ശരാശരി മദ്യപാനിയ്ക്കും മുകളിലായിരുന്നു ഞാന്‍; ഇങ്ങനാണേല്‍ എവിടേലും ഇറങ്ങി പോകുമെന്ന് ഭാര്യ പറയും- കണ്ണന്‍ സാഗർ

മിമിക്രിയിലൂടെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും എത്തി ശ്രദ്ധേയനായി മാറിയ താരമാണ് കണ്ണന്‍ സാഗര്‍. ഇപ്പോള്‍ ചെറുതും വലുതുമായി അനേകം സിനിമകളില്‍ താരം അഭിനയിച്ച് കഴിഞ്ഞു. പലപ്പോഴും തന്നെയും കുടുംബത്തെ കുറിച്ചുമൊക്കെ വാതോരാതെ സംസാരിക്കാറുള്ള കണ്ണന്‍ ഇന്ന് ഭാര്യ ഗീതയെ കുറിച്ചാണ് പറയുന്നത്.

തികഞ്ഞ മദ്യപാനിയായിരുന്ന തന്റെ കൂടെ ഇത്രയും കാലം നിന്നതിനടക്കം ഭാര്യ ഗീതയോട് നന്ദി പറയുകയാണ് കണ്ണന്‍. ഇടയ്ക്ക് അസുഖം വന്ന സമയത്തും ഭാര്യ നല്‍കിയ പിന്തുണയെ കുറിച്ചും ആ സമയത്ത് പ്രതീക്ഷയോടെ കാത്തിരുന്നവര്‍ പോലും ഉണ്ടായിരുന്നില്ലെന്നും നടന്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

എന്റെ ജീവിത യാത്രയില്‍ ഇരുപത്തിയെട്ടുവര്‍ഷം മുമ്പ് കൂടെ കൂടിയതാ

എന്റെ ജീവിത യാത്രയില്‍ ഇരുപത്തിയെട്ടുവര്‍ഷം മുമ്പ് കൂടെ കൂടിയതാ. ഈ ദിനത്തില്‍ ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രാങ്കണത്തില്‍ വെച്ച്, അല്ല ഞാന്‍ കൂട്ടായ് കൂടിയതാണ് ചെങ്ങന്നൂരുകാരി ഗീതയോടൊപ്പം...

ഇഷ്ട്ട വിനോദം ചെറിയ വഴക്കുകള്‍, ഇഷ്ട്ട ഭക്ഷണം അവള്‍ തരുന്നത്, ഇഷ്ട്ട വസ്ത്രം അത് അവള്‍ തിരഞ്ഞെടുക്കും, നിത്യവും കേള്‍ക്കുന്ന വാക്ക് 'ഇങ്ങനെ ഇരുന്നാല്‍ മതിയോ, പരിപാടിക്ക് പോകാതെ എങ്ങനാ ജീവിക്കുക', വല്ലപ്പോഴും ഞാന്‍ പറയുന്ന വാക്ക് ' ഇങ്ങനാണേല്‍ ഞാന്‍ എവിടേലും ഇറങ്ങി പോകും'...

  ഒരു ശരാശരി മദ്യപാനിയ്ക്കും മുകളിലായിരുന്നു ഞാന്‍

ഒരു ശരാശരി മദ്യപാനിയ്ക്കും മുകളിലായിരുന്നു ഞാന്‍. ഒരു മികച്ച പുകവലിക്കാരനിലും മികച്ചവനായിരുന്നു ഞാന്‍. ആ സമയം അത്യാവശ്യം ചെറുരോഗങ്ങള്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു ഞാന്‍.

അപ്പോഴും ഞാന്‍ അവളോട് പറഞ്ഞിരുന്നു, ജീവിക്കാനുള്ള നെട്ടോട്ടമല്ലേ ഇതൊന്നും ഇല്ലാതെ പറ്റില്ല, കൂടൊള്ളവര്‍ എന്നിലും മികച്ചവരാ ദുശീലങ്ങളില്‍ അവര്‍ക്കൊപ്പം അല്ലെങ്കിലും അടുത്തെങ്കിലും ഞാന്‍ എത്തണ്ടേയെന്ന് പറയും.

ഈ വിലക്കപ്പെട്ട കനികള്‍ കഴിക്കരുതേ എന്ന് നിരന്തരം ഞാന്‍ പറയുന്നില്ല

ആയിക്കോ അവര്‍ക്കൊപ്പമോ മാറ്റാര്‍ക്കൊപ്പമോ പൊക്കോ, ഓട്ടത്തിനിടയില്‍ ഒന്ന് വീണുപോയാല്‍ ഒരു കൈത്താങ്ങിന് ഇക്കൂട്ടര്‍ വന്നാല്‍ മതി, ഇത്തിരിയില്ലാത്ത കുഞ്ഞുങ്ങള്‍ ഒന്ന് പറക്കമുറ്റിയിട്ട്, അവര്‍ക്കൊപ്പം അച്ഛന്‍ കൈപിടിച്ച് കുറേ യാത്രചെയ്തിട്ട്, അവര്‍ക്കൊരു അഭിമാനിയായി, ബഹുമാന്യനായി, മാതൃകയായി സ്‌നേഹനിധിയായി എപ്പോഴും ഉണ്ടാവണമെന്ന ഒരു കുഞ്ഞു ആഗ്രഹം മാത്രമാണ് അവള്‍ക്കുള്ളത് എന്നെപ്പോഴും പറയും. ഈ വിലക്കപ്പെട്ട കനികള്‍ കഴിക്കരുതേ എന്ന് നിരന്തരം ഞാന്‍ പറയുന്നില്ല ഒന്ന് കുറച്ച് കൂടെ എന്നവള്‍,..

തിരിച്ചറിവുകള്‍ കാലം എനിക്ക് കാട്ടി തന്നു ദുശീലങ്ങള്‍ ഒന്നൊന്നായി ഞാന്‍ നിര്‍ത്തി

ആദ്യം കുറേ വാശിയായി, വാശിക്ക് ഊശിയായി ഒന്ന് കിടന്ന് പോയി, ഒന്ന് ക്ഷീണിതനായി, ഒന്ന് പരവശനായി, ജീവിതത്തോട് ഒരു വെമ്പാലായി, താളം തെറ്റുന്ന പോലെ, ഞാന്‍ പ്രതീക്ഷയോടെ കാത്തവരെ ആരെയും കാണുന്നില്ല, പണത്തിന്റെയും ആഹാരത്തിന്റെയും ദൗര്‍ലഭ്യം നന്നായി വീശി തുടങ്ങി.

അപ്പോഴും കൂടെ നിന്നു ഒരു ധൈര്യവും ആവേശവും കടലോളം സ്‌നേഹവും എന്റെ കുഞ്ഞുങ്ങളുടെ അമ്മ എനിക്ക് നല്‍കി..

തിരിച്ചറിവുകള്‍ കാലം എനിക്ക് കാട്ടി തന്നു ദുശീലങ്ങള്‍ ഒന്നൊന്നായി ഞാന്‍ നിര്‍ത്തി. അതും പൂര്‍ണ്ണമായി, ഇതിനെല്ലാം പിന്നില്‍ ദേ എന്റെ കൂടെ ഞാന്‍ ചേര്‍ത്തു പിടിച്ചിരിക്കുന്ന ഈ സഖിയുടേതാണ്.

എന്റെ കുഞ്ഞു കഴിവിന്റെ കടുത്ത ആരാധികയും മാര്‍ഗ്ഗദര്‍ശിയും എന്റെ ജീവന്‍ ടോണും ഇവളാണ്

എന്റെ കുഞ്ഞു കുഞ്ഞു നേട്ടങ്ങള്‍ക്ക്, കോട്ടങ്ങള്‍ക്ക് ഒരു വഴികാട്ടിയും, എന്റെ കുഞ്ഞു കഴിവിന്റെ കടുത്ത ആരാധികയും മാര്‍ഗ്ഗദര്‍ശിയും എന്റെ ജീവന്‍ ടോണും ഇവളാണ്...

അവള്‍ എന്നും സന്തോഷത്താലും, സ്‌നേഹത്താലും, ലാളനയാലും ഇരുന്നാല്‍ മാത്രമേ എന്റെ കുഞ്ഞുകുടുംബം സന്തുഷ്ടമായി ഇരിക്കൂ, പ്രിയതമക്കു ആയുരാരോഗ്യ സൗഖ്യം ഭവ.. എന്നുമാണ് കണ്ണന്‍ സാഗര്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

മിമിക്രി കലാകാരനായിട്ടാണ് കണ്ണന്‍ സാഗര്‍ അറിയപ്പെട്ടിരുന്നത്

മിമിക്രി കലാകാരനായിട്ടാണ് കണ്ണന്‍ സാഗര്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ 2011 ല്‍ ചലച്ചിത്ര മേഖലയിലേക്ക് താരം കടന്ന് വന്നു. സര്‍ക്കാര്‍ കോളനി എന്ന ചിത്രത്തിലായിരുന്നു ആദ്യം അഭിനയിക്കുന്നത്. പിന്നീട് മിനിസ്‌ക്രീനില്‍ ഹിറ്റായി ഓടി കൊണ്ടിരിക്കുന്ന ടെലിവിഷന്‍ പരമ്പരകളിലും താരം സജീവമായി.

More from Filmibeat

Read more about: kannan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X