സീമ ചേച്ചി ശരിക്കും മുഖത്തടിച്ചു, കണ്ണീന്ന് പൊന്നീച്ച പറന്നു; നാവിന് ഒരു ലൈസന്‍സുമില്ല; കൃഷ്ണ ചന്ദ്രന്‍
1970 കള്‍ മുതല്‍ മലയാള സിനിമയുടെ മുഖമായി മാറിയ നടിയാണ് സീമ. 1972ല്‍ നൃത്തശാല എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തിയതെങ്കിലും ഐവി ശശിയുടെ സംവിധാനത്തില്‍ സീമ അഭിനയിച്ച സിനിമകളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. അവളുടെ രാവുകള്‍ അടക്കമുള്ള ഐവി ശശി ചിത്രങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.
സീമയും ജയനും ഒരുകാലത്തെ ഹിറ്റ് ജോഡികളായിരുന്നു. വര്‍ഷത്തില്‍ പത്തും ഇരുപതും അധിലധികവും സിനിമകള്‍ വരെ അഭിനയിച്ച് വന്നിരുന്ന നടിയായിരുന്നു സീമ. ഐവി ശശിയുമായുള്ള വിവാഹ ശേഷവും അഭിനയം തുടര്‍ന്ന സീമ വളരെ കുറഞ്ഞ സമയങ്ങള്‍ മാത്രമാണ് സിനിമയില്‍ നിന്ന് ഇടവേളയെടുത്തിട്ടുള്ളത്.

ഇപ്പോള്‍ നടനും ഡബ്ബിംഗ് ആര്‍ടിസ്റ്റും പാട്ടുകാരനുമായ കൃഷ്ണ ചന്ദ്രന്‍ സീമയുമൊത്ത് അഭിനയിച്ച കാലത്ത് നടന്ന ഒരു അനുഭവം പങ്കുവെച്ചതാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. സീമ തന്നെ മുഖത്തിടിക്കുന്ന ഒരു സീനില്‍ ശരിക്കും അടിച്ചെന്നാണ് കൃഷ്ണ ചന്ദ്രന്‍ പറയുന്നത്. നാക്കിന് ഒരു ലൈസന്‍സും ഇല്ലാത്ത ആളാണ് സീമ എന്നും കൃഷ്ണ ചന്ദ്രന്‍ പറയുന്നു, അമൃത ടിവിയിലെ റെഡ് കാര്‍പെറ്റ് വേദിയിലാണ് സീമ കൃഷ്ണ ചന്ദ്രന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.
നടി സീമയെ താന്‍ ആദ്യമായി കാണുന്നത് ഐവി ശശിയുടെ കാന്തവലയം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ വെച്ചിട്ടാണ്. താനും ആ സിനിമയില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. സീമയുടെ അനിയനായിട്ടായിരുന്നു താന്‍ അഭിനയിക്കുന്നത്. 1979ലോ മറ്റോ ആയിരുന്നു ചിത്രം എന്നും നടനും ഡബ്ബിംഗ് ആര്‍ടിസ്റ്റുമായ കൃഷ്ണ ചന്ദ്രന്‍ ഓര്‍ത്തെടുക്കുന്നു.
ആ സിനിമയില്‍ ജയന്‍, മോഹന്‍ വര്‍മ്മ തുടങ്ങിയ ആളുകളാണ് അഭിനയിക്കുന്നത് സീമയാണ് ഹീറോയിന്‍ എന്നും കൃഷ്ണ ചന്ദ്രന്‍ പറയുന്നു. സിനിമയില്‍ സീമ ചേച്ചി ആരോ ആയിട്ട് സ്ഥിരമായി കാണുന്നു, അവര്‍ രണ്ട് പേരും ഒരുമിച്ച് നടക്കുന്നു എന്നൊക്കെ അറിഞ്ഞിട്ട് ഈ അനിയന്‍ സ്വല്‍പം സ്മാള്‍ ഒക്കെ അടിച്ചിട്ട് ചേച്ചിയുടെ അടുത്ത് അത് ചോദിക്കാന്‍ വരുന്ന ഒരു സീനായിരുന്നു എടുക്കാനുണ്ടായിരുന്നത് എന്നും കൃഷ്ണ ചന്ദ്രന്‍ പറയുന്നു.
'അത് ചോദിച്ച് കഴിയുമ്പോള്‍ ഒറ്റ അടിയാണ് ചേച്ചി. ഇതാണ് സീന്‍. സാധാരണ ഒരു ഡയറക്ടര്‍ ആണെങ്കില്‍ ഒരു ഷോട്ട് വെച്ചിട്ട് ഒരു അടി. അത്രയല്ലേ കാണൂ. ഒരു തവണ അഭിനയിച്ചാല്‍ മതി. ഇത് മൂന്ന് സ്ഥലത്ത് വെച്ചിട്ട്, ഒരു ക്ലോസ്, ഒരു മിഡ്, ഒരു ലോംഗ് അങ്ങനെ മൂന്ന് തവണ അടിക്കുന്ന സീന്‍ എടുത്തു. ഇത് മൂന്നിലും അടി ഞാന്‍ വാങ്ങണം. അടി എന്നൊക്കെ പറഞ്ഞാല്‍ ഉണ്ടല്ലോ, കണ്ണില്‍ നിന്ന് പൊന്നീച്ച പോയി. എനിക്ക് കരയാനും നിവൃത്തിയില്ല,' കൃഷ്ണ ചന്ദ്രന്‍ പറഞ്ഞു.

ശശിയേട്ടന്‍ എന്നോട് എന്ത് പറ്റിയെടാ എന്ന് ചോദിച്ചു. ഞാന്‍ ഒന്നുമില്ലെന്ന് പറഞ്ഞു. സീന്‍ എടുക്കുമ്പോഴുള്ള ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാല്‍ അത് എഡിറ്റ് ചെയ്ത് വന്നപ്പോള്‍ അത് നല്ലതാണ്. അതാണ് ഐവി ശശി എന്ന ഡയറക്ടറുടെ മാജിക്.തനിക്ക് സിനിമയില്‍ മൂന്ന് ഗുരുക്കന്മാരുണ്ട്. അഭിനയത്തിലേക്ക് കൊണ്ടു വന്ന ഭരതേട്ടനും പത്മരാജനും. ആദ്യമായി എനിക്ക് പാടാന്‍ പാട്ട് തന്നെ സീമ ചേച്ചിയും എന്നും കൃഷ്ണ ചന്ദ്രന്‍ പറയുന്നു.
തന്റെ ഭാര്യ ആദ്യം അഭിനയിച്ച ചിത്രവും സീമ ചേച്ചിയ്‌ക്കൊപ്പമായിരുന്നു. സീമ ചേച്ചിക്ക് നാവിന് യാതൊരു ലൈസന്‍സുമില്ലെന്നും കൃഷ്ണ ചന്ദ്രന്‍ പറഞ്ഞു. ശശിയേട്ടനാണ് തന്നോട് കൃഷ്മ ചന്ദ്രന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞത്. നമ്മള്‍ ഓട്ട വായയല്ലേ, നിങ്ങള്‍ ലവ്വാണോ എന്നൊക്കെ ഉറക്കെ വിളിച്ച് ചോദിക്കുമായിരുന്നു എന്ന് സീമയും ഓര്‍ത്തെടുക്കുന്നു.


Click it and Unblock the Notifications