മോഹൻലാലിൽ നിന്ന് അടി കിട്ടുമെന്നുള്ള പേടി വേണ്ട, അദ്ദേഹത്തിന് നല്ല ടൈമിങ്ങാണ്..
ഒരുകാലത്ത് മലയാള സിനിമ വിറപ്പിച്ചിരുന്ന വില്ലനായിരുന്നു ജോണി കുണ്ടറ. 1979-ൽ പുറത്തിറങ്ങിയ നിത്യവസന്തം എന്ന ചിത്രത്തിലൂടെ കരിയർ ആരംഭിച്ച നടൻ മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും സജീവമായിരുന്നു. നാല് ഭാഷകളിലായി അഞ്ഞൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനേതാവ് എന്നതിൽ ഉപരി മികച്ച ഫുട്ബോൾ കളിക്കാരൻ കൂടിയാണ് അദ്ദേഹം.

മോഹൻലാലിന്റെ വില്ലനായിട്ടാണ് നടൻ അധികവും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇപ്പോഴിത നടനോടൊപ്പമുളള ഫൈറ്റ് രംഗത്തെ കുറിച്ച് മനസ് തുറക്കുകയാണ് താരം. മോഹൻലാൽ നിന്ന് അടി കിട്ടുമെന്നുളള പേടി വേണ്ട എന്നാണ് നടൻ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...
കൂടുതൽ സിനിമകൾ അഭിനയിച്ചിട്ടുള്ളത് മമ്മൂട്ടിക്കൊപ്പമാണെങ്കിലും ഏറ്റവും കൂടുതൽ ഫൈറ്റ് സീനിൽ അഭിനയിച്ചിട്ടുള്ളത് മോഹൻലാലിനോടൊപ്പമാണ്. അദ്ദേഹത്തിന് നല്ല ടൈമിങ്ങാണ്. ഫ്ലെക്സിബിളാണ് അദ്ദേഹം, നമുക്ക് അടി കിട്ടുമെന്ന് അതിനാൽ പേടിക്കയേ വേണ്ട. അതേസമയം സുരേഷ് ഗോപിക്കും ജഗദീഷിനുമൊപ്പമൊക്കെ അഭിനയിച്ചപ്പോൾ ഫൈറ്റ് സീനുകളിൽ ടൈമിങ് തെറ്റി അടി കൊണ്ടിട്ടുണ്ട്. അപ്പോൾ അവർ വന്ന് ക്ഷമ പറയാറുണ്ടെന്നും നടൻ പറഞ്ഞു.
ഗോള്‍കീപ്പറായതിനാൽ തന്നെ സിനിമയിൽ ഇടികൊണ്ട് വീഴാനും ഡൈവ് ചെയ്യാനുമൊന്നും ബുദ്ധിമുണ്ടായിരുന്നില്ല. 'ആദ്യ കാലങ്ങളിൽ എന്ത് ക്രൂരതയും ചെയ്യുന്ന വില്ലനായിരുന്നു. എന്നാൽ വിവാഹശേഷമാണ് റേപ്പ് സീനുകൾ ചെയ്യേണ്ടെന്ന് തീരുമാനിച്ചത്. ആ തീരുമാനം പിന്നീട് മാറ്റിയിട്ടില്ല. സിനിമയിലെ വില്ലന്മാർ ജീവിതത്തിൽ വില്ലന്മാരല്ലെന്ന് മനസ്സിലാക്കണമെന്നും ജോണി പറയുന്നു. സിനിമയിൽ കൂടുതൽ വില്ലൻ വേഷങ്ങളാണ് ലഭിച്ചിട്ടുള്ളത്. എന്നാൽ അതിൽ വിഷമിക്കാനില്ലെന്നും ജോണി പറയുന്നു.സിനിമയില്ലാത്ത അവസരം ഇതുവരെയുണ്ടായിട്ടില്ല, നാലോ അഞ്ചോ സിനിമകളൊക്കെ വർഷത്തിൽ കിട്ടാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉണ്ണി മുകുന്ദൻ നായകനാകുന്ന മേപ്പടിയാനാണ് ജോണി അഭിനയിച്ച പുതിയ ചിത്രം. റിലീസിനായി ഒരുങ്ങുകയുമാണ്.


Click it and Unblock the Notifications











