അന്ന് ജോബിചേട്ടനെ കാണാൻ വേണ്ടി ചെയ്ത സാഹസം; ആലോചന വന്നപ്പോൾ വീട്ടുകാർ പറഞ്ഞത്; മനസ് തുറന്ന് സൂസൻ

മലയാളി പ്രേക്ഷകർക്ക് സിനിമകളിലൂടെയും ടെലിവിഷനിലൂടെയും സുപരിചിതൻ ആയ നടനാണ് ജോബി. മിമിക്രി വേദികളിൽ നിന്നും സിനിമയിലെത്തിയ ജോബി അത്ഭുത ദ്വീപ് എന്ന സിനിമയിൽ ഉൾപ്പെടെ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെയായി ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരി ആയിരിക്കുകയാണ് ജോബിയുടെ ഭാര്യ സൂസൻ, ഞാനും ഞാനും എന്റാളും എന്ന സീ കേരളത്തിലെ ഷോയിലൂടെ ആണ് ജോബിയും സൂസനും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. അതുവരെ പൊതുവേദികളിൽ അധികം കാണാത്ത ആളായിരുന്നു സൂസൻ.

ജോബിയോട് ആദ്യം തോന്നിയ ഇഷ്ടത്തെക്കുറിച്ചും സൂസൻ

ഷോയിലൂടെ ഇപ്പോൾ ഇവർ ജനങ്ങൾക്ക് സുപരിചിത ആയി. ഇപ്പോഴിതാ തങ്ങളുടെ വിവാഹ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരങ്ങൾ. വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചം ജോബിയോട് ആദ്യം തോന്നിയ ഇഷ്ടത്തെക്കുറിച്ചും സൂസൻ സംസാരിച്ചു. ബിഹൈന്റ് വുഡ്സിനോടാണ് പ്രതികരണം. ജോബിയെ സിനിമകളിലും മറ്റും കണ്ട് ഇഷ്ടമായിരുന്നെന്ന് സൂസൻ പറയുന്നു. വിവാഹത്തിന് മുമ്പ് ജോബിയെ കാണാൻ വേണ്ടി പോയതിനെക്കുറിച്ചും സൂസൻ സംസാരിച്ചു.

 ഒരു പരിചയവും ഇല്ലല്ലോ. സംസാരിച്ചൊന്നുമില്ല

'ഞങ്ങൾ തമ്മിൽ പരിചയം ഒന്നുമില്ലായിരുന്നു ജോബി ചേട്ടന്റെ വലിയച്ഛന്റെ വീട് ഞങ്ങളുടെ വീടിന് അടുത്താണ്. അവരുടെ മകളുടെ കല്യാണത്തിന്റെ സമയത്ത് ജോബി ചേട്ടൻ വരുമെന്ന് അറിഞ്ഞു. എങ്ങനെയെങ്കിലും കണ്ടാൽ കൊള്ളാമെന്നുണ്ട്'

'വീട്ടിനടുത്തുളള ചേച്ചി ജോബിയും സുഹൃത്തും അതു വഴി പോവുന്നുണ്ട്, നമുക്ക് അത് വഴി പൈപ്പിൽ നിന്ന് വെള്ളെമെടുക്കാനെന്ന വണ്ണം പോയി കാണാമെന്ന് പറഞ്ഞു. പക്ഷെ വെള്ളം നേരത്തെ എടുത്ത് വെച്ചിരുന്നു. ഞാൻ ബോബി ചേട്ടനെ കാണാൻ വേണ്ടി ആ വെള്ളം നിലത്തൊഴിച്ച് പാത്രവുമായി പോയി. ജോബി ചേട്ടനെ കണ്ടു. ഒരു പരിചയവും ഇല്ലല്ലോ. സംസാരിച്ചൊന്നുമില്ല'

 പക്ഷെ മൂത്ത ആൾ നിൽക്കുമ്പോൾ ഇളയ ആളെ എങ്ങനെ കല്യാണം കഴിപ്പിക്കും

'പിന്നെയാണ് ഈ പ്രൊപ്പോസൽ വരുന്നത്. ഞാൻ പറഞ്ഞു എനിക്കിഷ്ടമാണെന്ന്. പപ്പയും അമ്മയും സമ്മതിക്കണം എന്നുണ്ടായിരുന്നു. ഞങ്ങൾ നാല് പേരാണ്. ചേച്ചിക്ക് ആലോചനയൊന്നും വന്നിട്ടില്ല. ഞങ്ങൾക്ക് താൽപര്യക്കുറവില്ല പക്ഷെ മൂത്ത ആൾ നിൽക്കുമ്പോൾ ഇളയ ആളെ എങ്ങനെ കല്യാണം കഴിപ്പിക്കും എന്ന് പറഞ്ഞ് ഇരിക്കുകയായിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ ചേച്ചിക്ക് പ്രൊപ്പോസൽ വന്നു. ഒരു മാസം കൊണ്ട് അവരുടെ കല്യാണം കഴിഞ്ഞു'

 കല്യാണം കഴിഞ്ഞ ശേഷം ജോബി ചേട്ടന് തിരക്കാണ്

ഞങ്ങളുടെ വീട്ടിൽ സഹായത്തിന് നിൽക്കുന്ന ചേച്ചി എന്നെ പറ്റി ഇടയ്ക്കിടെ ചോദിക്കുന്ന ആളുണ്ടെന്ന് പറയുമായുരുന്നു. അന്ന് ആരാണെന്ന് അറിയണമെന്നുണ്ടായിരുന്നു. പിന്നെ ആലോചനയുമായി വീട്ടിലേക്ക് പോയെന്നും ജോബി പറഞ്ഞു. 'ഇപ്പോഴത്തെ കുട്ടികൾ കല്യാണത്തിന് സേവ് ദ ഡേറ്റ് ഒക്കെ ചെയ്യുമ്പോൾ വിചാരിക്കും ദൈവമേ നമുക്ക് ഇതൊക്കെ ആകാമായിരുന്നില്ലേ എന്ന്. കല്യാണം കഴിഞ്ഞ ശേഷം ജോബി ചേട്ടന് തിരക്കാണ്'

പിന്നെ രാത്രി ആവുമ്പോഴാണ് വരിക

അപ്പോൾ ഞാൻ മനസ്സിലാക്കി നമ്മൾ വിചാരിച്ച പോലെ ഒന്നും അല്ല ആളെന്ന്. രാവിലെ ഏതെങ്കിലും സുഹൃത്ത് വരും. ആളെയും കൊണ്ട് പോവും. പിന്നെ രാത്രി ആവുമ്പോഴാണ് വരികയെന്നും സൂസൻ തമാശയോടെ പറഞ്ഞു. ഷോകളും കാണികളും എനിക്ക് പുതുമയല്ല. പക്ഷെ ഇവൾ ഇങ്ങനെ സംസാരിക്കുന്നത് അത്ഭുതമാണെന്ന് ജോബി പറഞ്ഞു. ഷോ തങ്ങൾക്ക് പുതിയ ഒരു അനുഭവമാണെന്നും പുതിയ കാര്യങ്ങൾ പഠിക്കുന്നെന്നും സൂസനും പറഞ്ഞു.

More from Filmibeat

Read more about: couple
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X