കല്യാണം ഉറപ്പിച്ചതിന് പിന്നാലെ ജോലി പോയി! മുറപ്പെണ്ണിനെ ഭാര്യയാക്കി; ജീവിതത്തെ പറ്റി നടന്‍ കോട്ടയം പുരുഷന്‍

ചെറുതും വലുതുമായി മലയാള സിനിമയ്ക്ക് നിരവധി കഥാപാത്രങ്ങള്‍ സമ്മാനിച്ച നടനാണ് കോട്ടയം പുരുഷന്‍. വര്‍ഷങ്ങളായി അഭിനയ രംഗത്ത് ഉള്ള താരം തുറപ്പുഗുലാന്‍, പാപ്പി അപ്പച്ച എന്നിങ്ങനെ ഒത്തരി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ഇപ്പോഴിതാ തന്റെ കുടുംബവിശേഷം ആരാധകരുമായി പങ്കുവെക്കുകയാണ് കോട്ടയം പുരുഷനും ഭാര്യയും. വീട്ടുകാരുടെ എതിര്‍പ്പുകള്‍ മറികടന്ന് മുറപെണ്ണിനെ തന്നെ വിവാഹം കഴിച്ചതിനെ പറ്റിയാണ് സിവിടിവി ലൈവ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ നടന്‍ പറയുന്നത്. ഒത്തൊരുമ ഉള്ളത് കൊണ്ട് തങ്ങളുടെ ബന്ധം ഇപ്പോഴും നല്ല രീതിയില്‍ പോവുകയാണെന്ന് നടന്റെ ഭാര്യയും കൂട്ടിച്ചേര്‍ത്തു.

kottayam-purushan

ശരിക്കും പേര് പുരുഷോത്തമ്മന്‍ എന്നാണ്. പൈസയുടെ കാര്യത്തില്‍ മാത്രമേ കുറച്ച് പ്രശ്‌നം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നുള്ളു. ബാക്കിയെല്ലാം സന്തോഷത്തോടെയായിരുന്നു. മുറപ്പെണ്ണിനെ തന്നെയാണ് ഞാന്‍ വിവാഹം കഴിച്ചത്. ഞങ്ങളുടേത് ലവ് മ്യാരേജ് ആയിരുന്നു.

അന്നത്തെ കാലത്ത് നാടകത്തില്‍ അഭിനയിക്കാന്‍ പോകുന്നവര്‍ക്ക് പെണ്ണ് കിട്ടത്തില്ല. അതുകൊണ്ട് ഞാന്‍ നേരത്തെ ഒന്ന് സെറ്റാക്കി വെച്ചു. ഇവള്‍ക്ക് എന്നെ നേരത്തെ അറിയാവുന്നത് കൊണ്ട് ഞങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലായി.

അന്ന് കൊച്ചിയിലൊരു കമ്പനിയില്‍ എനിക്ക് ജോലി ഉണ്ടായിരുന്നു. കല്യാണം നിശ്ചയിക്കുന്നതിന്റെ തലേന്ന് ആ ജോലി എനിക്ക് നഷ്ടപ്പെട്ടു. ചെറിയൊരു പ്രശ്‌നമുണ്ടായതിന്റെ പേരില്‍ അവിടെ നിന്നും എന്നെ പിരിച്ച് വിട്ടു. അവിടുത്തെ എന്‍ജീനിയര്‍ക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു. അദ്ദേഹം വേറൊരു കമ്പനിയില്‍ പിന്നീടൊരു ജോലി വാങ്ങി തന്നെങ്കിലും കാര്യമായ മെച്ചം അവിടെ നിന്നും കിട്ടിയില്ല.

അങ്ങനെയാണ് ജോലി ഉപേക്ഷിച്ച് പോന്നിട്ട് നാടകത്തില്‍ അഭിനയിക്കാന്‍ പോയി തുടങ്ങിയത്. കല്യാണം നിശ്ചയിച്ചത് മാറ്റി വെക്കുന്നത് ശരിയല്ലല്ലോ. എനിക്ക് കുഴപ്പമില്ലെങ്കിലും പെണ്ണിന് കുഴപ്പമാവുന്നത് കൊണ്ട് എങ്ങനെയെങ്കിലും നടത്താമെന്ന് വിചാരിച്ച് കല്യാണം കഴിച്ചു. ഇതോടെ കൈയ്യില്‍ കാശുമില്ല, ജോലിയുമില്ലാത്ത അവസ്ഥയായി.

kottayam-purushan

വീട്ടില്‍ വെച്ച് എല്ലാവരുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹമെങ്കിലും ആര്‍ക്കും ഇഷ്ടമല്ലായിരുന്നു. അതുകൊണ്ട് ആരോടും സഹായം ചോദിച്ച് പോകാനും സാധിച്ചില്ല. അക്കാലത്ത് ഒരുപാട് ബുദ്ധിമുട്ടിയെങ്കിലും ഞങ്ങള്‍ തമ്മില്‍ നല്ല സ്‌നേഹത്തിലാണ് ജീവിച്ചിരുന്നതെന്ന് നടനും ഭാര്യയും ഒരുപോലെ പറയുന്നു.

കല്യാണം കഴിഞ്ഞ് ഇത്രയും വര്‍ഷമായിട്ടും താനിതുവരെ പൊട്ട് തൊട്ടിട്ടില്ലെന്ന് പറയുകയാണ് കോട്ടയം പുരുഷന്റെ ഭാര്യ. ചേട്ടന് ഇഷ്ടമില്ലാത്തത് കൊണ്ടാണ് പൊട്ട് തൊടാത്തത്. അങ്ങനെ ഒരുങ്ങി നടക്കുന്നതൊന്നും അദ്ദേഹത്തിന് ഇഷ്ടമല്ല. വ്യക്തിത്വം കാണിക്കാന്‍ വലിയ മേക്കപ്പിന്റെയോ പൊട്ട് തൊടുന്നതിന്റെയോ ആവശ്യമില്ലെന്നാണ് നടന്‍ പറയുന്നത്.

സിനിമയില്‍ കുറച്ച് പേരുമൊക്കെയായി സൗഹൃദമുണ്ട്. അവരെയൊക്കെ വിളിക്കും. ആരെ വിളിച്ചാലും എന്റെ കാര്യങ്ങള്‍ പറയുന്നതൊന്നും ഇഷ്ടമല്ല. അതുകൊണ്ട് കാര്യമായ വിളിയൊന്നുമില്ല. കോണ്‍ടാക്ട് സൂക്ഷിക്കാത്തത് കൊണ്ടാണ് സിനിമയില്‍ നല്ല അവസരങ്ങളൊന്നും കിട്ടാത്തതെന്ന് മക്കള്‍ പറയും. പക്ഷേ ഞാന്‍ അഭിനയിക്കേണ്ട സിനിമയാണെങ്കില്‍ അത് തന്നെ തേടി വരുമെന്ന് തന്നെ പറയുകയാണ് കോട്ടയം പുരുഷന്‍.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X