്; വിങ്ങലായി ആർബി ചൗധരിയുടെ വിയോ​ഗം

പ്രമുഖ സിനിമാ നിർമാതാവ് ആർബി ചൗധരി അന്തരിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിലെ വാഹനാപകടത്തെ തുടർന്നാണ് അന്ത്യം. നടൻ ജീവയുടെ പിതാവാണ് ആർബി ചൗധരി. തമിഴ്, മലയാളം, കെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകൾ ഇദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. ജീവയുടെ ശ്രദ്ധേയമായ പല സിനിമകളും നിർമിച്ചത് ആർബി ചൗധരിയാണ്. വടിവേലുവും ഫഹദ് ഫാസിലും അഭിനയിച്ച മരീസൻ ആണ് അവസാനം നിർമ്മിച്ച സിനിമ. ഏഴ് തവണ സംസ്ഥാന ഫിലിം അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

അശ്വിന്റെ കാര്യത്തില്‍ ഇങ്ങനെയല്ലല്ലോ! സ്വന്തം പിറന്നാളായപ്പോള്‍ എല്ലാം ലാവിഷ്! മാസ് റിപ്ലേയുമായി ദിയ
അശ്വിന്റെ കാര്യത്തില്‍ ഇങ്ങനെയല്ലല്ലോ! സ്വന്തം പിറന്നാളായപ്പോള്‍ എല്ലാം ലാവിഷ്! മാസ് റിപ്ലേയുമായി ദിയ

ജീവയുടെ കരിയറിലും ജീവിതത്തിലും വലിയ സ്വാധീനമുണ്ടാക്കിയ വ്യക്തിയാണ് ആർബി ചൗധരി. അടുത്തിടെ തലെെവർ തമ്പി തലെെമയിൽ എന്ന സിനിമയുടെ ഇവന്റിൽ ജീവയും പിതാവും തമ്മിലുള്ള വെെകാരിക നിമിഷങ്ങളുണ്ടായിരുന്നു. ജീവയ്ക്ക് ഒരു സമ്മാനം നൽകുന്നെന്ന് പറഞ്ഞ പിതാവ് നടന്റെ കവിളിൽ ചുംബിച്ചു. എനിക്കൊരു ബിഎംഡബ്ല്യു അവൻ വാങ്ങിത്തന്നു. അതുകൊണ്ട് ഞാനും ഒരു സമ്മാനം നൽകുന്നു എന്ന് പറഞ്ഞാണ് ആർബി ചൗധരി മകനെ ചുംബിച്ചത്. തന്നെ ജീവനോളം സ്നേഹിച്ച പിതാവിന്റെ വിയോ​ഗത്തിൽ വിഷമിച്ചിരിക്കുന്ന ജീവയ്ക്ക് ആരാധകർ സോഷ്യൽ മീഡിയയിലൂടെ ആശ്വാസ വാക്കുകൾ അറിയിക്കുന്നുണ്ട്.

Actor Jiiva s Father  RB Choudary

Read more about: jiiva
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X