For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അജിത്തിന്റെ കോളറില്‍ ലാലേട്ടന്‍ പിടിച്ചാല്‍ ചിത്രം സൂപ്പര്‍ ഹിറ്റാണ്! എല്ലാം വിധിയാണെന്ന് ലാലേട്ടനും

  |
  അജിത്തിന്റെ കോളറിൽ പിടിച്ചാൽ ലാലേട്ടൻ ചിത്രം സൂപ്പർ ഹിറ്റ് | filmibeat Malayalam

  മലയാള സിനിമയില്‍ വില്ലന്‍ വേഷം അവതരിപ്പിച്ച് ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക് ഉയര്‍ന്ന താരമായിരുന്നു കൊല്ലം അജിത്ത്. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ മരണ വാര്‍ത്ത കേട്ടായിരുന്നു മലയാളികള്‍ ഉറക്കമുണര്‍ന്നത്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന കൊച്ചിയിലെ സ്വാകര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അജിത്തിന്റെ മരണം.

  മൂന്ന് മാസം കഴിയുമ്പോള്‍ എടുത്ത് പറയാന്‍ പാകത്തിനുള്ളത് 6 സിനിമകള്‍! ബാക്കിയുള്ളവയുടെ അവസ്ഥ എന്താണ്?

  മോഹന്‍ലാല്‍, മമ്മൂട്ടി, തുടങ്ങി പ്രമുഖ താരങ്ങളെല്ലാം അജിത്തിന് ആദാരഞ്ജലികളുമായി എത്തിയിരിക്കുകയാണ്. മുന്‍പ് അജിത്ത് മോഹന്‍ലാലിനെ കുറിച്ച് ഫേസ്ബുക്കിലൂടെ എഴുതിയിട്ട കുറിപ്പ് ഇപ്പോള്‍ വൈറലാവുകയാണ്. മലയാളത്തിലെ മഹാനടന്റെ മഹാ മനസ്‌കത കൊണ്ട് തനിക്ക് സിനിമയില്‍ അവസരം ലഭിച്ചതിനെ കുറിച്ചുള്ള കാര്യങ്ങളായിരുന്നു അജിത്ത് അന്ന പങ്കുവെച്ചിരുന്നത്.

  താടി വളര്‍ത്തിയ കഥ പറഞ്ഞ് ദിലീപ് തേച്ചൊട്ടിച്ച് കളഞ്ഞു! ഇതിലും മികച്ച മറുപടി സ്വപ്‌നങ്ങളില്‍ മാത്രം!

  മഹാ മനസ്‌കത

  മഹാ മനസ്‌കത

  മലയാളത്തിന്റെ മഹാനടന്റെ മഹാ മനസ്‌കത, മലയാളത്തിലെ മഹാനടന്മാരായ മമ്മുക്കയുടെയും ലാലേട്ടന്റെയും അനുഗ്രഹവും അഭിനന്ദനങ്ങളും ഏറ്റുവാങ്ങാന്‍ ഭാഗ്യം വന്ന അപൂര്‍വം നടന്മാരില്‍ ഒരാളാണ് ഞാന്‍ . കഴിഞ്ഞ പെരുന്നാളിന് മമ്മുക്കയും ഞാനും തമ്മിലുള്ള സിനിമാരംഗത്തുള്ള ഒരനുഭവം പ്രേക്ഷകര്‍ക്കായി ഞാന്‍ പങ്കുവെച്ചിരുന്നു. ഇത്തവണ 'ഞാനും ലാലേട്ടനും' എന്ന തലകെട്ടോടുകൂടിയാണ് എന്റെ ഒരനുഭവം ലാലേട്ടന്റെ ആരാധകര്‍ക്ക് ഞാന്‍ പങ്കുവെക്കുന്നത്. കഠിന പ്രയത്‌നവും തൊഴിലിനോടുള്ള ആത്മാര്ഥതയുമാണ് ലാലേട്ടനെ മലയാളികളുടെ മഹാനടനാക്കി മാറ്റിയത് . ഈ വളര്‍ച്ചയിലും കടന്നു വന്ന പാതകള്‍ മറക്കാത്ത അതുല്യ നടനാണ് മോഹന്‍ലാല്‍.

   ലാലേട്ടന്റെ വാക്ക്

  ലാലേട്ടന്റെ വാക്ക്

  ഞാന്‍ ആദ്യമായി ലാലേട്ടന്റെ കൂടെ അഭിനയിക്കുന്നത് 'ശ്രീകുമാരന്‍ തമ്പിയുടെ 'യുവജനോത്സവം' എന്ന ചിത്രത്തിലാണ് . ആ ചിത്രത്തില്‍ ഞാനും ലാലേട്ടനും തമ്മിലുള്ള സീനുകള്‍ എടുത്ത ശേഷം അദ്ദേഹം എന്നെ അഭിനന്ദിക്കുകയും ഉടന്‍ ആരംഭിക്കാന്‍ പോകുന്ന ലാലേട്ടനും സെഞ്ച്വറി കൊച്ചുമോനും ചേര്‍ന്ന് ഒരുക്കുന്ന പുതിയ കമ്പനി 'ചിയേര്‍സ്' അവരുടെ ആദ്യചിത്രമായ 'അടിവേരുകള്‍' എന്ന സിനിമയില്‍ ഒരു മികച്ച വേഷം തരാമെന്ന് എനിക്ക് ഉറപ്പു തന്നിരുന്നു. ലാലേട്ടന്‍ പറഞ്ഞ പ്രകാരം ആ ചിത്രത്തിലെ വേഷത്തിനായി ഞാന്‍ കാത്തിരുന്നു. എന്നാല്‍ ഫലം ഉണ്ടായില്ല. നാളുകള്‍ക്കു ശേഷം തെന്മലയില്‍ ആ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതായി ഞാന്‍ അറിഞ്ഞു. ലാലേട്ടന്‍ എനിക്ക് തന്ന ഓഫറില്‍ എനിക്ക് ഉണ്ടായ സന്തോഷത്തില്‍ അതിരുകളില്ലായിരുന്നു. തെന്മലയിലെ ഷൂട്ടിംഗ് വിവരം അറിഞ്ഞതിലൂടെ ഞന്‍ കടുത്ത നിരാശയിലായി.

  മറന്ന് പോയിരുന്നു...

  മറന്ന് പോയിരുന്നു...

  ലാലേട്ടന്‍ കോലഞ്ചേരിയില്‍ അഭിനയിക്കുന്ന മറ്റൊരു ചിത്രത്തിലെ സെറ്റിലേക്ക് ഞാന്‍ അദ്ദേഹത്തിനെ കാണാനായി ചെന്നു. അദ്ദേഹം എന്നെ നേരില്‍ കണ്ടതും എന്നോട് പറഞ്ഞ വാക്കുകളും അപ്പോഴാണ് അദ്ദേഹത്തിന്റെ ഓര്‍മയില്‍ വന്നതും. എന്നെ വിളിച് അടുത്തിരുത്തി.. 'ഞന്‍ നിന്റെ കാര്യം മറന്നുപോയി അജിത്തേ ക്ഷമിക്കണം. ഞാന്‍ അതില്‍ ഇതുവരെ ജോയിന്‍ ചെയ്തട്ടില്ല നീ ആ സെറ്റിലേക്ക് ഒന്ന് പോയിനോക്കൂ..' ലാലേട്ടന്‍ പറഞ്ഞ പ്രകാരം ഞാന്‍ അങ്ങോട്ട് പോയി ഡയറക്ടര്‍ അനിലിനെ കാണുകയും അദ്ദേഹം ഈ ചിത്രത്തില്‍ ഇനി വേഷമില്ല എന്ന കാര്യം അറിയിക്കുകയും ചെയ്തു. ഞാന്‍ നിരാശനായി മടങ്ങവേ ലാലേട്ടന്‍ ഇന്ന് ലൊക്കേഷനില്‍ എത്തുമെന്ന വിവരം അറിയുകയും ഒന്നുടെ അദ്ദേഹത്തെ കണ്ടിട്ടുപോകാമെന്ന് കരുതുകയും ചെയ്തു.

  മാറോടു ചേര്‍ത്ത് പിടിച്ച സ്‌നേഹം

  മാറോടു ചേര്‍ത്ത് പിടിച്ച സ്‌നേഹം

  മണിക്കൂറുകള്‍ക്കു ശേഷം ഞാന്‍ അദ്ദേഹത്തെ കണ്ടുമുട്ടി. അദ്ദേഹം ഡയറക്ടര്‍ അനിലിനോട് എന്നെ കുറിച്ച് സംസാരിച്ചു. ശേഷം എന്റെ സമീപത്തേക്ക് എത്തിയ ലാലേട്ടന്‍..ഡയറക്ടര്‍ അനില്‍ പറഞ്ഞത് അവര്‍ത്തിക്കുകയാണുണ്ടായത്.. അതില്‍ വേഷമില്ലെന്നുള്ള കാര്യം.. ആനയും ആള്‍ക്കൂട്ടവും നിറഞ്ഞുനിന്നിരുന്ന ആ സെറ്റില്‍ വെച്ച് ലാലേട്ടന്‍ പറഞ്ഞ ആ വാക്കുകള്‍ കേട്ട് തളര്‍ന്നു.. നിരാശയും സങ്കടവുംകൊണ്ട് എന്റെ കണ്ണുകള്‍ ഈറന്‍ അണിഞ്ഞു. ഇത് കണ്ട ലാലേട്ടന്‍ എന്നെ മാറോടു ചേര്‍ത്ത് പിടിച്ചു.. എന്നെ സമാധാനിപ്പിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു.. 'അജിത്തേ എന്താണിത്.. നീ എന്നെ നോക്ക് ' എന്നിട്ട് ലാലേട്ടന്‍ തുടര്‍ന്നു..'എല്ലാം വിധിയാണ് ..അജിത്തേ ഞാന്‍ ഒരു നായക നടന്‍ ആകുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല.. നീ വിഷമിക്കണ്ട.. എന്റെ അടുത്ത പടത്തില്‍ നിനക്കു നല്ല ഒരു വേഷം തരാമെന്ന് പറഞ്ഞെന്നെ സമാധാനിപ്പിച്ചു.. അദ്ദേഹത്തിന്റെ വാക്കുകള്‍ എനിക്ക് ആശ്വാസം നല്‍കിയെങ്കിലും ഞാന്‍ വളരെ വിഷമത്തോടെ ഞാന്‍ ആ സെറ്റില്‍ നിന്നും മടങ്ങി..

  സിനിമകളുടെ വിജയം

  സിനിമകളുടെ വിജയം

  രണ്ടു മുന്ന് ദിവസങ്ങള്‍ക്കു ശേഷം ..എന്നെ അത്ഭുതപെടുത്തിയ ആ വാര്‍ത്ത... അത് ഇതായിരുന്നു 'എത്രയും പെട്ടന്ന് തെന്മല ലൊക്കേഷനിലേക്ക് തിരിച്ചെത്തണമെന്നുള്ള ലാലേട്ടന്റെ ഫോണ്‍ കോള്‍ ആയിരുന്നു.. ഒടുവില്‍ ഞാന്‍ ലൊക്കേഷനില്‍ എത്തി 'അട്ടപ്പാടി സോമു ' എന്ന കഥാപാത്രം ചെയ്യാന്‍ എനിക്കവസരം കിട്ടി.. എന്റെ കണ്ണുകള്‍ നിറഞ്ഞത് ശ്രദ്ധിച്ച ആ മഹാ നടനിലെ മഹാമനസ്‌കതയെ വെളിപ്പെടുത്തുന്നതായിരുന്നു ആ സംഭവം.. തുടര്‍ന്നു ലാലേട്ടനോടൊപ്പം അന്‍പതോളം ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഉള്ള ഭാഗ്യം എനിക്ക് ലഭിച്ചു.. ആ മഹാനടനോടൊപ്പം അഭിനയിച് കൊതി തീര്‍ന്നിട്ടില്ല.. ഇനിയും.. ഞാനും ലാലേട്ടനും ഒരുമിച്ചഭിനയിച്ചിട്ടുള്ള ചിത്രങ്ങളില്‍ ഒട്ടുമുക്കാലും സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഇതിനെ കുറിച്ചൊരു പത്രക്കാരന്‍ എഴുതിയതിങ്ങനെയാണ് 'അജിത്തിന്റെ കോളറില്‍ ലാലേട്ടന്‍ പിടിച്ചാല്‍.. ആ ചിത്രം സൂപ്പര്‍ ഹിറ്റാണെന്ന്'.. ഇതില്‍ എത്ര മാത്രം സത്യമുണ്ടെന്ന് ലാലേട്ടന്റെ ആരാധകര്‍ക്ക് വ്യക്തമായി അറിയാം. ഇന്ത്യന്‍ സിനിമയിലെ മഹാനടന്മാരിലെ മുന്‍ നിരയില്‍ നില്‍ക്കുന്ന ലാലേട്ടന്‍ മലയാളിയുടെ അഹങ്കാരമായി ഇന്നും നിലകൊള്ളുന്നു. അദ്ദേഹത്തിനും കുടുംബത്തിനും ദീര്‍ഘായുസും ഐശ്വര്യവും ഒരു സഹനടനെന്ന നിലയില്‍ ഞാന്‍ ആത്മാര്‍ത്ഥമായി നേരുന്നു. ലാലേട്ടനൊപ്പമുള്ള ഈ അനര്‍ഘനിമിഷം ഞാന്‍ ആരാധകര്‍ക്കായി സമര്‍പ്പിക്കുന്നു... എന്നും പറഞ്ഞ് കഴിഞ്ഞ വര്‍ഷമായിരുന്നു അജിത്ത് ഫേസ്ബുക്കിലൂടെ ഈ കുറിപ്പ് പുറത്ത് വിട്ടത്.

  ">
  English summary
  Actor Kollam Ajith's facebook post about Mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X