കാറ് വാങ്ങാനും ബാങ്ക് ബാലന്‍സ് കൂട്ടാനുമല്ല ഞാന്‍ നടനായത്! വേറെ ചിലത് കൂടി ആഗ്രഹിക്കുന്നുണ്ടെന്ന് നടന്‍ കൈലാഷ്

നീലത്താരമ എന്ന ചിത്രത്തിലെ നായക വേഷത്തിലൂടെയാണ് നടന്‍ കൈലാഷ് ശ്രദ്ധേയനാവുന്നത്. അവിടുന്നിങ്ങോട്ട് ചെറുതും വലുതുമായി അനേകം സിനിമകളില്‍ കൈലാഷ് അഭിനയിച്ചു. ഇടയ്ക്ക് വിചാരിച്ചത് പോലെ സിനിമയില്‍ തിളങ്ങാന്‍ നടന് സാധിച്ചില്ലെങ്കിലും ഇപ്പോഴും പ്രധാന്യമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി നിറഞ്ഞ് നില്‍ക്കുകയാണ് താരം.

സിനിമാക്കാരെ സമൂഹമാധ്യമങ്ങളിലൂടെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്യുന്നവരെ കുറിച്ച് സംസാരിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് കൈലാഷിപ്പോള്‍. മുന്‍പ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെ നടന്‍ പങ്കുവെച്ച കാര്യങ്ങളാണ് വൈറലാവുന്നത്.

 kailash

ഞാന്‍ സിനിമാ നടനായത് എനിക്ക് ഭയങ്കര സന്തോഷമുണ്ടാവാനും കാറ് വാങ്ങാനും ബാങ്ക് ബാലന്‍സ് കൂട്ടാനും ഞാന്‍ ചെല്ലുമ്പോള്‍ കുറച്ച് പേര്‍ കൈയ്യടിക്കാനും വേണ്ടി മാത്രമല്ല. വേറെ കുറേ കാര്യങ്ങള്‍ കൂടി ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇതൊക്കെ ഞാന്‍ ആസ്വദിക്കുന്ന കാര്യങ്ങളാണ്. എനിക്ക് ഒരാളുടെ അടുത്ത് നല്ലത് പോലെ ഇടപെടാനും സാധിക്കണം.

ഒരിക്കല്‍ ഞാനൊരു പരിപാടിയില്‍ വലിയൊരു ആളെ പരിചപ്പെട്ടു. അദ്ദേഹം തിരക്കുള്ള അത്രയും വലിയ പൊസിഷനില്‍ ഇരിക്കുന്ന വ്യക്തിയാണ്. അദ്ദേഹം പറഞ്ഞത് നിങ്ങളുടെ അടക്കം ചിലരുടെ വീഡിയോസൊക്കെ ഞാനിരുന്ന് കാണാറുണ്ടെന്ന്. അപ്പോള്‍ ഞാന്‍ ചിന്തിച്ചത് അദ്ദേഹത്തിന് ഇതിനൊക്കെ സമയമുണ്ടോ എന്നായിരുന്നു. നമ്മള്‍ എന്ത് കാണണമെന്ന് ഒക്കെ ഓരോരുത്തരുമാണ് തിരഞ്ഞെടുക്കുന്നത്.

നമ്മള്‍ കമന്റിടുകയോ വീഡിയോ കാണുകയോ ഒക്കെ ചെയ്യുന്നത് നല്ലതാണ്. പക്ഷേ മറ്റൊരാളെ ഒരു തരത്തിലും അത് ബാധിക്കാന്‍ പാടില്ല. ഒരുപാട് സെലിബ്രിറ്റി സ്റ്റാറ്റസിലുള്ള ആളുകളുടെ കണ്ണ് നിറഞ്ഞിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പുറത്ത് അഭിമുഖങ്ങളില്‍ വന്നിട്ട് ഇതൊന്നും ഞങ്ങളെ ബാധിക്കുന്നില്ലെന്ന് ഒക്കെ പറയും. പക്ഷേ അങ്ങനെയല്ല.

മൂന്ന്, മുന്നരക്കോടി ആളുകളുള്ള സംസ്ഥാനത്ത് ആകെ അഞ്ഞൂറ് പേരാണ് അഭിനേതാക്കളായിട്ട് ഉള്ളു. അമ്മ അസോസിയേഷനിലുള്ളത് ഇത്രയും പേരാണ്. അവരില്‍ തന്നെ നൂറോളം താരങ്ങള്‍ മാത്രമേ അത്രയും സജീവമായി അഭിനയ രംഗത്തുള്ളു. അതില്‍ അമ്പതോളം താരങ്ങള്‍ മാത്രമേ നാലഞ്ച് സിനിമകള്‍ വീതം ചെയ്യുന്നവരും.

 kailash

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ എന്തൊക്കെ നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. കവിത എഴുതുകയും മറ്റുമൊക്കെയായി നമുക്ക് ഉപയോഗമുള്ള കാര്യങ്ങള്‍ക്ക് വേണ്ടി ഇത്തരം മേഖലകള്‍ ഉപയോഗിക്കുകയാണ് വേണ്ടത്. പോസിറ്റീവായി എന്തൊക്കെ ചെയ്യാമെന്നിരിക്കേ തമാശയാണെന്ന് തോന്നി, പറയുന്നത് നമ്മളാണ് നിയന്ത്രിക്കേണ്ടത്. ഒരാള്‍ തമാശയാണ് ഉദ്ദേശിച്ചതെന്ന് നമുക്ക് മനസിലാവണമെന്നില്ല. പറ്റുമെങ്കില്‍ മറ്റൊരാളെ ബുദ്ധിമുട്ടിക്കാതെ ഇരിക്കുകയാണ് വേണ്ടത്.

പത്ത് വര്‍ഷത്തെ എന്റെ അനുഭവമാണ് ഞാന്‍ പറയുന്നത്. മാത്രമല്ല എനിക്ക് ചുറ്റും എന്തിനും സഹായിക്കാന്‍ ചിലരുണ്ട്. അവര്‍ സിനിമയില്‍ നിന്നുള്ളവരല്ല. അതൊക്കെയാണ് മുന്നോട്ടുള്ള തന്റെ യാത്രയില്‍ പ്രശ്‌നങ്ങളൊന്നുമില്ലാത്തതിന് കാരണമെന്ന് കൈലാഷ് പറയുന്നു.

സിനിമയല്ലാതെ മറ്റെന്തെങ്കിലും ജോലി കൂടി കണ്ടെത്തി വെക്കാന്‍ സുഹൃത്തുക്കളടക്കം എല്ലാവരും എന്നോട് പറയാറുണ്ട്. പക്ഷേ ഇതെല്ലാം ഒരു വിശ്വാസത്തിന്റെ പുറത്താണ്. ചില സമയത്ത് ഇനിയെന്താണ് എന്നൊരു അവസ്ഥയില്‍ വന്ന് നില്‍ക്കാറുണ്ട് ഞാന്‍. പക്ഷേ എങ്ങനെയും അതിനെ മറികടന്ന് മുന്നോട്ട് പോകാന്‍ തന്നെ സാധിക്കാറുണ്ട്. എന്നെ എന്റെ സിനിമ രക്ഷിക്കുമെന്നാണ് ഊണിലും ഉറക്കത്തിലും ഞാന്‍ വിശ്വസിക്കാറുള്ളത്.

പിന്നെ സിനിമയിലെ എല്ലാവരുടെയും ഉയര്‍ച്ചയും താഴ്ചയും വളരെ പെട്ടെന്ന് മനസിലാക്കാന്‍ പറ്റും. എല്ലാ മേഖലയിലും ഇതുണ്ടെന്നും കൈലാഷ് കൂട്ടിച്ചേര്‍ത്തു.

More from Filmibeat

Read more about: kailash കൈലാഷ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X