'അച്ഛന്റെ ഇഷ്ടമാണ് മക്കൾക്കുമെന്ന് ഞാൻ കരുതി, ഒന്നോ രണ്ടോ അല്ലല്ലോ നാലെണ്ണം ഇല്ലേ ഓർക്കണ്ടേ?'; കൃഷ്ണ കുമാർ!

മലയാളി പ്രേക്ഷകർ എന്നും വളരെയധികം ഇഷ്ടപെടുന്ന ഒരു താര കുടുംബമാണ് നടൻ കൃഷ്‌ണ കുമാറിന്റേത്. നാല് പെണ്മക്കളും ഭാര്യയുമായി ജീവിതം ആസ്വദിക്കുകയാണ് കൃഷ്ണ കുമാർ‌. ഏത് പെൺമക്കളും ആ​ഗ്രഹിക്കുന്നപോലൊരു അച്ഛനാണ് കൃഷ്ണ കുമാറെന്ന് അദ്ദേ​ഹത്തിന്റെ സോഷ്യൽമീഡിയ പോസ്റ്റുകളിൽ നിന്നും അഭിമുഖങ്ങളിൽ നിന്നും യുട്യൂബ് വീഡിയോകളിൽ നിന്നും വ്യക്തമാണ്. അദ്ദേഹം ഇന്ന് ഒരു രാഷ്‌ടീയ പ്രവർത്തകൻ കൂടിയാണ്.

മൂത്ത മകൾ അഹാന മലയാള സിനിയിലെ മുൻ നിര നായികമാരിൽ ഒരാളാണ്. രണ്ടാമത്തെ മകൾ ദിയ സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. മൂന്നാമത്തെ മകൾ ഇഷാനിയും നാലാമത്തെ മകൾ ഹൻസികയും സോഷ്യൽമീഡിയ സ്റ്റാറുകളാണ്. ലക്ഷകണക്കിന് ആരാധകരാണ് ഇവരെ ഫോളോ ചെയ്യുന്നത്.

Krishna Kumar

ആദ്യം സിനിമയിലെത്തിയത് അഹാനയാണെങ്കിലും ഇഷാനിയും ഹൻസികയും മലയാള സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. അഹാനയെപ്പോലെ തന്നെ ഏറ്റവും കൂടുതൽ ആരാധകരുണ്ട് താരത്തിന്റെ സഹോദരി ഓസിയെന്ന് ചെല്ലപ്പേരുള്ള ദിയയ്ക്ക്.

ഓൺലൈൻ ബിസിനസും ഡാൻസ് വീഡിയോകളുമെല്ലാമായി ബിസിയാണ് ദിയ. ദിയയുടെ ഡാൻസ് വീഡിയോകൾക്കാണ് ആരാധകർ കൂടുതൽ. ഇപ്പോൾ കുടുംബത്തോടൊപ്പം യുറോപ്പിൽ അവധി ആഘോഷിക്കുകയാണ് കൃഷ്ണ കുമാർ. അഹാനയും സഹോദരിമാരുമെല്ലാം യുറോപ്പ് ട്രിപ്പിന്റെ വീഡിയോകൾ ആരാധകർക്കായി പങ്കുവെച്ചിട്ടുമുണ്ട്.

ഇപ്പോഴിത ദിയ കൃഷ്ണ അച്ഛൻ കൃഷ്ണ കുമാറിനേയും അമ്മ സിന്ധുവിനേയും ഉൾപ്പെടുത്തി ചെയ്ത ഒരു വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. തന്റെ ഇഷ്ടങ്ങൾ അച്ഛനാണോ അമ്മയ്ക്കാണോ കൂടുതൽ അറിയാവുന്നത് എന്നറിയാൻ വേണ്ടി നടത്തിയ ഒരു ചോദ്യത്തോര സെ​ഗ്മെന്റാണ് ദിയ വീഡിയോയായി പങ്കുവെച്ചിരിക്കുന്നത്. മൂവരുടേയും ഫൺ ചാറ്റിനിടയിൽ കൃഷ്ണ കുമാർ‌ ഇടയ്ക്കിടെ രസകരമായ കൗണ്ടറുകളും അടിക്കുന്നുണ്ട്.

രസകരമായ ചോദ്യങ്ങളാണ് ദിയ ഗെയിമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യത്തെ ചോദ്യം ഇഷ്ട നിറം ഏതാണെന്ന് ആയിരിന്നു. ഇതിന് ദിയയുടെ ഇഷ്ട നിറം ഏതാണെന്ന് ശരിയായി അമ്മ പറഞ്ഞപ്പോൾ അച്ഛന്റെ മറുപടി രസകരമായിരുന്നു. നീല നിറം എന്നാണ് കൃഷ്ണകുമാർ മറുപടി പറഞ്ഞത്. ഇത് കേൾക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹത്തോട് ഇത് കിച്ചൂന്റെ ഇഷ്ട നിറം അല്ലേ? ദിയയുടെ അല്ലല്ലോ എന്ന് പറയുന്നുണ്ട്.

Krishna Kumar

ഇതിന് മറുപടിയായി അദ്ദേഹം പറഞ്ഞത് അച്ഛനിഷ്ടപ്പെടുന്നത് ഒക്കെ എന്റെ മക്കൾ ഇഷ്ടപെടുമെന്ന് ഞാൻ വിചാരിച്ചു എന്നാണ്. അടുത്ത ചോദ്യമായി ദിയ തന്റെ ബ്ലഡ്‌ ഗ്രൂപ്പ് ഏതാണെന്ന് ചോദിച്ചപ്പോൾ സ്വന്തം ബ്ലഡ്‌ ഗ്രൂപ്പ് ആയിരുന്നു കൃഷ്ണകുമാർ പറഞ്ഞത്. അച്ഛന് നന്നായി അറിയുന്നത് അച്ഛനെ തന്നെയാണ് എന്നായിരുന്നു ദിയ ഇതിന് മറുപടി പറഞ്ഞത്. ബാക്കി പിള്ളേരുടെ ബ്ലഡ്‌ ഗ്രൂപ്പ് എന്താണെന്ന് പറഞ്ഞിട്ട് ബാക്കി ഗെയിം മതി എന്നാണ് ഭാര്യ സിന്ധുവും പറഞ്ഞത്.

രസകരമായിട്ടാണ് കൃഷ്ണകുമാർ ഇതിനും മറുപടി പറഞ്ഞത്. ഒന്നോ രണ്ടോ പിള്ളേർ ഒക്കെയാണേൽ ഇതൊക്കെ ഓർത്ത് വെയ്ക്കാം ഇതിപ്പോൾ നാലെണ്ണം ഇല്ലേ എന്നായിരുന്നു കിച്ചുവിന്റെ മറുപടി. അച്ഛനും ഓസിയും തമ്മിലുള്ള കോമ്പോ അടിപൊളിയാണെന്നും അച്ഛനാണല്ലോ വീഡിയോയിൽ സ്കോർ ചെയ്തതെന്നും അച്ഛനാണ് താരമെന്നും വീഡിയോ കണ്ട് ആരാധകർ കുറിച്ചു.

മുമ്പും ദിയയും കൃഷ്ണ കുമാറും ചേർന്ന് രസകരമായ റീൽസുകൾ പങ്കുവെച്ചപ്പോൾ അതിനെല്ലാം മില്യൺ കണക്കിന് വ്യൂസ് ലഭിച്ചിരുന്നു. അഹാന ഇപ്പോൾ തന്റെ ഏറ്റവും പുതിയ സിനിമ അടി വിജയകരമായി തിയേറ്ററിൽ പ്രദർശിപ്പിക്കുന്നതിന്റെ സന്തോഷത്തിലാണ്. ഷൈൻ ടോം ചാക്കോയാണ് സിനിമയിൽ അഹാനയുടെ നായകൻ. വളരെ നാളുകൾക്ക് ശേഷം അഹാന നായിക വേഷം ചെയ്ത സിനിമ കൂടിയാണിത്.

Read more about: krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X