twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അച്ഛന്റെ മേൽവിലാസത്തിലല്ലാതെ അപ്പുറത്തെ വീട്ടുകാരുടെ മേൽവിലാസത്തിൽ വരാൻ പറ്റുമോ?'; കാളിദാസ് ജയറാം!

    |

    വിദേശ സിനിമകളും മറ്റും കണ്ട് അതിലെ ബാല താരങ്ങളുടെ പ്രകടനത്തെ വാനോളം പുകഴ്ത്തുന്ന മലയാളികൾക്ക് മുന്നിലേക്ക് എത്തിയ കഥാപാത്രമായിരുന്നു എന്റെ വീട് അപ്പൂന്റെയും എന്ന ചിത്രത്തിൽ കാളിദാസ് ജയറാം അവതരിപ്പിച്ച വാസുദേവ് വിശ്വനാഥൻ. സെന്റിമെൻസ് സീനുകൾ തന്മയത്തോടെ അവതരിപ്പിച്ച് കൈയ്യടി വാങ്ങുന്ന അച്ഛൻ ജയറാമിന് എന്ത് കൊണ്ടും അഭിമാനിക്കാവുന്ന പ്രകടനം പത്താം വയ‌സിൽ കാളിദാസ് കാഴ്ചവെച്ചു. ഒപ്പം മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും കാളിദാസിനെ ലഭിച്ചു.

    'സ്പെല്ലിങ് തെറ്റിയാലെന്താ! ആ കാർഡ് മുഴുവൻ സ്നേഹമല്ലേ....'; പൃഥ്വിക്കും സുപ്രിയയ്ക്കും അല്ലിയുടെ കത്ത്!'സ്പെല്ലിങ് തെറ്റിയാലെന്താ! ആ കാർഡ് മുഴുവൻ സ്നേഹമല്ലേ....'; പൃഥ്വിക്കും സുപ്രിയയ്ക്കും അല്ലിയുടെ കത്ത്!

    എത്ര അഭിനന്ദിച്ചാലും മതി വരാത്ത മികച്ച പ്രകടനം കാഴ്ചവെച്ച് കാളിദാസ് സിനിമാപ്രേമികളെ കൈയ്യിലെടുത്തു കരയിപ്പിച്ചു. സിനിമയിലെ പ്രാധാന രംഗമായ കുഞ്ഞ് മരിക്കുന്ന സീനിൽ കാളിദാസ് കാഴച്ച വെക്കുന്ന പ്രകടനം വാക്കുകൾക്കതീതമാണ്. അതും ക്ലോസപ്പ് ഷോട്ടിൽ. കാളിദാസ് അവതരിപ്പിച്ച കഥാപാത്രത്തെ കേന്ദ്രീകരിച്ച് നീങ്ങുന്ന വൈകാരികത നിറഞ്ഞ കഥാസന്ദർഭങ്ങൾ തെല്ലും അതിശയോക്തി കലരാതെയും ഓവർ ആവാതെയും കാമറയിൽ പകർത്തിയിട്ടുണ്ടായിരുന്നു.

    'ഞാൻ ഫൈനൽ ഫൈവിൽ വരികയാണെങ്കിൽ മിക്കവാറും ഞങ്ങൾ തമ്മിൽ നല്ല കലിപ്പാവും'; നവീനെ കുറിച്ച് റോൺസൺ'ഞാൻ ഫൈനൽ ഫൈവിൽ വരികയാണെങ്കിൽ മിക്കവാറും ഞങ്ങൾ തമ്മിൽ നല്ല കലിപ്പാവും'; നവീനെ കുറിച്ച് റോൺസൺ

    ബാലതാരമായി തുടക്കം

    അതുകൊണ്ടെല്ലാമാണ് ഇന്നും ആ രം​ഗങ്ങൾ കാണുമ്പോൾ‌ അറിയാതെയെങ്കിലും കണ്ണ് നിറഞ്ഞ് പോകുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് മലയാള സിനിമയിൽ കാളിദാസ് അരങ്ങേറ്റം കുറിച്ചത്. അതിന് ശേഷമാണ് സിബി മലയിൽ സംവിധാനം ചെയ്ത എന്റെ വീട്, അപ്പൂന്റേം എന്ന ചിത്രത്തിൽ അഭിനയിച്ചത്. പിന്നീട് കാളിദാസ് രണ്ടാം വരവ് നടത്തിയത് നായകനായിട്ടാണ്. 2018ൽ പുറത്തിറങ്ങിയ പൂമരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ നായകനായി അരങ്ങേറി. പുത്തം പുതു കാലൈ, പാവ കതൈകൾ, മിസ്റ്റർ ആന്റ് മിസ്സ് റൗഡി, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ഹാപ്പി സർദാർ, ഒരു പക്ക കഥൈ, ബാക്ക് പാക്കേഴ്സ് തുടങ്ങിയ സിനിമകളിലും കാളിദാസ് അഭിനയിച്ചു.

    രണ്ടാമത്തെ സിനിമയിലൂടെ ദേശീയ പുരസ്കാരം

    കാളിദാസ് നായകനായി എത്തിയപ്പോൾ ചില സിനിമകൾ വേണ്ടത്ര പ്രകടനം തിയേറ്ററിൽ കാഴ്ചവെച്ചില്ല. ഇതോടെ ജയറാമിന്റെ മകനായത് കൊണ്ട് നായിക വേഷം ലഭിക്കുന്നുവെന്ന് കാണിച്ചടക്കം നിരവധി വിമർശനങ്ങളും പതിവ് സിനിമാ താരങ്ങളുടെ മക്കൾക്ക് ലഭിക്കുന്നപ്പോലെ കാളിദാസിനും ലഭിച്ചു. ഇതുവരെ നെപ്പോട്ടിസം കമന്റുകളോട് പ്രതികരിക്കാതിരുന്ന കാളിദാസ് ആ​ദ്യമായി തന്നെ കുറ്റപ്പെടുത്തുന്നവർക്കുള്ള മറുപടി നൽകിയിരിക്കുകയാണ്. ബിഹൈൻവുഡ്സിന്റെ ഒരു ഷോയിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു കാളിദാസിന്റെ മറുപടി. 'എല്ലാവരും പറയും... അച്ഛന്റെ മേൽവിലാസത്തിൽ അല്ലേ നിങ്ങൾ സിനിമയിൽ വന്നതെന്ന്.'

    നെപ്പോട്ടിസം എന്ന് കളിയാക്കുന്നവരോട്

    'അങ്ങനെ പറയുന്നവർക്ക് ഒരു മറുപടി നൽകാൻ ഇപ്പോൾ ആഗ്രഹിക്കുന്നു. അതെ ഞാൻ എന്റെ അച്ഛന്റെ മേൽവിലാസത്തിൽ തന്നെയാണ് വന്നത്. അല്ലാതെ അപ്പുറത്തെ വീട്ടിലുള്ള ആളുടെ മേൽവിലാസത്തിൽ വരാൻ സാധിക്കില്ലല്ലോ. അച്ഛന്റെ മേൽവിലാസത്തിൽ സിനിമയിൽ എത്തിയാലും നിലനിൽക്കണമെങ്കിൽ എന്തെങ്കിലും കഴിവ് ഉണ്ടാവുക തന്നെ വേണം' കാളിദാസ് പറഞ്ഞു. കാളിദാസിന് മാത്രമല്ല മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ, ദുൽഖർ സൽമാൻ തുടങ്ങിയവരെല്ലാം ഈ വിമർശനം കേൾക്കേണ്ടി വന്നിട്ടുള്ള താരങ്ങളാണ്. ഒരിക്കൽ ഇതേ വിഷയത്തിൽ പ്രിയദർശൻ‌-ലിസി ​ദമ്പതികളുടെ മകൾ കല്യാണിയും തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.

    Recommended Video

    കാളിദാസിന്റെ മാസ്മരിക അഭിനയത്തിന് കയ്യടിച്ച് സിനിമാ ലോകം | FilmiBeat Malayalam
    മേൽവിലാസം മാത്രം പോര കഴിവും വേണം

    'അച്ഛന്റെയും അമ്മയുടെയും പാരമ്പര്യം പിന്തുടർന്ന് സിനിമയിലേക്ക് വരുന്നത് എളുപ്പമാണ്. എന്നാൽ അച്ഛനും അമ്മയും ഒക്കെ ഉണ്ടാക്കി വെച്ചിരിക്കുന്ന പേര് കളയാതെ സൂക്ഷിക്കുക എന്നാൽ മറ്റ് അഭിനേതാക്കളെക്കാൾ ഉത്തരവാദിത്വം ഉള്ള കാര്യമാണ്' എന്നാണ് കല്യാണി പ്രിയദർശൻ പറഞ്ഞത്. മലയാളത്തിൽ ഇനി കാളിദാസിന്റേതായി റിലീസിനെത്താനുള്ള സിനിമ ജാക്ക് ആന്റ് ജിൽ ആണ്. സന്തോഷ്‌ ശിവൻ സംവിധാനം ചെയ്ത ചിത്രമാണിത്.

    Read more about: kalidas jayaram
    English summary
    actor Kalidas Jayaram mass reply to those who joked about his film career, details inside
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X