ഇഷാനിയെ ആയിരുന്നു ചേച്ചിയ്ക്ക് ഏറ്റവും ഇഷ്ടം; നടി ശ്രീവിദ്യയ്‌ക്കൊപ്പമുള്ള ചിത്രവുമായി കൃഷ്ണകുമാര്‍

ലോക്ഡൗണ്‍ നാളുകളില്‍ ഏറ്റവുമധികം തവണ വാര്‍ത്തകളില്‍ നിറഞ്ഞ താരകുടുംബമാണ് നടന്‍ കൃഷ്ണ കുമാറിന്റേത്. വീട്ടില്‍ ലേഡീസ് ഹോസ്റ്റല്‍ നടത്തുന്ന നടന്‍ എന്ന പേരില്‍ നിരന്തരം ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു താരം. മക്കളുടെ ഡാന്‍സ് വീഡിയോസും വീട്ടിലേ വിശേഷങ്ങളുമൊക്കെയായിരുന്നു സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നത്. ഇടക്കാലത്ത് കൃഷ്ണകുമാറും മക്കളും ചില വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു.

മക്കള്‍ക്കൊപ്പം പിന്തുണയുമായി എന്നും നിലകൊള്ളുന്ന കൃഷ്ണകുമാറിന് അഭിനന്ദനപ്രവാഹമായിരുന്നു. ഇപ്പോള്‍ നടി ശ്രീവിദ്യയുമായിട്ടുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് താരം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒന്നിച്ചഭിനയിച്ചിരുന്ന സമയത്ത് കൃഷ്ണകുമാറിന്റെ വീട്ടിലെത്തിയ ശ്രീവിദ്യ മക്കള്‍ക്കൊപ്പമിരിക്കുന്ന ഫോട്ടോയാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. ഒപ്പം ഒരു കുറിപ്പും എഴുതിയിരിക്കുകയാണ്.

actor-krishna-kumar

കൃഷ്ണ കുമാറിന്റെ കുറിപ്പ് വായിക്കാം

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തു ഹിറ്റായ സീരിയല്‍ വസുന്ദര മെഡിക്കല്‍സിന്റെ ഷൂട്ടിംഗ് നടന്ന കാലത്തു ശ്രീവിദ്യ ചേച്ചി വീട്ടില്‍ വന്നപ്പോള്‍ എടുത്ത ഒരു ചിത്രം. ചേച്ചിയെ പരിചയപ്പെട്ടത് 1999തില്‍ ശ്രി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്നിസാക്ഷി സിനിമയുടെ ഷൂട്ടിംങിനായി ഹരിദ്വാറില്‍ പോയപ്പോള്‍ ആയിരുന്നു. ചേച്ചിയുടെ മകന്റെ വേഷമായിരുന്നു എനിക്ക് ആ ചിത്രത്തില്‍.

2003-2004 ലില്‍ ആണ് വസുന്ദര മെഡിക്കല്‍സ് ടെലികാസ്റ്റ് ചെയ്തത്. തിരുവനന്തപുരമായിരുന്നു ഷൂട്ടിംഗ് ലൊക്കേഷന്‍. ആയിടക്ക് സമയമുള്ളപ്പോള്‍ ചേച്ചി വീട്ടില്‍ വരും, കുറെ സമയം ചിലവഴിക്കും, ഭക്ഷണം കഴിക്കും. ചേച്ചി 100 % വെജിറ്റേറിയന്‍ ആയിരുന്നു. കുട്ടികളെ ചേച്ചിക്ക് വലിയ ഇഷ്ടമായിരുന്നു. അവരില്‍ ചേച്ചിക്ക് ഏറ്റവും ഇഷ്ടം ഇഷാനിയെ ആയിരുന്നു.

actor-krishna-kumar

ചേച്ചി പറയും 'എന്റെ നക്ഷത്രവുമാണ് ഇഷാനിക്ക്, സുന്ദരിയായി വരും'. സായി ഭക്തയായിരുന്ന ചേച്ചി ധാരാളം കവിതകള്‍ എഴുതുമായിരുന്നു. 2006 റില്‍ ചേച്ചിയുടെ മരണ വാര്‍ത്ത അറിയുന്നത് മനസപുത്രി എന്ന സീരിയലിന്റെ ലൊക്കേഷനില്‍ വെച്ചായിരുന്നു. ചേച്ചിയുടെ മരണം കുടുംബത്തിലെ ഒരു അംഗത്തിന്റെ മരണമായി എനിക്കും സിന്ധുവിനും തോന്നി.

Recommended Video

ലൂക്ക, പതിനെട്ടാം പടി വിശേഷങ്ങൾ പങ്കുവച്ച് നടി അഹാന കൃഷ്ണ | Filmibeat Malayalam

ചിലര്‍ അങ്ങിനെ ആണ്. അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്ക് വന്നു ധാരാളം സന്തോഷം തന്നു കടന്നു പോകും. അവര്‍ നമ്മുടെ ആരുമല്ലായിരുന്നു.. പക്ഷെ ആരൊക്കയോ ആയി മാറി. ഞങ്ങള്‍ക്ക് ചേച്ചിയെ ഇഷ്ടമായിരുന്നു. ചേച്ചിക്ക് ഞങ്ങളെയും.എന്നുമാണ് കൃഷ്ണകുമാർ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X