»   » ചാലക്കുടിയുടെ കറുത്ത മുത്ത്

ചാലക്കുടിയുടെ കറുത്ത മുത്ത്

By: Sanviya
Subscribe to Filmibeat Malayalam

സിനിമയുടെ തിരക്കുകളില്ലാത്തപ്പോള്‍ രാവിലെ പാടത്തിലൂടെയും പറമ്പിലൂടെയും മണി നടക്കാനിറങ്ങും. നടന്ന് ക്ഷീണിച്ച് കഴിയുമ്പോള്‍ ചായകടയില്‍ എത്തി കടുപ്പത്തില്‍ ഒരു ചായ. പിന്നെ കുറച്ച് നാട്ടു കാര്യങ്ങളൊക്കെ പറഞ്ഞ് പത്രവും വായിച്ച് സാധരണകാരനില്‍ ഒരാളായി അവിടെ ഇരിക്കും.

ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് കഷ്ടപാടുകളോട് പൊരുതി ജയിച്ചാണ് കലാഭവന്‍ മണി എന്ന നടന്‍ ഇവിടെ വരെ എത്തിയത്. എങ്കിലും തന്റെ കഴിഞ്ഞു പോയ കാലത്തെ മറക്കാന്‍ മണിക്ക് ഇഷ്ടമുണ്ടായിരുന്നില്ല. ഒരു സാധാരണകാരനായി സാധരണകാരുടെ കൂടെ തന്നെ ജീവിച്ചു.

പ്രായത്തില്‍ മുതിര്‍ന്നവര്‍ക്കും ഇളയവര്‍ക്കുമെല്ലാം മണി എന്നും മണി ചേട്ടനായിരുന്നു. ഓട്ടോ ഡ്രൈവറായിട്ടായിരുന്നു മണിയുടെ ജീവിതം തുടങ്ങുന്നത്. പിന്നീട് അക്ഷരം എന്ന ചിത്രത്തിലൂടെ അഭിനരംഗത്ത് എത്തിയ മണി നാടന്‍ പാട്ടുകളിലൂടെയും ശ്രദ്ധേയനായി.

ചാലക്കുടിയുടെ കറുത്ത മുത്തിനെ തട്ടിയെടുത്ത മരണമേ.. നിന്നോട് ക്ഷമിക്കില്ല, വേദനയോടെ ചാലക്കുടി

മണിയുടെ അപ്രതീക്ഷിത മരണം ഇപ്പോഴും ചാലകുടിക്കാര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല.

ചാലക്കുടിയുടെ കറുത്ത മുത്തിനെ തട്ടിയെടുത്ത മരണമേ.. നിന്നോട് ക്ഷമിക്കില്ല, വേദനയോടെ ചാലക്കുടി

തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ രാമന്റെയും അമ്മിണിയുടെയും മകനായി 1971ലാണ് മണി ജനിച്ചത്.

ചാലക്കുടിയുടെ കറുത്ത മുത്തിനെ തട്ടിയെടുത്ത മരണമേ.. നിന്നോട് ക്ഷമിക്കില്ല, വേദനയോടെ ചാലക്കുടി

ജീവിതത്തിലെ കഷ്ടപാടുകളോട് പൊരുതി ജയിച്ചാണ് മണി എന്ന കലാഭവന്‍ മണി എന്ന നടന്‍ ഉയരങ്ങള്‍ കീഴടക്കിയത്. എങ്കിലും തന്റെ കഴിഞ്ഞു പോയ കാലത്തെ മറന്ന് ജീവിക്കാന്‍ കലാഭവന്‍ മണിക്ക് ഇഷ്ടമുണ്ടായിരുന്നില്ല.

ചാലക്കുടിയുടെ കറുത്ത മുത്തിനെ തട്ടിയെടുത്ത മരണമേ.. നിന്നോട് ക്ഷമിക്കില്ല, വേദനയോടെ ചാലക്കുടി

അന്യ ദേശങ്ങളില്‍ നിന്ന് പോലും ദിവസവും മണിയെ കാണാന്‍ ആളുകള്‍ എത്തുമായിരുന്നുവത്രേ. വരുന്നവരോട് കൂട്ടുകാരെ പോലെ സംസാരിച്ച് നാടാന്‍ പാട്ടുകള്‍ പാടിയായിരുന്നു യാത്ര അയയ്ക്കാറ്.

ചാലക്കുടിയുടെ കറുത്ത മുത്തിനെ തട്ടിയെടുത്ത മരണമേ.. നിന്നോട് ക്ഷമിക്കില്ല, വേദനയോടെ ചാലക്കുടി

തന്റെ ചാലകുടിയുടെ വികസനത്തിന് വേണ്ടിയും മണി പ്രവര്‍ത്തിച്ചിട്ടുണ്ട്. യാത്രായോഗ്യമല്ലാത്ത റോഡ് ടാറ് ചെയ്തും നഗരത്തിന്റെ മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മണി പ്രവര്‍ത്തിച്ചത് ഒരിക്കലും ചാലകുടികാര്‍ക്ക് മറക്കാന്‍ കഴിയില്ല.

ചാലക്കുടിയുടെ കറുത്ത മുത്തിനെ തട്ടിയെടുത്ത മരണമേ.. നിന്നോട് ക്ഷമിക്കില്ല, വേദനയോടെ ചാലക്കുടി

ഓട്ടോറിക്ഷ ഡ്രൈവറായായാണ് മണിയുടെ ജീവിതം തുടങ്ങുന്നത്. ഇപ്പോഴും ഒരു ഓട്ടോ മണിയുടെ വീട്ടിലുണ്ട്. തിരക്കില്ലാത്ത സമയങ്ങളില്‍ ഇപ്പോഴും ഓട്ടോയെടുത്ത് നാട് ചുറ്റാനിറങ്ങും. ചാലക്കുടികാരന്‍ ചങ്ങാതി എന്നാണ് ഓട്ടോയുടെ പേര്.

English summary
Actor Kalabhvan mani in native.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam