പലരോടും കാശ് ചോദിക്കാന്‍ പേടിയാണ്! താന്‍ മരിച്ചോന്ന് ചോദിച്ചവര്‍ വരെ ഉണ്ടെന്ന് നടന്‍ കോട്ടയം പുരുഷന്‍
സിനിമയില്‍ അഭിനയിക്കുന്ന താരങ്ങളുടെ എല്ലാവരുടെയും ജീവിതം ഒരുപോലെ ആയിരിക്കില്ലെന്ന് പലരും വെളിപ്പെടുത്തിയിട്ടുണ്ട്. സൂപ്പര്‍താര സിനിമകളിലടക്കം സജീവ സാന്നിധ്യമായിരുന്ന നടന്‍ കോട്ടയം പുരുഷന്‍ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണിപ്പോള്‍.
പലപ്പോഴും സിനിമകളില്‍ അഭിനയിച്ചതിന്റെ പ്രതിഫലം തനിക്ക് കൃത്യമായി കിട്ടിയിട്ടില്ലെന്നാണ് നടന്‍ പറയുന്നത്. കാശിന്റെ കാര്യം കൂട്ടി ചോദിക്കുകയോ മറ്റോ ചെയ്താല്‍ കിട്ടുന്ന അവസരം കൂടി നഷ്ടപ്പെടുമോ എന്ന ഭയമാണ്. അതുകൊണ്ട് ഇതുവരെ ഒന്നും കൂടുതലായി ചോദിച്ചിട്ടില്ലെന്നാണ് മാസ്റ്റര്‍ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ പുരുഷന്‍ പറയുന്നത്. ഒപ്പം പിന്തുണയുമായി ഭാര്യയും ഉണ്ടായിരുന്നു.

സ്‌ട്രോക്ക് വന്നതിന് ശേഷം വീണ്ടും അഭിനയിക്കാന്‍ താന്‍ തയ്യാറാണെന്നാണ് പുരുഷന്‍ പറയുന്നത്. അസുഖം ഉണ്ടെങ്കിലും മരുന്നൊക്കെ കൃത്യമായി എഴുതി പാക്കറ്റിലാക്കി കൊടുത്തിട്ടാണ് അദ്ദേഹം ലൊക്കേഷനിലേക്ക് പോകുന്നത്. അതല്ലെങ്കില്‍ പുള്ളിയുടെ കൂടെ പോകുന്നവരോട് ഇതൊക്കെ പറഞ്ഞ് ഏല്‍പ്പിക്കാറുണ്ട്. ഭക്ഷണത്തിന് ശേഷം ഈ മരുന്ന് കഴിക്കാനുണ്ടെന്ന് ഞാന്‍ ഫോണില്‍ വിളിച്ചും പറയും. അതൊക്കെ പുള്ളി ചെയ്യുമെന്നാണ് പുരുഷന്റെ ഭാര്യ പറയുന്നത്.
ഇനിയും സിനിമകളൊക്കെ പറഞ്ഞിട്ടുണ്ട്. അതൊക്കെ ഒറ്റയ്്ക്ക് പോയി അഭിനയിക്കാം. ഡോക്ടറും അഭിനയിക്കാന്‍ പോയിക്കൊളാന്‍ പറഞ്ഞു. നാന്‍സി റാണി എന്ന സിനിമയാണ് ഇനി വരാനുള്ളത്.
സിനിമയില്‍ അഭിനയിച്ചതിന് കൃത്യമായ പ്രതിഫലം കിട്ടുന്നതൊക്കെയാണ് പ്രയാസമുള്ള കാര്യം. ചില നിര്‍മാതാക്കള്‍ക്ക് പൈസ കൊടുക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. പിന്നെ തരുന്ന നല്ല മനസുള്ളവരും ഉണ്ട്. സിനിമയിലേക്ക് അഭിനയിക്കാന്‍ അവസരമുണ്ടെന്ന് പറഞ്ഞ് വിളിക്കുമ്പോള്‍ തന്നെ ചേട്ടാ ഒരു ചെറിയ പടമാണ്. എല്ലാവരും കൂടി ശരി കൊണ്ടിരിക്കുന്നതാണ്. വന്ന് സഹകരിക്കണമെന്ന് ഒക്കെ പറഞ്ഞ് കരച്ചിലായിരിക്കും.
എത്ര തരുമെന്ന് ചോദിക്കുമ്പോള്‍ ഇത്രയേ ഉള്ളുവെന്ന് പറഞ്ഞ് തരും. എടുത്ത് നോക്കിയാല്‍ കാര്യമായി ഉണ്ടാവില്ല. അതും കൊണ്ട് അവിടെ കിടന്ന് പ്രശ്‌നമുണ്ടാക്കുന്നതിലും ഭേദം മിണ്ടാതിരിക്കുന്നതാണ്. കാരണം എത്ര പ്രശ്‌നം ഉണ്ടാക്കിയാലും കൂടുതല്‍ കിട്ടാന്‍ പോകുന്നില്ല. പിന്നെ എന്നെയങ്ങ് കട്ട് ചെയ്ത് കളയുകയേയുള്ളു. അതുകൊണ്ട് ഒന്നും കൂടുതലായി ചോദിക്കാറില്ല. ചിലര്‍ തരും, തരുന്നത് വാങ്ങും.

ഒട്ടും തരാതെ പറ്റിക്കാറില്ല. തരാനുള്ളത് വളരെ കുറച്ച് തരികയാണ് ചെയ്യുന്നത്. അമ്പതിനായിരം പറഞ്ഞിട്ട് പതിനായിരം തരും. ഇതേ ഉള്ളുവെന്ന് പറഞ്ഞാണ് ചിലര്‍ പൈസ തരിക. മൂവായിരം, അയ്യായിരം രൂപയൊക്കെയാണ് എനിക്ക് ആദ്യമൊക്കെ കിട്ടിയിരുന്നത്. അനൂപ് മേനോന്റെ സിനിമയില്‍ അഭിനയിച്ചപ്പോഴാണ് ആദ്യമായി പതിനായിരം രൂപ കിട്ടിയത്. അവര്‍ക്ക് അബദ്ധം പറ്റിയതാണോന്ന് നോക്കിയപ്പോള്‍ അതില്‍ എഴുതിയത് അതാണ്. പലരും പൈസ തരില്ല. എങ്കിലും അഭിനയിക്കാന്‍ പറ്റുന്നത് വലിയൊരു ഭാഗ്യമാണ്.
സുഖമില്ലാതായതിന് ശേഷം അമ്മ സംഘടനയില്‍ നിന്നും അയ്യായിരം രൂപ വീതം മാസം തരുന്നുണ്ട്. ആശുപത്രിയിലെ ചികിത്സയ്ക്ക് അഞ്ച് ലക്ഷം രൂപയും ലഭിച്ചിരുന്നു. പിന്നെ അസുഖബാധിതനാണെന്ന് താരങ്ങളോടൊന്നും പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞാല്‍ എല്ലാ ആളുകളും അറിയും. അതോടെ അയാള്‍ സുഖമില്ലാതെ കിടക്കുകയാണെന്ന് കരുതി ഉള്ള അവസരം കൂടി പോകും. അതുകൊണ്ട് ഒന്നും പറഞ്ഞില്ല. ഇപ്പോള്‍ പറയാം. കാരണം എഴുന്നേറ്റ് നടക്കാന്‍ തുടങ്ങിയല്ലോ എന്നും താരം പറയുന്നു.
അതേ സമയം താന്‍ മരിച്ച് പോയെന്ന് പറഞ്ഞവരുണ്ടെന്നാണ് പുരുഷന്‍ പറയുന്നത്. ചിലര്‍ മരിച്ചോന്ന് വിളിച്ച് ചോദിച്ചതായി ഭാര്യയും കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications











