ഞങ്ങളൊന്നിച്ചിട്ട് 27 വര്‍ഷമായി, ഓമനകളായ രണ്ടു മക്കള്‍ക്കും ഒപ്പം ഇങ്ങനെ നീങ്ങുന്നുവെന്ന് കണ്ണന്‍ സാഗര്‍

മിമിക്രി ലോകത്ത് നിന്നും ബിഗ് സ്‌ക്രീനിലേക്കും മിനിസ്‌ക്രീനിലേക്കും എത്തിയ കലാകാരനാണ് കണ്ണന്‍ സാഗര്‍. കൊവിഡ് കാലത്ത് തന്റെ പഴയ ഓര്‍മ്മകള്‍ അദ്ദേഹം ഫേസ്ബുക്ക് പേജിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ ഭാര്യ ഗീത കണ്ണനൊപ്പം ഇരുപത്തിയേഴ് വര്‍ഷത്തെ ദാമ്പത്യ ജീവിതം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. കണ്ണന്‍ സാഗറിന്റെ കുറിപ്പ് വായിക്കാം..

'ഇരുപത്തിയേഴു വര്‍ഷം ഞങ്ങള്‍ ഒന്നിച്ചിട്ടു,.. പോയ ജീവിത വഴിത്താരകളില്‍ പ്രതിസന്ധികളും ദുര്‍ഘടങ്ങളും മനോവിഷമങ്ങളും ഇല്ലായ്മകളും വല്ലായ്മകളും സാമ്പത്തിക പരാധീനതകളും കൊച്ചു കൊച്ചു സന്തോഷങ്ങളും ചെറുനോവുകളും പരസ്പരം പറഞ്ഞു തീര്‍ത്തും മനസിലാക്കിയും സ്വജനങ്ങളെ കഴിവതും ഉള്ളതു പോലെ സഹായിച്ചും സ്‌നേഹിച്ചും ഓമനകളായ രണ്ടു മക്കള്‍ക്കും ഒപ്പം ഇങ്ങനെ നീങ്ങുന്നു ഞങ്ങളുടെ ജീവിതം.

kannan-sagar

ആര്‍ക്കും ഒരു ഉപദ്രവകാരികളോ സല്‍പ്രവര്‍ത്തി ചെയ്യാത്തവരോ കണ്ണില്‍ച്ചോര ഇല്ലാത്തവരായോ ഈ ജീവിത വഴിത്താരയില്‍ ഒരു വാക്കുകള്‍ കൊണ്ടോ വല്ലാത്ത നോട്ടം കൊണ്ടു പോലും മറ്റുള്ളവര്‍ക്ക് ഒരു നീരസത്തിനു വഴി തെളിക്കരുതേയെന്ന ഒറ്റ പ്രാര്‍ത്ഥനയാണ് ഈ പിന്നിട്ട ദിനങ്ങളില്‍ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നത്. ആയൂസുകള്‍ക്ക് ദൈര്‍ഘ്യം നീട്ടി കിട്ടിയാല്‍ ഇതേ പ്രാര്‍ഥനകള്‍ അത് ജീവിതകാലം മുഴുവന്‍ തുടരുവാന്‍ ജഗദീശ്വരന്റെ അനുഗ്രം ഉണ്ടാവണം...

ഞങ്ങളെ സ്‌നേഹിക്കുന്ന വിശ്വസിക്കുന്ന സ്വജന ബന്ധുമിത്രാതികള്‍, സഹപ്രവര്‍ത്തകര്‍ അഭ്യൂതകാംഷികള്‍ സ്‌നേഹിതര്‍ സുഹൃത്തുക്കള്‍ അവരുടെ കുടുംബാഗങ്ങള്‍ എല്ലാവര്‍ക്കും അകമഴിഞ്ഞ നന്ദി, തീര്‍ത്താല്‍ തീരാത്ത കടപ്പാടുകള്‍ അതിലേറെ മനസ്സുനിറഞ്ഞ സ്‌നേഹം... ഇതു ഞങ്ങളോട് തുടരുക, എല്ലാവര്‍ക്കുമായി പ്രാര്‍ത്ഥനകള്‍ എന്റെയും എന്റെ കുടുംബത്തിന്റെയും ഈശ്വര നാമത്തില്‍ നേരുന്നു.. സസ്‌നേഹം, കണ്ണന്‍ സാഗര്‍ & ഗീതാകണ്ണന്‍, മക്കള്‍ : പ്രവീണ്‍ കണ്ണന്‍, മീനാക്ഷി കണ്ണന്‍... എന്നുമാണ് കണ്ണന്‍ സാഗര്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

More from Filmibeat

Read more about: kannan actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X