For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇന്നലെ ഒന്നും പറയാതെ നീ പോയി, ഇനിയുള്ളത് നല്ല ഓർമകൾ മാത്രമാണ്, സുഹൃത്തിന്റെ വേർപാടിൽ വിതുമ്പി ജോൺ

  |

  മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ജോൺ ജേക്കബ്. നടൻ എന്നതിൽ ഉപരി മികച്ച ഡാൻസറും നല്ലൊരു കൊറിയോഗ്രാഫളറും കൂടിയാണ്. ഇടവേളയ്ക്ക് ശേഷം ജോണും ഭാര്യയും നടിയുമായ ധന്യ മേരി വർഗീസും ക്യാമറയ്ക്ക് മുന്നിൽ സജീവമായിരിക്കുകയാണ്. ധന്യ ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സീത കല്യാണത്തിലൂടെയാണ് മിനിസ്ക്രീനിലെത്തിയിരിക്കുന്നത്. മഴവില്‍ മനോരമയിലെ 'അനുരാഗം' എന്ന പരമ്പരയിലാണ് ജോൺ അഭിനയിക്കുന്നത്.

  റായ് ലക്ഷ്മിയുട ലേറ്റസ്റ്റ് ചിത്രം വൈറലാകുന്നു

  സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ജോൺ. തങ്ങളുടെ സിനിമ- സീരിയൽ വിശേഷങ്ങൾക്കൊപ്പം കുടുംബ വിശേഷങ്ങളും നടൻ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത ജോ പങ്കുവെച്ച ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാ വിഷയമായിരിക്കുകയാണ്. പ്രിയപ്പെട്ട സുഹൃത്തിന്റെ വേർപാടിനെ കുറിച്ചാണ് താരം ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കൂടാതെ ബാല്യകാല ഓർമയും നടൻ പങ്കുവെയ്ക്കുന്നുണ്ട്.

  നടന്റെ ഫേസ്ബുക്ക് പോസ്റ്റ്

  നടന്റെ ഫേസ്ബുക്ക് പോസ്റ്റ്

  നടന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...ഏഴാം ക്ലാസ്സു മുതൽ ഒരുമിച്ചു സ്കൂളിൽ പോകുന്നതും തോട്ടിൽ മീൻ പിടിച്ചതും സ്കൂൾ വിട്ടു വരുന്ന വഴിക്കു വഴിവക്കിലെ വീടിന്റെ മതിലിൽ കയറി ലവ്ലോലിക്കയും ചാമ്പക്കയും പറിക്കുന്നത്. നമുക്ക് മാത്രം ഉണ്ടായിരുന്ന ബിഎസ്എ ഫോട്ടോൺ മത്സരിച്ച് കയറ്റം ചവിട്ടി കയറുന്നതും, ഗ്ളാസ് പീസ് വാങ്ങി,ടാർ വാങ്ങി ഉരുക്കി ഒട്ടിച്ചു ഫിഷ് ടാങ്ക് ഉണ്ടാക്കി സാരിവാലനും ഗപ്പിയും വളർത്തിയത്.

  ആദ്യമായി ആംപ്ലിഫയർ ഉണ്ടാക്കി സ്‌പീക്കർ കലത്തിൽ ചരിച്ചു വച്ചു പാട്ടുകേട്ട് ഒരുമിച്ചു ഒരു കട്ടിലിൽ കിടന്നുറങ്ങിയിട്ടുള്ളതും. ആകുളം സ്വിംമിങ് പൂളിൽ വീട്ടുകാരറിയാതെ നീന്താൻ പോയതും.ടിവി ആന്റിന ട്യൂൺ ചെയ്തു ലീക്ക് ആയ കേബിൾ സിഗ്നൽ പിടിച്ചു ബ്ലാക്ക് ആൻഡ് വൈറ്റ് ടിവിയിൽ MTV കണ്ടത്. സൈക്കിൾ മാറി ബൈക്ക് വാങ്ങിയപ്പോൾ വീണ്ടും നമുക്ക് ഒരേ ബൈക്ക് വാങ്ങി RX 135 5 സ്പീഡ് വാങ്ങിയത്.

  അതിൽ ചുറ്റിയിട്ടുള്ളത്. ഒടുവിൽ കാർ വാങ്ങിയപ്പോൾ അതും നിന്റെ കൈകൊണ്ടു നീ വർക്ക് ചെയ്തിരുന്ന ജിയോ മോട്ടോഴ്സിൽ നിന്നും ലാൻസറും പിന്നെപജേറോയും. അങ്ങനെ എന്തെല്ലാം എന്തെല്ലാം കാര്യങ്ങൾ. നിന്റെ ചിതക്കു നിന്റെ മകൻ തീ കൊളുത്തുന്നത് കണ്ടപ്പോൾ എന്റെ മനസ്സിൽ മിന്നിമാഞ്ഞു.

  Parvathy Candid Moments | FilmiBeat Malayalam

  മേൽ പറഞ്ഞതിൽ മറ്റിറീലിസ്റ്റിക് ആയ എല്ലാം എനിക്കു നേരത്തേ നഷ്ടപ്പെട്ടിരുന്നു. ഇന്നലെ ഒന്നും പറയാതെ നീയും പോയി. ഇനി ആകെയുള്ളത് ഒരു ആയുഷ്കാലം മുഴുവൻ ഓർക്കാനായി നീ എന്ന സുഹൃത്തിനോടൊപ്പമുണ്ടായിരുന്ന നല്ല കുറേ നാളുകൾ. അതെന്നുമുണ്ടാവും ഗുഡ്ബൈ ഡിയർ ഫ്രണ്ട് അല്ല അളിയ- ജോൺ ഫേസ്ബുക്കിൽ കുറിച്ച്. നിരവധി പേരാണ് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്

  Read more about: actor tv
  English summary
  Actor john jacob emotional words About His Late Friend,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X