'പ്രണയ സാഫല്യം...'; ​ഗുരുവായൂർ കണ്ണന് മുന്നിൽ വെച്ച് താരിണിയെ താലി ചാർത്തി കാളിദാസ്, താരനിബിഡമായി വിവാഹം...

താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. ​ഗുരുവായൂർ ക്ഷേത്രത്തിൽ കണ്ണന് മുന്നിൽ വെച്ച് പ്രണയിനി താരിണി കലിം​ഗരായർക്ക് കാളിദാസ് താലി ചാർത്തി. രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. മന്ത്രി മുഹമ്മദ് റിയാസ്, നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി, ഗോകുൽ സുരേഷ് ഉൾപ്പടെ ചലച്ചിത്ര രാഷ്ട്രീയ രംഗത്തെ പ്രശസ്തര്‍ വിവാഹത്തിൽ പങ്കെടുത്തു.

ഇക്കഴിഞ്ഞ മെയ്യിലായിരുന്നു കാളി​ദാസിന്റെ സഹോദരി മാളവിക ജയറാം ​​ ​ഗുരുവായൂരിൽ വെച്ച് വിവാ​​​​​ഹിതയായത്. അന്നേ മകന്റെ വിവാഹവും ​ഗുരുവായൂരിലായിരിക്കുമെന്ന് ജയറാമും പാർവതിയും അറിയിച്ചിരുന്നു. കഴിഞ്ഞ നവംബറിൽ ആയിരുന്നു കാളിദാസും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ തരിണി.

kalidas Jayaram Tarini Kalingarayar

ചുവപ്പില്‍ ഗോള്‍ഡന്‍ ബോര്‍ഡര്‍ വരുന്ന മുണ്ട് പരമ്പരാ​ഗത രീതിയിൽ ഉടുത്ത് ചുവപ്പില്‍ ഗോള്‍ഡന്‍ ബോര്‍ഡര്‍ വരുന്ന മേല്‍മുണ്ട് ഞൊറിഞ്ഞ് ധരിച്ചാണ് കാളിദാസ് ക്ഷേത്രത്തിൽ താലികെട്ടിനായി എത്തിയത്. പഞ്ചകച്ചം സ്റ്റൈലിലാണ് മുണ്ടുടുത്തത്. പീച്ച് നിറത്തിലുള്ള സാരിയായിരുന്നു തരിണിയുടെ ഔട്ട്ഫിറ്റ്. വധു താരിണിയുടെ പേസ്റ്റൽ ഡീപ്പ് ഓറഞ്ച് സാരിയില്‍ നിറയെ ഗോള്‍ഡന്‍ വര്‍ക്കുകള്‍ ചെയ്തിരുന്നു.

സാരിക്ക് ഇണങ്ങുന്ന തരത്തിൽ ഒരു ഹെവി ചോക്കറും ലോങ് ചെയിനും കമ്മലകളും വളയും ഹിപ് ബെൽറ്റും ധരിച്ച് മുല്ലപ്പൂവും കൂടി ചൂടി സുന്ദരിയായാണ് താരിണി എത്തിയത്. കഴിഞ്ഞ ദിവസം തന്നെ വധുവിനും കൂട്ടർക്കുമൊപ്പം കാളിദാസും കുടുംബവും ​ഗുരുവായൂരിൽ എത്തിയിരുന്നു. വിവാഹ ചിത്രങ്ങളും വീഡിയോകളും വൈറലായതോടെ ആരാധകരും പ്രേക്ഷകരുമെല്ലാം നവദമ്പതികൾക്ക് ആശംസകൾ നേർന്ന് എത്തി.

മുപ്പത്തിരണ്ട് വർഷങ്ങൾക്ക് മുമ്പ് നീള നാളത്തെ പ്രണയത്തിനുശേഷം ജയറാമും പാർവതിയും വിവാഹിതരായതും ഇതേ ​ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ കണ്ണന്റെ മുന്നിൽ വെച്ചാണ്. അന്ന് അത് മാധ്യമങ്ങൾക്ക് ഏറെ ആഘോഷിച്ച വിവാഹ​മായിരുന്നു. ഇരുവരുടെയും മക്കളുടെയും വിവാഹവും സമാനമായ രീതിയിൽ മാധ്യമങ്ങളും സോഷ്യൽമീഡിയയും ആഘോഷിക്കുകയാണിപ്പോൾ. ഇത് എനിക്കൊരു പുതിയൊരു ജേർണിയാണ്.

താരിണിക്കൊപ്പം ജീവിതത്തിലെ പുതിയൊരു അധ്യായം തുടങ്ങുന്നു. ഞങ്ങളെ അനു​ഗ്രഹിക്കാനും ആശംസകൾ നേരാനു എല്ലാവരും നേരിട്ട് എത്തിയതിൽ ഒരുപാട് സന്തോഷം. ക്ഷേത്രത്തിലേക്ക് എത്തുവരെ എനിക്കൊരു പരിഭ്രമം ഉണ്ടായിരുന്നു. എന്നാൽ ക്ഷേത്രത്തിൽ പ്രവേശിച്ചശേഷം അത് മാറി. ഞങ്ങൾ തമ്മിൽ മൂന്ന് വർഷത്തെ പരിചയമുണ്ട്. ഞങ്ങൾ അതുകൊണ്ട് പരസ്പരം നന്നായി അറിയാം എന്നാണ് കാളിദാസ് വിവാ​ഹശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്.

kalidas Jayaram Tarini Kalingarayar

എനിക്കൊരു ഇമോഷണൽ മൊമന്റാണ്. വാക്കുകളിൽ വിവരിക്കാൻ കഴിയില്ലെന്നായിരുന്നു വധു താരിണിയുടെ പ്രതികരണം. ഞങ്ങൾക്കിപ്പോഴുള്ള സന്തോഷം വാക്കുകളാൽ പറയാൻ കഴിയില്ല. മുപ്പത്തിരണ്ട് വർഷങ്ങൾക്ക് മുമ്പ് 1992 സെപ്തംബർ ഏഴിന് ​​ഗുരുവായൂരപ്പന്റെ മുന്നിൽ വെച്ച് താലി ചാർത്താൻ എനിക്കൊരു ഭാ​ഗ്യമുണ്ടായി. പിന്നീട് ഞങ്ങൾ രണ്ടുപേരും മാത്രമുള്ള കുടുംബത്തിലേക്ക് പുതിയ അതിഥിയായി കണ്ണനും പിന്നീട് ഞങ്ങളുടെ മകൾ മാളവികയും വന്നു.

ഇവർക്കൊപ്പം രണ്ട് അതിഥികൾ കൂടി ഞങ്ങൾക്കൊപ്പമുണ്ട്. അവർ ഞങ്ങൾക്ക് മരുമോനും മരുമകളും അല്ല. മോനും മോളും തന്നെയാണ്. കണ്ണന് ​ഗുരുവായൂരിൽ വെച്ച് തന്നെ താരിണിയുടെ കഴുത്തിൽ താലി ചാർത്താൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം എന്നാണ് കാളിദാസിന്റെ വിവാഹശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ ജയറാം പറഞ്ഞത്.

സിനിമയിൽ സജീവമായ ശേഷമാണ് ജയറാം കുടുംബസമേതം ചെന്നൈയിൽ സെറ്റിൽഡായത്. ഷൂട്ടിങുകൾക്കും പരിപാടികൾക്കും മറ്റും മാത്രമാണ് ജയറാമും കുടുംബവും കേരളത്തിലേക്ക് എത്തുന്നത്. ചെന്നൈയിലും ചെറിയ രീതിയിൽ ചടങ്ങുകൾ വരും ദിവസങ്ങളിൽ നടക്കും.

More from Filmibeat

Read more about: kalidas jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X