ജോജുവിന്റെ മക്കളെല്ലാം ഉഗ്രൻ പാട്ടുകാരാണ്, സോഷ്യൽ മീഡിയയിൽ വൈറലാകുന്നു പാത്തുവിന്റെ ഗാനം
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ജോജു ജോർജ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം പ്രേക്ഷകരമായി പങ്കുവെയ്ക്കാറുണ്ട്. ജോജുവിനെ പോലെ തന്നെ മക്കളും സോഷ്യൽ മീഡിയയിലെ താരങ്ങളാണ്. ഇവർ ആലപിക്കുന്ന പാട്ടുകൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിത മകൾ പാത്തു ആലപിച്ച പാട്ട് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്.

ജോജു, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ പൊറിഞ്ചു മറിയം ജോസിലെ മനമറിയുന്നോള് എന്ന പാട്ടാണ് പാത്തു ആലപിച്ചിരിക്കുന്നത്. പാത്തുവിനോടൊപ്പം ജോജുവും കൂടുന്നുണ്ട്. ഇതിന് മുൻപും മകൾ പാടിയ ഗാനം ജോജു പങ്കുവെച്ചിട്ടുണ്ട്. പാത്തുവിന്റെ ഗാനം സോഷ്യൽ മീഡിയയിൽ വൈറലാണ്.
ജോജുവിന്റെ മകൻ അപ്പു പാടിയ കുമ്പളങ്ങി നൈറ്റ്സിലെ ഉയിരിൻ തൊടും എന്ന ഗാനവും ജോജു പങ്കുവച്ചിരുന്നു. ഇതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അപ്പു, പാത്തു, പപ്പു എന്നീ വിളിപ്പേരുള്ള കുട്ടികളുടെ യഥാർഥ പേര് ഇയാൻ, സാറ, ഇവാൻ എന്നിങ്ങനെയാണ്. അപ്പു, പാത്തു, പപ്പു എന്ന പേരിലാണ് ജോജുവിന്റെ പ്രൊഡക്ഷൻ കമ്പനി പ്രവർത്തിക്കുന്നത്.


Click it and Unblock the Notifications











