'സ്ഫടികം ജോർജിന്റെ ചീപ്പ്നെസ്സായിട്ടെ കണക്കാക്കുന്നുള്ളു, വിവരക്കേടിന്റെ ഭാഗമാണത്'; കൊല്ലം തുളസി!
സിനിമാ പ്രേക്ഷകര്‍ക്കും ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പരിചിതനാണ് കൊല്ലം തുളസി. സിനിമയില്‍ പലപ്പോഴും വില്ലത്തരം ഉള്ള കഥാപാത്രങ്ങളാണ് കൊല്ലം തുളസിയ്ക്ക് കിട്ടുന്നത്. സീരിയലിലും മോശമല്ല. നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്ത് ശീലിച്ചുപോയി. എന്നാല്‍ ജീവിതത്തില്‍ ആ വില്ലത്തരം കൊണ്ട് നടക്കാറില്ല താനെന്ന് നടന്‍ പറഞ്ഞിട്ടുണ്ട്. വളരെ വർഷങ്ങൾ സിനിമയിൽ പ്രവർത്തിച്ചിട്ടുള്ള നടൻ ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല. ഇടയ്ക്കിടെ കൊല്ലം തുളസിയുടെ അഭിമുഖങ്ങളും പ്രസ്താവനകളും വൈറലാകാറുണ്ട്.
സൂപ്പർ താരങ്ങളുടെ മക്കളെ കുറിച്ച് അടക്കം സംസാരിച്ച് കൊല്ലം തുളസി ചർച്ചയായിരുന്നു. ഇപ്പോഴിത കൊല്ലം തുളസിയെപ്പോലെ ഒരു കാലത്ത് മലയാള സിനിമയിൽ നിരവധി മികച്ച വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള സ്ഫികം ജോർജിനെ കുറിച്ച് കൊല്ലം തുളസി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. തലക്കനം പിടിച്ച രീതിയിലുള്ള പെരുമാറ്റം സ്ഫടികം ജോർജിന്റെ ഭാഗത്ത് നിന്ന് തനിക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് കൊല്ലം തുളസി പറയുന്നത്.

മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കൊല്ലം തുളസിയുടെ വെളിപ്പെടുത്തൽ. ഞാൻ നായകനായി മോഹിതം എന്നൊരു സിനിമ ചെയ്തിരുന്നു. സിനിമയിൽ വില്ലൻ സ്ഫടികം ജോർജാണ്. ആ സിനിമയിൽ നായകനായ ഞാൻ സ്ഫടികം ജോർജിനെ അടിക്കുന്നൊരു സീനുണ്ട്. പക്ഷെ അതിന് അദ്ദേഹം സമ്മതിച്ചില്ല.
കൊല്ലം തുളസി എന്നെ അടിക്കാൻ പറ്റില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോൾ അവിടുന്ന് അണിയറപ്രവർത്തകർ അദ്ദേഹത്തോട് ചോദിച്ചു കൊല്ലം തുളസി അവതരിപ്പിക്കുന്ന കഥാപാത്രമല്ലെ അടിക്കുന്നത് സമ്മതിച്ചുകൂടെയെന്ന്.
പക്ഷെ അദ്ദേഹം സമ്മതിച്ചില്ല. മോഹൻലാൽ, മമ്മൂട്ടി നിൽക്കുന്ന രീതിയിൽ നിന്നാണ് അന്ന് സ്ഫടികം ജോർജ് എന്നോട് സംസാരിച്ചത്. ഞാനും ഇതേ കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചു. പക്ഷെ ആ സീൻ ചെയ്യാൻ അദ്ദേഹം സമ്മതിച്ചില്ല. അങ്ങനെ അവസാനം അദ്ദേഹത്തിന്റെ വാശി നടന്നു. ആ സീൻ എടുത്തില്ല. അങ്ങനെയുള്ള അനുഭവങ്ങളുണ്ട്.
അതൊക്കെ ചീപ്പ്നെസ്സായിട്ടെ ഞാൻ കണക്കാക്കുന്നുള്ളു. അതൊക്കെ വിവരക്കേടിന്റെ ഭാഗമാണ്. അതുപോലെ തന്നെ കംപയിൻ ഷോട്ട് എടുക്കുമ്പോൾ കൂടെ നിൽക്കുന്ന ചില താരങ്ങൾ മനപൂർവം നമ്മുടെ ഡയലോഗ് തെറ്റിക്കും വെറുതെ ഷൈൻ ചെയ്യാൻ വേണ്ടി. അതും ഞാൻ കണ്ടിട്ടുണ്ട് കൊല്ലം തുളസി പറഞ്ഞു.

വീഡിയോ വൈറലായതോടെ നിരവധി സിനിമാപ്രേമികൾ കമന്റുമായി എത്തി. ചിലപ്പോൾ സ്ഫടികം ജോർജ് തമാശയ്ക്ക് പറഞ്ഞതായിരിക്കും അദ്ദേഹം അത്തരത്തിലൊരാളല്ലെന്നാണ് ചിലർ കമന്റ് ചെയ്തത്. നിങ്ങൾ പറഞ്ഞത് സത്യമാണെങ്കിൽ.
അത് സംവിധായകന്റ കഴിവില്ലായ്മയാണ് സിനിമയിൽ സംവിധായകനാണ് അവസാനവാക്ക്, ഇത് നുണയാണ് .... ജോർജ് ചേട്ടൻ അങ്ങനെ ഒരാളല്ല, തമാശ പറഞ്ഞതായിരിക്കും എന്നെല്ലമാണ് ആളുകൾ കുറിച്ചത്. കാൻസറിനെ അതിജീവിച്ച നടൻ കൂടിയാണ് കൊല്ലം തുളസി. അസുഖം പിടിപെട്ടശേഷം കുടുംബം തന്നെ ഉപേക്ഷിച്ചതിനെ കുറിച്ചും കൊല്ലം തുളസി സംസാരിച്ചിരുന്നു. കാന്‍സര്‍ എന്നെ ഒറ്റപ്പെടുത്തി. സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടു.
സുഹൃത്തുക്കള്‍ ബന്ധുക്കള്‍ എന്തിന് ഏറെ എന്റെ ഭാര്യയും മകളും പോലും എന്നെ ഒറ്റപ്പെടുത്തി. അവര്‍ പോലും ഉപേക്ഷിച്ച നിലയിലാണ് ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത്. അത് എന്നെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. ഞാന്‍ അന്വേഷിച്ചപ്പോള്‍ കാന്‍സര്‍ വന്ന പലരുടെയും അവസ്ഥ അതാണ്.
സിനിമാ രംഗത്ത് നിന്നും പോലും എന്നെ ആരും വിളിക്കാറില്ല. ഒരു രോഗിയായിട്ടങ്ങ് ചിത്രീകരിച്ച് കളഞ്ഞു. ഇങ്ങനെയുള്ള സ്വകാര്യ ദുഖങ്ങള്‍ ഒഴിച്ചാല്‍ ഞാന്‍ ഇപ്പോള്‍ ഹാപ്പിയാണ് എന്നാണ് മുമ്പൊരിക്കൽ കൊല്ലം തുളസി പറഞ്ഞത്.


Click it and Unblock the Notifications











