ആ നടന്‍ കുടുംബത്ത് കേറി വലിയൊരു കളി നടത്തി; അദ്ദേഹത്തെ അടിക്കാന്‍ പോയി, അന്നത്തെ സംഭവത്തെ കുറിച്ച് ജിഷിൻ മോഹൻ

വിവാഹമോചിതരായെന്ന പേരിലാണ് ടെലിവിഷന്‍ താരദമ്പതിമാരായ ജിഷിന്‍ മോഹനും വരദയും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഇരുവരും സീരിയല്‍ ലൊക്കേഷനില്‍ നിന്ന് കണ്ട് ഇഷ്ടപ്പെട്ട് വിവാഹിതരായതാണ്. എന്നാല്‍ ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നാണ് യൂട്യൂബ് ചാനലുകളില്‍ വരുന്ന വാര്‍ത്തകളില്‍ പറയുന്നത്.

ഈ വിഷയത്തെ കുറിച്ച് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ സീരിയലിലെ പ്രമുഖ നടന്‍ തന്റെ കുടുംബത്ത് കയറി കളിച്ചതിന് അദ്ദേഹത്തെ അടിക്കാനായി പോയ സംഭവം ഉണ്ടെന്ന് പറയുകയാണ് ജിഷിനിപ്പോള്‍. സീരിയല്‍ നടന്‍ ആദിത്യൻ ജയനൊപ്പം ഐ കാന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് ജിഷിന്‍ മനസ് തുറന്നത്.

ക്ഷമയുണ്ടെങ്കിലും ജിഷിനെ തേടി എത്തിയ പ്രശ്നത്തെ കുറിച്ച് താരം

ഭയങ്കരമായി ക്ഷമയുള്ള ആളാണോ ജിഷിന്‍ എന്ന ആദിത്യന്റെ ചോദ്യത്തിന് അതേ എന്നാണ് താരം മറുപടി നല്‍കിയത്. എനിക്ക് നല്ല ക്ഷമയുണ്ടെന്ന് ജിഷിന്‍ പറയുമ്പോള്‍ തനിക്കും അങ്ങനൊരു സംഭവം ഓര്‍മ്മയുണ്ടെന്ന് ആദിത്യന്‍ പറഞ്ഞു. ഒരു പ്രശ്‌നം ഉണ്ടായപ്പോഴുള്ള കാര്യമല്ലേ എന്ന ജിഷിന്റെ മറുചോദ്യത്തിന് ആ വിഷയം ഇവിടെ പറയട്ടേ എന്ന് ആദിത്യന്‍ ചോദിക്കുന്നു. പറഞ്ഞോളാനുള്ള അനുവാദം ജിഷിന്‍ നല്‍കുകയും ചെയ്തു.

ജിഷിന്‍ അടിക്കാന്‍ വേണ്ടി വണ്ടിയുമായി വന്നുവെന്ന് പറഞ്ഞു

ഒരു ദിവസം എന്റെ കൂടെ അഭിനയിക്കുന്ന നടന്‍ രാത്രിയില്‍ ചെളിയില്‍ കുളിച്ച് ഓടി വരുന്നു. അദ്ദേഹത്തിന്റെ സീനും കൂടി കഴിഞ്ഞാല്‍ അന്ന് പാക്കപ്പ് പറയും. എന്താ സംഭവമെന്ന് ചോദിച്ചപ്പോള്‍ ആദ്യം പറഞ്ഞില്ല. പിന്നെ എന്നെ മാറ്റി നിര്‍ത്തിയിട്ട് നടന്‍ ജിഷിന്‍ അടിക്കാന്‍ വേണ്ടി വണ്ടിയുമായി വന്നുവെന്ന് പറഞ്ഞു.

അന്ന് ജിഷിനെ എനിക്കത്ര പരിചയമില്ലെന്നാണ് ആദിത്യന്‍ പറയുന്നത്. ഞാന്‍ ആ നടനെ വീട്ടില്‍ കൊണ്ട് ചെന്നാക്കിയിട്ട് ജിഷിനെ വിളിച്ചു. എന്താ വിഷയമെന്ന് ചോദിച്ചപ്പോള്‍ അത് പറയാന്‍ പോലും ജിഷിന്‍ തയ്യാറായില്ല.

ജിഷിന്റെ കുടുംബ ജീവിതത്തില്‍ കയറി വലിയൊരു കളി കളിക്കുകയാണ് ആ നടന്‍ ചെയ്തത്

സെറ്റില്‍ വന്ന് അങ്ങനെ പ്രശ്‌നം ഉണ്ടാക്കരുതെന്ന് പറഞ്ഞപ്പോള്‍ ഇല്ലെന്നും അവന്‍ പറഞ്ഞു. പക്ഷേ ആ ലൊക്കേഷനില്‍ എല്ലാവരും അറിഞ്ഞത് ജിഷിന്‍ എന്തോ പ്രശ്‌നം ഉണ്ടാക്കി വന്നതാണെന്നാണ്. യഥാര്‍ഥത്തില്‍ ജിഷിന്റെ കുടുംബ ജീവിതത്തില്‍ കയറി വലിയൊരു കളി കളിക്കുകയാണ് ആ നടന്‍ ചെയ്തത്. അതെന്താണെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആദിത്യന്‍ പറയുന്നു.

എന്നാല്‍ ആദ്യം ചേട്ടന്‍ എന്നെ വിളിച്ച് ഭീഷണിയുടെ സ്വരത്തിലല്ലേ സംസാരിച്ചത്. കണ്ണൂര്‍ നിന്ന് വന്ന് നീയിവിടെ വല്യ കളിക്കാന്‍ നില്‍ക്കല്ലേ എന്നൊക്കെയാണ് ആദിത്യന്‍ അന്ന് എന്നോട് പറഞ്ഞത്. അതുപോലെ മറ്റൊരു നടനും എന്നെ വിളിച്ചു. ഭീഷണിപ്പെടുത്തി. പക്ഷേ ഞാനീ കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് മനസിലായെന്ന് ജിഷിനും കൂട്ടിച്ചേര്‍ത്തു.

 സീരിയലിലെ അവസരം തട്ടിയെടുത്ത നടനെ കുറിച്ചും ജിഷിൻ

ഇതുമായി ബന്ധപ്പെട്ട് മറ്റൊരു സംഭവം കൂടിയുണ്ടെന്നും ജിഷിന്‍ വെളിപ്പെടുത്തി. ഓട്ടോഗ്രാഫ് സീരിയലില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് അമ്മ സീരിയലിലെ ഒരു വേഷം ചെയ്യാന്‍ അവസരം കിട്ടി. അതില്‍ ജോയിന്‍ ചെയ്യുന്നതിനെ കുറിച്ച് പറയുന്നത് ആ ലൊക്കേഷനില്‍ നിന്നും ഒരു നടന്‍ കേട്ടു. എന്താ സംഭവമെന്ന് ചോദിച്ചപ്പോള്‍ കാര്യങ്ങളൊക്കെ പറഞ്ഞു.

 ഏത് ഭാഗത്ത് നിന്നാണ് പാര വരിക എന്ന് അറിയില്ലെന്നും ജിഷിന്‍ പറയുന്നു

പിന്നെ കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ ഈ സീരിയലിന്റെ ഷൂട്ട് തുടങ്ങുകയാണെന്ന് അറിഞ്ഞു. അങ്ങോട്ട് വിളിച്ച് ചോദിച്ചപ്പോള്‍ ആ കഥാപാത്രത്തിനായി ഞാന്‍ അഭിനയിച്ചിരുന്ന സീരിയലില്‍ നിന്നും ഒരു നടന്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. ആരോടെങ്കിലും ഇതേ പറ്റി പറഞ്ഞായിരുന്നോന്ന് ചോദിച്ചു. ഒരാളോട് മാത്രമേ പറഞ്ഞുള്ളു, അയാളുടെ പേര് പറഞ്ഞപ്പോള്‍ അദ്ദേഹമാണ് അവിടെ അഭിനയിക്കാന്‍ എത്തിയതെന്ന് മറുപടിയും കിട്ടി.

നമ്മള്‍ ഒരു സിനിമയിലോ സീരിയലിലോ അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ അത് പൂര്‍ത്തിയാവുന്നത് വരെ ആരോടും പറയരുതെന്ന് അന്നെനിക്ക് മനസിലായി. ഏത് ഭാഗത്ത് നിന്നാണ് പാര വരിക എന്ന് അറിയില്ലെന്നും ജിഷിന്‍ പറഞ്ഞു.

അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X