'മുഴപ്പും തഴപ്പും ഉള്ളവരെ ഉദ്ഘാടനത്തിന് വിളിക്കുന്നതാണ് ട്രെന്റ്, മധു സാറിന്റെ ഫോട്ടോ എടുക്കാൻ ആരും ഇല്ലല്ലോ'

By Desk

ഒരു സമയത്ത് നിരവധി സിനിമകളിലും സീരിയലുകളിലും നിറഞ്ഞ് നിന്നിരുന്ന മുഖമാണ് നടൻ കവിരാജിന്റേത്. നയന്റീസ് കിഡ്സിനാകും കവിരാജിന്റെ യുവത്വകാലം കുറച്ച് കൂടി ഓർമയിലുണ്ടാവുക. വില്ലനായും സഹനടനായുമെല്ലാം തിളങ്ങി നിന്നിരുന്ന താരം ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ട് നിന്ന് ക്ഷേത്ര പൂജാരിയാണ്. മാറംപള്ളി ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടൻ. നിറം മുതൽ അമ്പതോളം സിനിമകളിൽ അഭിനയിച്ച കവിരാജ് ഒരു കാലത്ത് പെൺകുട്ടികളുടെ ക്രഷായിരുന്നു.

ഇപ്പോഴിതാ സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ചും താരങ്ങളോട് ആളുകൾ കാണിക്കുന്ന ആരാധനയെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സ്വാതന്ത്ര്യമുണ്ടെങ്കിൽ അതിന്റെ സത്തയെ കളഞ്ഞ് കുളിക്കാതെ ആ സ്വാതന്ത്ര്യം അനുഭവിക്കണമെന്ന് മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞു.

Actor Kaviraj
Photo Credit: Kaviraj / Facebook

നമുക്കൊരു സ്വാതന്ത്ര്യമുണ്ടെങ്കിൽ അതിന്റെ സത്തയെ കളഞ്ഞ് കുളിക്കാതെ ആ സ്വാതന്ത്ര്യം അനുഭവിക്കുക. സ്ത്രീക്ക് സ്വാതന്ത്ര്യമുണ്ട് ജനാധിപത്യ രാജ്യമാണെന്ന് പറഞ്ഞ് വീട്ടിൽ തുണിയുരിഞ്ഞ്‍ കിടന്ന് പതിനെട്ട് വയുള്ള മോനെ കൊണ്ട് നെഞ്ചിൽ ചിത്രം വരപ്പിച്ചാൽ ഓക്കെ. അത് വീഡിയ എടുത്ത് ലോകത്തിൽ പ്രദർശിപ്പിച്ചാൽ‌ അതെങ്ങനെ സ്വാതന്ത്ര്യമാകും.

ലോകത്തിന് മുന്നിൽ തുണിയുരിഞ്ഞ് കാണിക്കാൻ ആരാണ് അവകാശം തന്നത്. അതിനെ ചിത്രരചനയെന്ന് പറയരുത്. സ്ത്രീയെന്ന മഹത്വം മറക്കുന്നവരോട് എനിക്ക് ഒന്നും പറയാനില്ല. മുഖം മറച്ച് നടക്കാനുള്ള സ്വാതന്ത്ര്യം ആർക്കും കൊടുക്കരുത‍െന്ന അഭിപ്രായം എനിക്കുണ്ട്. വസ്ത്ര സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്.

കണ്ണാടി നോക്കി നമുക്ക് ഇണങ്ങുന്ന വസ്ത്രം ധരിക്കാനുള്ള നമ്മുടെ ശരീരത്തിന് ചേരുന്ന വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം നമുക്ക് എല്ലാമുണ്ട്. അതുപോലെ വസ്ത്രം ധരിക്കുമ്പോൾ വൃത്തിയുണ്ടാകണം സ്ഥലകാല ബോധം വേണം. കല്യാണത്തിന് ഒരുങ്ങി പോകുന്നത് പോലെ മരണവീട്ടിൽ പോകരുത്. സ്ഥലകാല ബോധം വേണം. എന്ത് സ്വാതന്ത്ര്യം എടുത്താലും അത് ആരെയും ബുദ്ധിമുട്ടാകുന്ന തരത്തിലാകരുത‍് കവിരാജ് പറഞ്ഞു.

താരങ്ങളോട് ഒരു കൗതുകം എനിക്ക് ഇല്ല. അമ്മയുടെ മീറ്റിങിനൊക്കെ പോയാലും ചിലയിടങ്ങളിൽ ചെല്ലുമ്പോഴും സുഹ‍ൃത്തുക്കൾക്കും മറ്റുമൊക്കെ വേണ്ടി ലാലേട്ടനൊപ്പമൊക്കെ നിന്ന് ഫോട്ടോ എടുക്കാറുണ്ട് അത്രമാത്രം. ഞാൻ ആലോചിക്കുന്ന മറ്റൊരു കാര്യമുണ്ട്. ഉദ്ഘാടനത്തിനായി ഒരോരുത്തർ വരുമല്ലോ.

Actor Kaviraj
Photo Credit: Kaviraj / Facebook

ഇപ്പോഴത്തെ ട്രെന്റ് വേറെയല്ല. മുഴപ്പും തഴപ്പും ഉള്ളവരെയെല്ലാം ഉദ്ഘാടനത്തിന് വിളിക്കും. അവർ പകുതി കാണിക്കും പകുതി കാണിക്കാതെ വെളിയിലിടും. അതിന് കൂക്കി വിളിക്കാനും ആർപ്പ് വിളിക്കാനും വീഡിയോ എടുക്കാനും കുറേ ആളുകൾ വരിക. വലിയ വലിയ മഹാന്മാരെ കണ്ടിട്ട് പോലും പുറകെ പോയിട്ടില്ലല്ലോയെന്ന് ഞാൻ ചിലപ്പോൾ ആലോചിക്കും. അത് തിരിച്ചറിയുന്നത് ഒരു ക്വാളിറ്റിയാണ് എന്നെ സംബന്ധിച്ച്. ആടുന്ന കാലം വരെയെ ഉള്ളൂ ഈ കൂട്ടമൊക്കെ.

ആട്ടം നിന്നാൽ എന്ത് ലാലേട്ടൻ എന്ത് മമ്മൂക്ക. ഇതിനേക്കാൾ വലുതായി തിളങ്ങി നിന്നതല്ലേ പ്രേം നസീർ അദ്ദേ​ഹമൊക്കെ. കാലം കഴിഞ്ഞപ്പോൾ ആരാണ് ഓർക്കുന്നത്. അതെല്ലാം പോട്ടെ. ജീവനോടെ ഇപ്പോഴും മധു സാർ ഇരിപ്പുണ്ടല്ലോ. എത്ര പേരാണ് ഫോട്ടോ എടുക്കാൻ പോകുന്നത്?, ഇന്റർവ്യു എടുക്കാൻ പോകുന്നത്?. ആടുന്നിടത്ത് പോകും കൂട്ടം.

ആട്ടം നിന്നാൽ കൂട്ടം കാണില്ലെന്നും കവിരാജ് പറയുന്നു. അടുത്തിടെ വലിയ വിവാ​ദമായ ഒന്നായിരുന്നു ഉദ്ഘാടനങ്ങൾക്ക് എത്തുന്ന നടിമാർ ധരിക്കുന്ന വസ്ത്രധാരണം. ഒരു സമയത്ത് ഏറ്റവും കൂടുതൽ വിമർശനവും ട്രോളും ഏറ്റുവാങ്ങിയവർ നടി ഹണി റോസും അന്ന രാജനുമാണ്.

More from Filmibeat

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X