ജീവിതത്തിൽ മുന്നോട്ടു പോകണമെന്ന വാശിയുണ്ടായിരുന്നു, ആ ഒറ്റപ്പെടലിനെ കുറിച്ച് ഹാസ്യതാരം ജോബി

ബിഗ് സ്ക്രീൻ മിനസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജോബി. കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന താരമാണ് ഇദ്ദേഹം. ക്യാമറയ്ക്ക് മുന്നിൽ പ്രേക്ഷകരെ ചിരിപ്പിച്ച് ജോബിയുടെ യഥാർഥ ജീവിതം ഒരു പേരാട്ടത്തിന്റെ കഥയാണ്. ലോകം മുഴവനും കൊവിഡ് വൈറസിനോട് പോരാടുകയാണ്. ഈ ഘട്ടത്തിൽ നിരവധി ചോദ്യങ്ങൾ ജനങ്ങളുടെ മനസ്സുകളിൽ വന്നു പോകുന്നുണ്ട്. ഇപ്പോഴിത ജീവിതത്തിലെ അതിജീവന കഥ വെളിപ്പെടുത്തുകയാണ് ജോബി. മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഞാനും പരിമിധികൾ ഉള്ള മനുഷ്യനാണ്. അതോർത്തു ദുഃഖിച്ചിരുന്നാൽ അവിടെ ഇരിക്കാം എന്നല്ലാതെ പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലല്ലോ എന്നാൽ താനിയ്ക്ക് മുന്നോട്ട് പോകണമെന്ന് വാസിയുണ്ടായിരുന്നുന്നെന്നും ജോബി മനോരമയുമായുള്ള അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ
ജീവിതത്തിൽ ഒറ്റയ്ക്കായി പോയി തോന്നിയ നിമിഷത്തെ കുറിച്ചും നേരിട്ട വെല്ലുവിളികളെ കുറിച്ചും താരം പറഞ്ഞു.

  ഒറ്റയ്ക്കാണെന്ന്  തോന്നിയ നിമിഷം

ജീവിതം ഒറ്റയ്ക്കാണ് എന്ന ചിന്ത നമ്മളിലുണ്ടാകും. എന്റെ രണ്ടാമത്തെ മകൻ ശ്രേയസ്സിന് ഓട്ടിസമാണ്. രണ്ടര വയസ്സുള്ളപ്പോഴാണ് അതു തിരിച്ചറിയുന്നത്. അതെ, അവന്‍ വ്യത്യസ്തനാണ്. സംസാരിക്കാനാകില്ല, മനസ്സിലുളള കാര്യങ്ങൾ പ്രകടിപ്പിക്കാനും കഴിയില്ല. അത് ഉൾക്കൊണ്ട് ജീവിതത്തിൽ മുന്നോട്ട് പോയേ തീരു. അതാണ് ജീവിതം. ഞാനും പരിമിധികൾ ഉള്ള മനുഷ്യനാണ്. അതോർത്തു ദുഃഖിച്ചിരുന്നാൽ അവിടെ ഇരിക്കാം എന്നല്ലാതെ പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലല്ലോ. എന്നാൽ മുന്നോട്ടു പോകണമെന്ന വാശി എന്നും എനിക്ക് ഉണ്ടായിരുന്നു.

 സ്ഥലം മാറ്റം

വർഷങ്ങൾക്കു മുമ്പ് മകന്റെ ചികിത്സയ്ക്കു വേണ്ടി സ്വദേശമായി തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേയ്ക്കു സ്ഥലം വാങ്ങി. കുടുംബസമേതമുള്ള ഒരു പറിച്ചു നടലായിരുന്നു അത്. യാതൊരു പരിചയമില്ലാത്ത സ്ഥലം.ഒറ്റയ്ക്കാണ് എന്ന ചിന്ത കഠിനമായിരുന്നു. എന്നും സൗഹൃദമായിരുന്നു എന്റെ കരുത്ത്. ഒരു സുഹൃത്ത് പോലുമില്ലാത്ത സ്ഥലത്തേയ്ക്ക് ജീവിതം മാറേണ്ടി വന്നു.പക്ഷേ, അതൊരു വെല്ലുവിളിയാണ്. ആറു വർഷങ്ങൾക്ക് ശേഷം അവിടെ നിന്ന് തിരിച്ചു വരുമ്പോൾ വലിയൊരു സുഹൃദ്സംഘം എനിക്ക് ഉണ്ടായിരുന്നു.

  ഒപ്പം സുഹൃത്തുക്കൾ

ഞാൻ മിമിക്രിയും അഭിനയവുമൊക്കെയായി നടക്കുന്ന സമയത്തും പിഎസ്‌സിക്ക് പഠിച്ചിരുന്നു. സുഹൃത്തുക്കളായിരുന്നു.ങ്ങനെ പിഎസ്‌സി ടെസ്റ്റ് പാസായി കെഎസ്എഫ്‌യിൽ ജൂനിയർ അസിസ്റ്റന്റായി നിയമനം കിട്ടി. അന്ന് ഒപ്പം സുഹൃത്തുക്കളുണ്ടായിരുന്നത് കരുത്തായി. അങ്ങനെ ആരെങ്കിലുമൊക്കെ ഒപ്പം വേണം. കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെവലിയ കരുത്താണ്. വലിയ കരുത്താണ്. സ്നേഹത്തിന്റെയും സഹകരണത്തിന്റെയും കരുതലിന്റെയുമൊക്കെ പ്രാധാന്യം തിരിച്ചറിയേണ്ട ഒരു കാലമായി കൂടി ഇതിനെ കാണണം.

 കലാകാരന്മാരുടെ കഷ്ടകാലം

ലോക്ക് ഡൗൺ കാലത്ത് കലാകാരന്മാരുടെ കാര്യം വലിയ കഷ്ടത്തിലാണ്. ഇത് സീസൺ സമയം കൂടിയാണ്.ഈ സമയത്ത് കിട്ടുന്നതായിരിക്കും ഒരു വർഷത്തെ അവരുടെ പ്രധാന വരുമാനം. ചെറിയ വിഭാഗം മാത്രമാണ് ടെലിവിഷനിൽ തിളങ്ങുന്നത് വരുമാനം ഉണ്ടാക്കുന്നതും. എന്നാൽ ഭൂരിഭാഗത്തിന്റെയും കാര്യം കഷ്ടമാണ്..സ്വയം വേദനിക്കുമ്പോൾ കൂടി മറ്റുള്ളവരെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നവരാണ് കലാകാരന്മാർ. ഈ കഷ്ടപ്പാടും ചിരിച്ചു കൊണ്ടു തന്നെ അവർ മറികടക്കും. ഈ നിമിഷവും കടന്നു പോകും- ജോബി അഭിമുഖത്തിൽ പറഞ്ഞു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X