For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കാളിദാസ് ജയറാമിന്റെ ഭാര്യ ആരാണ്?, കാളിദാസിന്റെ ശമ്പളം എത്ര?'; ആളുകൾ ​ഗൂ​ഗിളിൽ തിരയുന്നവ കണ്ട് അമ്പരന്ന് താരം!

  |

  അച്ഛന്റേയും അമ്മയുടേയും വഴിയെ സിനിമയിലേക്ക് എത്തി ശ്രദ്ധ നേടുന്ന തെന്നിന്ത്യൻ താരമാണ് കാളിദാസ് ജയറാം. കുട്ടിക്കാലം മുതലെ കാളിദാസിനെ മലയാളിക്ക് അടുത്ത് അറിയാം. കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പൂന്റേം എന്നി രണ്ട് സിനിമകൾ മാത്രം മതി കാളിദാസിന്റെ രക്തത്തിൽ തന്നെ നല്ലൊരു നടനുണ്ടെന്ന് മനസിലാക്കാൻ.

  അച്ഛൻ ജയറാമിനൊപ്പം തന്നെയാണ് കാളിദാസ് വെള്ളിത്തിരയില്‍ വിസ്‍മയിപ്പിക്കുന്ന പ്രകടനം നടത്തിയത്. കൊച്ചു കാളിദാസിന്റെ അഭിനയം പ്രേക്ഷകര്‍ക്ക് വലിയ രീതിയില്‍ ഇഷ്‍ടമാകുകയും ചെയ്‍തിരുന്നു.

  Also Read: 'ഗായത്രിയെ കണ്ടുപഠിക്കൂവെന്ന് വീട്ടുകാർ പറയും' ദിൽഷ, 'ദിൽഷയ്ക്ക് വേണ്ടി വോട്ട് പിടിച്ചിട്ടുണ്ട്' ​ഗായത്രി!

  കൗമാരക്കാരനായ കാളിദാസ് തമിഴ് താരങ്ങളായ വിജയ്, സൂര്യ തുടങ്ങിയവരെ ശബ്‍ദാനുകരണത്താല്‍ അമ്പരപ്പിച്ചാണ് പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിച്ചത്. തുടര്‍ന്ന് വൈകാതെ വെള്ളിത്തിരയില്‍ നായകനായി എത്തുകയും ചെയ്‍തു. ഒരു തമിഴ്‍ ചിത്രത്തിലൂടെയായിരുന്നു കാളിദാസ് ജയറാമിന്റെ അരങ്ങേറ്റം.

  2016ൽ പുറത്തിറങ്ങിയ മീൻ കുഴമ്പും മൺപാനയും എന്ന സിനിമയായിരുന്നു അത്. ചിത്രം വലിയ വിജയമായില്ലെങ്കിലും കാളിദാസിന്റെ പ്രകടനം പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടു.

  Also Read: പതിനെട്ട് വയസിൽ വിവാഹിതയായി; ഇപ്പോൾ 8 വർഷം കഴിഞ്ഞു, ദാമ്പത്യത്തെ കുറിച്ച് സീരിയൽ മരിയ പ്രിൻസ്

  തമിഴ് സിനിമയിലൂടെ നായകനായി അരങ്ങേറിയ ശേഷം 2018ൽ പൂമരത്തിലൂടെ കാളിദാസ് മലയാളത്തിലേക്ക് എത്തി. പൂമരം വലിയ വിജയമായ സിനിമയായിരുന്നു. ഇരുപത്തിയെട്ടുകാരനായ കാളിദാസ് പിന്നീട് മിസ്റ്റർ ആന്റ് മിസിസ് റൗഡി, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ഹാപ്പി സർദാർ, ബാക്ക് പാക്കേഴ്സ്, ജാക്ക് ആന്റ് ജിൽ‌ തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിച്ചു.

  പക്ഷെ മലയാള സിനിമയിൽ വലിയ വിജയമൊന്നും കാളിദാസിന് ലഭിച്ചില്ല. നായകനായുള്ള കാളിദാസിന്റെ പ്രകടനം പ്രേക്ഷകരെ അമ്പരപ്പിച്ചത് ലോക്ക് ഡൗൺ സമയത്തിറങ്ങിയ പാവ കഥൈകൾ എന്ന സിനിമയിലൂടെയാണ്.

  ചിത്രത്തിലെ സ്ത്രൈണതയുള്ള സത്താർ എന്ന കഥാപാത്രമായി കാളിദാസ് വിസ്മയിപ്പിച്ചു. പിന്നീട് നിരവധി അവസരങ്ങൾ കാളിദാസിന് തമിഴിൽ നിന്നും ലഭിച്ചു. പാവ കഥൈകൾക്ക് ശേഷം ഒരു പക്ക കഥൈ, വിക്രം തുടങ്ങിയ സിനിമകളിലും കാളിദാസ് അഭിനയിച്ചു.

  ഏറ്റവും വലിയ ബോക്സ് ഓഫീസ് കലക്ഷനും വിജയവും നേടിയ കമൽഹാസൻ സിനിമയായിരുന്നു വിക്രം. ചിത്രത്തിൽ കമൽഹാസന്റെ മകന്റെ വേഷമാണ് കാളിദാസ് ചെയ്തത്.

  താരസാന്നിധ്യം കൊണ്ടും പ്രമേയം കൊണ്ടും അവതരണശൈലി കൊണ്ടും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ലോകേഷ് കന​ഗരാജ് സംവിധാനം ചെയ്ത വിക്രം.

  കമൽ ഹാസൻ നായകനായ ചിത്രത്തിൽ ഫഹദ് ഫാസിൽ, വിജയ് സേതുപതി, ചെമ്പൻ വിനോദ്, നരേൻ എന്നിവരും മുഖ്യവേഷങ്ങളിൽ എത്തിയിരുന്നു. സൂര്യ അതിഥി വേഷത്തിലെത്തിയും ആരാധകരെ കയ്യിലെടുത്ത ചിത്രത്തിൽ കാർത്തിയുടെ സാന്നിധ്യവുമുണ്ടായിരുന്നു.

  പേപ്പർ റോക്കറ്റ് എന്ന വെബ് സീരിസാണ് കാളിദാസ് ജയറാമിന്റേതായി ഏറ്റവും അവസാനം റിലീസ് ചെയ്തത്. സീരിസിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. സീരിസിന്റെ പ്രമോഷന്റെ ഭാ​ഗമായി കാളിദാസ് അഭിമുഖത്തിൽ പങ്കെടുത്തപ്പോൾ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

  കാളിദാസിനെ ഇൻർവ്യു ചെയ്ത അവതാരിക കാളിദാസിനെ കുറിച്ച് ആളുകൾ ഏറ്റവും കൂടുതൽ തവണ ​ഗൂ​​ഗിളിൽ സെർച്ച് ചെയ്ത കാര്യങ്ങൾ താരത്തെ കാണിച്ചു.

  കാളി​ദാസിന്റെ ഭാര്യ ആരാണ്? കാളിദാസിന്റെ ശമ്പളം എത്ര? കാളിദാസിന്റെ സഹോദരിയുടെ പേര്? തുടങ്ങിയവയാണ് അവയിൽ ആദ്യം പ്രത്യക്ഷപ്പെട്ടത്. ആളുകൾ തന്നെ കുറിച്ച് ​ഗൂ​ഗിളിൽ ഉത്തരം തിരഞ്ഞ ചോദ്യങ്ങൾക്കെല്ലാം രസകരമായി താരം മറുപടി നൽകി.

  വിവാഹിതനാകാത്തതിനാൽ ഭാര്യയില്ല. സഹോദരിയുണ്ട് പേര് മാളവിക എന്നാണ്. ഓരോ സിനിമയ്ക്കും അതിന്റെ അവസ്ഥയ്ക്കും കഥാപാത്രങ്ങൾക്കും അനുസരിച്ച് മാത്രമെ ശമ്പളം വാങ്ങാറുള്ളു' കാളിദാസ് വിശദീകരിച്ചു.

  Read more about: kalidas jayaram
  English summary
  actor Kalidas Jayaram replied Most Googled Questions about him, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X