'എന്നെ സഹിക്കാൻ ഭയങ്കര പാടാണ്, ഞാൻ ഇത്തിരി സൈക്കോ ടൈപ്പാണ്, അതൊക്കെ കൊണ്ടാകും ഞാൻ ഡിവോഴ്സായത്'; ജിഷിൻ
ഒരു കാലത്ത് ഏറെ ആരാധകരുണ്ടായിരുന്ന താര ദമ്പതികളായിരുന്നു വരദയും ജിഷിനും. ഇരുവരും ഒരുമിച്ച് അഭിനയിച്ചശേഷം പ്രണയത്തിലായി വിവാഹിതരായവരാണ്. സിനിമയിൽ നിന്നും സീരിയലിലേക്ക് എത്തിയ വരദ ഇപ്പോൾ ജിഷിനെപ്പോലെ തന്നെ ടെലിവിഷൻ രംഗത്ത് സജീവമാണ്. കുടുംബ പ്രേക്ഷകരെ ഏറെ വേദനിപ്പിച്ച വാർത്തയായിരുന്നു വരദയുടേയും ജിഷിൻ മോഹന്റേയും വിവാഹമോചനം. ഇരുവർക്കും ഒരു മകനുണ്ട്. മൂന്ന് വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹമോചനം. മകന്റെ സംരക്ഷണം ഇപ്പോൾ വരദയ്ക്കാണ്.
വിവാഹമോചനത്തിനുശേഷം സീരിയൽ അഭിനയവും യാത്രകളും യുട്യൂബ് ചാനലും എല്ലാമായി വരദ തിരക്കിലാണ്. ജിഷിനും സോഷ്യൽമീഡിയയിൽ സജീവമാണ്. അടുത്തിടെയായി ജിഷിൻ പ്രണയത്തിലാണെന്ന തരത്തിൽ ഗോസിപ്പുകൾ പ്രചരിക്കുന്നുണ്ട്. അതിന് കാരണം സീരിയൽ നടി അമേയ നായരുമായുള്ള ജിഷിന്റെ സൗഹൃദമാണ്.

ഇരുവരും ഒരുമിച്ചാണ് യാത്രകളെല്ലാം. കൂടാതെ ഒരുമിച്ചുള്ള കപ്പിൾ ഫോട്ടോകൾ ഇടയ്ക്കിടെ സോഷ്യൽമീഡിയയിൽ താരങ്ങൾ പങ്കുവെക്കാറുമുണ്ട്. എന്നാൽ തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്നും ഫ്രണ്ട്ഷിപ്പിന് മുകളിൽ സ്നേഹമുണ്ടെന്നല്ലാതെ പ്രണയത്തിൽ അല്ലെന്നുമാണ് ജിഷിനും അമേയയും അടുത്തിടെ അഭിമുഖത്തിൽ പറഞ്ഞത്.
തനിക്ക് ഇപ്പോൾ ഏറ്റവും മാനസീക പിന്തുണ നൽകുന്നയാൾ അമേയയാണെന്നും ജിഷിൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് താൻ അമേയയെ ഇഷ്ടപ്പെടുന്നത് എന്നതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ജിഷിൻ. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് അമേയയെ കുറിച്ച് ജിഷിൻ വാചാലനായത്. തന്നെ സഹിക്കാനുള്ള ക്ഷമ അമേയയ്ക്കുണ്ടെന്ന് ജിഷിൻ പറയുന്നു.
നല്ല ഒരുപാട് ക്വാളിറ്റിയുള്ള കുട്ടിയാണ് അമേയ. അവളുടെ ക്ഷമാശീലം സമ്മതിക്കണം. പിന്നെ എന്നെ സഹിക്കുക എന്നത് ഭയങ്കര പാടാണ്. ചിലപ്പോൾ അതൊക്കെ കൊണ്ടാകും ഞാൻ ഡിവോഴ്സായത്. ഞാൻ ഇത്തിരി സൈക്കോ ടൈപ്പ് ആളായിട്ടാണ് പുറമെയുള്ള ആളുകൾ കാണുന്നതും ഏറെ കുറേ അതിന്റെ വശങ്ങൾ എന്നിലുണ്ടെന്നുമാണ് എന്റെ ഒരു ചിന്ത. എന്തുണ്ടെങ്കിലും ഞാൻ മുഖത്ത് നോക്കി പറയും.
ഞാൻ എന്തെങ്കിലും പറഞ്ഞാൽ അതുമൂലം ശത്രുക്കളുണ്ടാകുമോ എന്നൊന്നും ഞാൻ ചിന്തിക്കാറില്ല. എന്ത് കണ്ടാലും ഉടൻ പ്രതികരിക്കുകയും ചെയ്യും. എന്നെ സഹിക്കാനും ഇത്തിരി പാടാണ്. പക്ഷെ അതിനുള്ള സഹനശക്തി വേണ്ടുവോളം കിട്ടിയിട്ടുള്ള ഒരു കുട്ടിയാണ് അമേയ. ഒരു ഫ്രണ്ട്ഷിപ്പിന്റെ ബോണ്ടിങ്ങാണ് ഞാൻ പറയുന്നത്. എല്ലാം തുറന്ന് എനിക്ക് പറയാൻ പറ്റുന്ന ചങ്കാണ് എനിക്ക് അമേയ.

അവൾ വന്നശേഷം എന്നിൽ മാറ്റങ്ങളുണ്ടായിട്ടുണ്ട്. സ്വഭാവം മാറ്റിയെടുക്കാൻ സഹായിച്ചതും അമേയ തന്നെയാണ്. കന്യാദാനം സീരിയലിൽ വെച്ചാണ് അമേയയെ ഞാൻ പരിചയപ്പെടുന്നത്. മണിമുത്തിലേക്ക് എന്റെ പെയറായി അമേയയെ ആദ്യം സീരിയൽ ക്രൂ തീരുമാനിച്ചിരുന്നു.
എന്നാൽ ഞാൻ അലവലാതിയാണ് എന്നൊക്കെയുള്ള ചീത്തപേരുകൾ അവൾ പലയിടത്ത് നിന്നും കേട്ടു. അതുകൊണ്ട് മണിമുത്തിലേക്ക് ക്ഷണം വന്നപ്പോൾ അമേയ അത് ഒഴിവാക്കി. എന്റെ എക്സ് വർക്ക് ചെയ്ത സീരിയൽ ലൊക്കേഷനിൽ നിന്നും എന്നെ പറ്റിയുള്ള ഒരുപാട് കഥകൾ അമേയ കേട്ടിരുന്നു. കന്യാദാനം സീരിയലിൽ വെച്ച് പരിചയപ്പെട്ട് പിന്നെ അത് സൗഹൃദമാവുകയായിരുന്നു. പിന്നീട് ഞങ്ങൾ ഒരുമിച്ച് ട്രിപ്പുകൾ പോയി തുടങ്ങി എന്നാണ് ജിഷിൻ പറഞ്ഞത്.
അമല എന്ന പരമ്പരയുടെ ചിത്രീകരണത്തിനിടെയാണ് വരദയും ജിഷിനും പ്രണയത്തിലാകുന്നത്. പരമ്പരയിലെ നായികയായിരുന്നു വരദ. ജിഷിൻ വില്ലനും. ജിഷിൻ കണ്ണൂർ സ്വദേശിയാണ്. വരദയുടെ യഥാർഥ പേര് എമിമോൾ എന്നാണ്. പ്രശസ്ത സംവിധായകൻ ലോഹിതദാസാണ് എമിമോൾക്ക് വരദ എന്ന പേര് സമ്മാനിച്ചത്.


Click it and Unblock the Notifications