ചക്കിയ്ക്ക് എന്നെ പേടിയായി! ആ സിനിമ കണ്ടിട്ട് ഒരു വർഷത്തേക്ക് തൻ്റെ മുറിയിലേക്ക് വന്നില്ലെന്ന് കാളിദാസ് ജയറാം
നടന്‍ ജയറാമിന്റെ കുടുംബവിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. മകന്‍ കാളിദാസ് ജയറാം സിനിമയില്‍ സജീവമായതിന് പിന്നാലെ കുടുംബ ജീവിതത്തിലേക്ക് കൂടി പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസമാണ് കാളിദാസും പ്രതിശ്രുത വധു തരിണിയും തമ്മിലുള്ള വിവാഹനിശ്ചയം നടത്തിയത്.
ഇതിനൊപ്പം കാളിദാസിന്റെ പുതിയ സിനിമയെ കുറിച്ചുള്ള വിശേഷങ്ങളും സജീവമാവുകയാണ്. രജനി എന്ന സിനിമയിലാണ് നടന്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ സിനിമയുടെ റിലീസിന് മുന്നോടിയായി പ്രൊമോഷന് വേണ്ടി പല അഭിമുഖങ്ങളിലും കാളിദാസ് പ്രത്യക്ഷപ്പെട്ടിരുന്നു.

കാളിദാസിന്റെ സിനിമാ ജീവിതവും, വ്യക്തി ജീവിതത്തെ സംബന്ധിക്കുന്നതുമായ കാര്യങ്ങളാണ് അഭിമുഖങ്ങളിലൂടെ പുറത്ത് വന്നത്. എന്നാല്‍ തന്റെ സിനിമ കണ്ടിട്ട് സഹോദരി ചക്കിയെന്ന് വിളിക്കുന്ന മാളവികയ്ക്ക് പേടിയായി പോയെന്ന് പറയുകയാണ് താരം. ഒരു വര്‍ഷത്തോളം ചക്കി തന്റെ മുറിയില്‍ പോലും കയറിയിട്ടില്ലെന്നാണ് മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പറഞ്ഞത്.
എന്റെ സിനിമകള്‍ അപ്പ കാണാറുണ്ട്. കണ്ടിട്ട് ഇഷ്ടപ്പെട്ടാല്‍ നന്നായിട്ടുണ്ടെന്ന് പറയാറുമുണ്ട്. അതുമല്ലെങ്കില്‍ എന്തൊക്കെയാണ് നന്നാക്കാനുള്ളതെന്ന് പറഞ്ഞ് തരും. എന്റെ മാതാപിതാക്കള്‍ വളരെ സപ്പോര്‍ട്ടീവാണ്. ഒരു പക്ഷേ എല്ലാവരും ഇങ്ങനെയായിരിക്കും പറയുന്നത്. പാരന്റ്‌സ് ആണ് മെന്റലി എന്റെ ബാക്ക് ബോണ്‍ എന്നാണ് കാളിദാസ് പറയുന്നത്.
എന്നാല്‍ ജയറാമും കാളിദാസും ഒരുമിച്ചഭിനയിച്ച എന്റെ വീട് അപ്പുവിന്റെയും എന്ന സിനിമ മുഴുവനുമായിട്ടും അപ്പ കണ്ടിട്ടില്ലെന്നാണ് കാളിദാസ് പറയുന്നത്. ചിത്രത്തില്‍ ഇരുവരും അച്ഛനും മകനുമായിട്ടാണ് അഭിനയിച്ചത്. 'എന്റെ വീട് അപ്പുവിന്റെയും', സിനിമ ഇതുവരെ അപ്പ മുഴുവനുമായിട്ടും കണ്ടിട്ടില്ല. പകുതി മാത്രമേ കണ്ടിട്ടുള്ളു. ഇതുവരെ ബാക്കി കണ്ടില്ല. കണ്ടാല്‍ കരയുമെന്നുള്ളത് കൊണ്ടാണ് അപ്പ കാണാത്തത്. കണ്ട ഭാഗം വരെ എന്റെ അഭിനയം നന്നായിട്ടുണ്ടെന്നാണ് പറഞ്ഞിട്ടുള്ളത്.
ഒരുപാട് ആളുകള്‍ ഇതുപോലെ വിളിച്ചിട്ട് പറഞ്ഞിട്ടുണ്ട്. ആ സിനിമ കണ്ടാല്‍ കരഞ്ഞ് പോകുമെന്നാണ് പലരും പറയുന്നത്. സിനിമ ഇറങ്ങിയ സമയത്ത് സഹോദരങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഭയങ്കരമായിരുന്നു. എന്റെ അന്നത്തെ പ്രായത്തില്‍ അതിന്റെ സീരിയസ്‌നെസ് മനസിലായിരുന്നില്ല.

പിന്നീട് ആ സിനിമ കണ്ട ശേഷം ചക്കി എന്റെ മുറിയിലേക്ക് വന്നിരുന്നില്ലെന്നും താരം പറയുന്നു. ഒരു വര്‍ഷത്തോളം അവള്‍ എന്റെ മുറിയില്‍ കയറിയില്ല. അവള്‍ക്ക് വല്ലാത്ത പേടിയായിരുന്നു. ആ സിനിമ വലിയ ഇംപാക്ടായിരുന്നു ഉണ്ടാക്കിയത്.
പിന്നെ അമ്മ പാര്‍വതിയുടെ കാര്യം പറയുകയാണെങ്കില്‍ തന്റെ എല്ലാ സിനിമകളും അമ്മ കാണും. എല്ലാ സിനിമകളും അമ്മയ്ക്ക് ഇഷ്ടവുമാണ്. ഞാന്‍ എന്ത് ചെയ്താലും അമ്മയ്ക്ക് ഓക്കെയായിരിക്കും. അതൊക്കെ സൂപ്പറാണെന്ന് പറയുകയും ചെയ്യുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
സിബി മലയില്‍ സംവിധാനം ചെയ്ത് 2003 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് എന്റെ വീട് അപ്പുവിന്റെയും. ജയറാമും കാളിദാസും അച്ഛന്റെയും മകന്റെയും വേഷത്തില്‍ അഭിനയിച്ചപ്പോള്‍ ജ്യോതിര്‍മയിയാണ് അമ്മ വേഷത്തിലെത്തിയത്. സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞ ഫാമിലി എന്റര്‍ടെയിനറായിരുന്നു സിനിമ. ചിത്രത്തില്‍ കാളിദാസിന്റെ കഥാപാത്രം സഹോദരനെ കൊല്ലുന്നതാണ് സഹോദരിയെ ഏറെ ബാധിച്ചതെന്ന് പറയുന്നത്.
അതേ സമയം ചക്കിയും കണ്ണനെന്ന് വിളിക്കുന്ന കാളിദാസും തമ്മില്‍ ഭയങ്കര സ്‌നേഹത്തിലാണെന്ന് ജയറാം എപ്പോഴും പറയാറുണ്ട്. വീട്ടില്‍ എല്ലാവരും അങ്ങനൊരു വൈബ് ഉള്ളവരാണെന്നും ഷൂട്ടിങ്ങ് കഴിഞ്ഞ് വന്നാല്‍ അപ്പയും തങ്ങളുടെ കൂടെ ചേര്‍ന്ന് ചില്‍ ആവാനാണ് ശ്രമിക്കാറുള്ളതെന്നും കാളിദാസ് പറയുന്നു.


Click it and Unblock the Notifications











