നിന്നെ കെട്ടിയാൽ കൊള്ളാമെന്ന് ഒരു നമ്പർ ഇറക്കി! സമ്മതമാണെന്ന് അവള്‍ പറഞ്ഞു; വിവാഹത്തെ പറ്റി ഷാജോണ്‍

മിമിക്രി കലാകാരനില്‍ നിന്നും നടനായിട്ടും സംവിധായകനായിട്ടുമൊക്കെ വളര്‍ന്ന താരമാണ് കലാഭവന്‍ ഷാജോണ്‍. കൈനിറയെ സിനിമകളുമായി തിരക്കേറിയ ജീവിതമാണ് താരത്തിന്. അതേ സമയം കരിയറിന്റെ തുടക്കത്തില്‍ മിസ് തൃശൂരായിരുന്ന സുന്ദരിയെ താന്‍ വിവാഹം കഴിച്ചതിനെ പറ്റി പറയുകയാണ് താരമിപ്പോള്‍.

ഗള്‍ഫിലൊരു ഷോ യ്ക്ക് പോയപ്പോഴാണ് ഭാര്യ ഡിനിയെ കാണുന്നതെന്നും പിന്നെയത് വിവാഹം വരെ എത്തിയത് എങ്ങനെയാണെന്നുമാണ് താരം പറഞ്ഞത്. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി മത്സരിക്കുമ്പോഴാണ് ഷാജോണ്‍ വിവാഹക്കഥ പങ്കുവെച്ചത്.

shajon

എന്റെ വീട്ടില്‍ കല്യാണക്കാര്യമൊക്കെ ആലോചിക്കുന്ന സമയമാണ്. അങ്ങനെ ഒരു ദിവസം ഗള്‍ഫ് ഷോ യ്ക്ക് വേണ്ടി പോയി. 2002 ല്‍ മിസ് തൃശൂരായിരുന്നു ഡിനി. ഡാന്‍സ് ടീമിനൊപ്പമാണ് അവള്‍ വന്നത്. കോട്ടയം നസീര്‍, നവാസ്, നിയാസ്, എന്നിങ്ങനെ ഞങ്ങളൊരു വലിയ ടീമുണ്ട്. പക്ഷേ ഇവള് മാത്രം റിഹേഴ്‌സലിന് വരുന്നില്ല.

മിസ് തൃശൂര്‍ ആയതിന്റെ ജാഡ ഉണ്ടാവും. നമ്മളാരും മൈന്‍ഡ് ചെയ്യണ്ടെന്ന് ഞാന്‍ എല്ലാവരോടും പറഞ്ഞു. പക്ഷേ ഇവള്‍ വന്നിട്ട് സ്‌കിറ്റും ഡാന്‍സുമൊക്കെ വേഗം പഠിച്ചു. ഇതോടെ നസീറിക്കയും നവാസിക്കയുമൊക്കെ ഞാന്‍ പറഞ്ഞത് വിട്ടിട്ട് അവളോട് വലിയ സംസാരവും കമ്പനിയുമൊക്കെയായി. അപ്പോഴും ഞാന്‍ കുറച്ച് ഗൗരവ്വം വിടാതെ ഇരുന്നു.

പ്രോഗ്രാം കഴിഞ്ഞതിന് ശേഷം ചെറിയ രീതിയില്‍ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ സംസാരിക്കാന്‍ തുടങ്ങി. ഒരു ദിവസം ഞാനങ്ങോട്ട് പോയിട്ട് പറഞ്ഞു 'എന്റെ അമ്മച്ചി കല്യാണം നോക്കുന്നുണ്ട്. നിന്നെ കെട്ടിയാല്‍ കൊള്ളാമെന്നുണ്ടെന്ന്' വെറുതേ പറഞ്ഞ് നോക്കിയതാണ്. നടക്കുവാണേല്‍ നടക്കട്ടെ എന്ന് കരുതി ഒരു നമ്പറിട്ടതാണ്.

shajon

വീട്ടില്‍ വന്ന് പറഞ്ഞ് നോക്ക്. അപ്പച്ചനും അമ്മച്ചിയും ഓക്കെ പറയുകയാണെങ്കിലും ഞാനും തയ്യാറാണെന്നായിരുന്നു അവളുടെ മറുപടി. അവളുടെ കൂടെയുണ്ടായിരുന്ന ടീച്ചറോടും ഞാനിത് പറഞ്ഞു. ഷാജോണേ, നാട്ടില്‍ വന്നിട്ട്, വീട്ടില്‍ പോയി സംസാരിക്ക് എന്ന് തന്നെയാണ് അവരും പറഞ്ഞത്. നാട്ടില്‍ വന്ന ശേഷം അവളുടെ വീട് തൃശൂരാണ്. ഞാന്‍ നേരില്‍ പോയി കണ്ട് സംസാരിച്ചു. അവര്‍ക്ക് കുറച്ച് സമയം വേണമെന്നാണ് പറഞ്ഞത്.

എന്റെ മിമിക്രി പ്രോഗ്രാം ഒക്കെ കണ്ട് അവര്‍ക്ക് എന്നെ പരിചയമുണ്ടായിരുന്നു. അവളെന്ത് കൊണ്ടാണ് അതിന് സമ്മതിച്ചതെന്ന് എനിക്ക് ഇന്നും അറിയില്ല. ദൈവത്തിന് അവളോട് വല്ല ദേഷ്യമുണ്ടോന്നും അറിയില്ല. എന്തായാലും അത് സംഭവിച്ചുവെന്ന് തമാശരൂപേണ ഷാജോണ്‍ പറയുന്നു.

പിന്നെ തന്റെ കല്യാണത്തിന്റെ കോസ്റ്റിയൂം കണ്ടതും ഡിനി ഒറ്റ ചിരിയായിരുന്നു എന്നാണ് നടന്‍ പറയുന്നത്. ആ ഫോട്ടോ ഇപ്പോള്‍ കണ്ടാലും എനിക്ക് നോക്കാന്‍ തോന്നില്ല. കാരണം കൂട്ടുകാര്‍ ചേര്‍ന്ന് ഒരുക്കിയ പണിയായിരുന്നു അത്. കോട്ടയം സ്‌റ്റൈല്‍ കോസ്റ്റിയൂം വേണമെന്ന് പറഞ്ഞ് കുര്‍ത്തയും മുണ്ടും തോളിലൊരു മുണ്ടുമൊക്കെ വെച്ചു. ശരിക്കും ഒരു ഭാഗവതര്‍ സ്‌റ്റൈലാണ് വിവാഹവേഷത്തിനെന്ന് താരം പറയുന്നു.

More from Filmibeat

Read more about: kalabhavan shajon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X