'കൊടുത്താൽ കൊല്ലത്തും കിട്ടും, ആ കുട്ടിക്ക് പേടിയാണ്, ഇപ്പോഴും അവൾ നല്ല ഫ്രണ്ടാണ്'; ദിയയെ കുറിച്ച് വൈഷ്ണവ്!

സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ് നടൻ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണ. മറ്റുള്ള മൂന്ന് മക്കളും സിനിമാ അരങ്ങേറ്റം നടത്തിയെങ്കിലും ദിയ കൃഷ്ണ മാത്രം അഭിനയത്തിലേക്ക് എത്തിയിട്ടില്ല. മൂത്തമകൾ അഹാന കൃഷ്ണ സംവിധാനം, അഭിനയം, നിർമാണം തുടങ്ങി എല്ലാ മേഖലകളിലും ശോഭിക്കണമെന്ന് ആ​ഗ്രഹമുള്ള വ്യക്തിയുമാണ്.

കോളേജ് പഠനം പൂർത്തിയാക്കിയ ദിയയ്ക്ക് സ്ത്രീകളുടെ വസ്ത്രം, ഫാൻസി ആഭരണങ്ങൾ എന്നിവയുടെ ഓൺലൈൻ ബിസിനസുണ്ട്. കൂടാതെ യുട്യൂബ് വ്ലോ​ഗിങുമായും ഡാൻസ് വീഡിയോ റീക്രിയേഷനുമെല്ലാമായും ദിയ സജീവമാണ്.

കൃഷ്ണ സിസ്റ്റേഴ്സിൽ അഹാനയ്ക്ക് ശേഷം ഏറ്റവും കൂടുതൽ ആരാധകരുള്ളതും ദിയ കൃഷ്ണയ്ക്കാണ്. സോഷ്യൽ‌മീഡിയയിൽ സജീവമായതുകൊണ്ട് തന്നെ താരപുത്രിയുടെ ഓരോ ചലനങ്ങളും പ്രേക്ഷകരും സസൂക്ഷ്മം നിരീക്ഷിക്കാറുണ്ട്.

കുറച്ചുമാസം മുമ്പാണ് തന്റെ പ്രണയം തകർന്നതിനെ കുറിച്ച് ദിയ വെളിപ്പെടുത്തിയത്. കോളേജ് മുതലുള്ള സുഹൃത്ത് വൈഷ്ണവുമായി ദിയ ഡാൻസ് വീഡിയോകളും യാത്രകളുമെല്ലാം ചെയ്യാറുണ്ടായിരുന്നു. ഇരുവരും ജോഡികളായി ചെയ്ത ഡാൻസ് വീഡിയോകൾ ട്രെന്റിങുമായിരുന്നു.

Diya Krishna

ഒരു റെഡ് ഫ്ലാ​ഗ് കാണുമ്പോൾ തന്നെ ഓടണം. ആരെയും മാറ്റാൻ നിൽക്കരുത്. കാരണം നിങ്ങൾക്ക് അവർ വില കൽപ്പിച്ചിരുന്നെങ്കിൽ നിങ്ങളെ വേദനിപ്പിക്കില്ലായിരുന്നു എന്നാണ് ബ്രേക്കപ്പിനെ കുറിച്ച് സംസാരിച്ച് മുമ്പൊരിക്കൽ ദിയ പറഞ്ഞത്. സിം​ഗിൾ ലൈഫ് ഇപ്പോൾ ആഘോഷിക്കുകയാണെന്നും ദിയ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ദിയയുമായുള്ള സൗഹൃദത്തെ കുറിച്ചും വേർപിരിയലിന് ശേഷം മാധ്യമങ്ങളിൽ വന്ന വാർത്തകൾ തന്നെ എങ്ങനെ ബാധിച്ചുവെന്നും സുഹൃത്തുമായുള്ള സംസാരത്തിനിടയിൽ വൈഷ്ണവ് വെളിപ്പെടുത്തി. ഇപ്പോഴും ദിയയും താനും ടോം ആന്റ് ജെറിയെപ്പോലെയാണെന്നും വഴിയിൽ വെച്ച് കാണുമ്പോൾ സംസാരിക്കാറുണ്ടെന്നും വൈഷ്ണവ് പറയുന്നു.

'സൈലൻസാണ് എപ്പോഴും നല്ലതെന്നും തന്റെ റിയാക്ഷൻ അത്തരത്തിലാണെന്നും അതുകൊണ്ടാണ് ദിയയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കാതിരുന്നതെന്നും വൈഷ്ണവ് പറയുന്നു. പല ചെറിയ ചാനലുകളിലും വളരെ മോശമായ രീതിയിലൊക്കെ വാർത്ത വന്നിരുന്നു. റെവന്യൂ കൂട്ടാൻ വേണ്ടി വായിൽ തോന്നിയതൊക്കെ അവർ പറയുകയാണ്.'

'ഷൂട്ടിങ് തിരക്ക് കാരണം ലക്ഷദ്വീപ് പോകാൻ പറ്റാത്തതുകൊണ്ടാണ് ദിയയും വൈഷ്ണവും പിരി‍ഞ്ഞതെന്ന് വരെ പല യുട്യൂബ് ചാനലുകളും പറഞ്ഞ് പരത്തി. എനിക്ക് പുറത്ത് നിന്നും ഒരു പെൺകുട്ടിയെ കൂട്ടി റീൽസ് ചെയ്യാൻ പേടിയാണ് ഇപ്പോൾ. അടുത്തിടെ ഒരു പെൺകുട്ടിക്കൊപ്പം റീൽസ് ചെയ്യാൻ അവസരം വന്നിരുന്നു. പക്ഷെ എനിക്കൊപ്പം റീൽസ് ചെയ്യാൻ കുട്ടിക്ക് പേടിയായി. കാരണം, പിന്നെ അതേകുറിച്ച് ആയിരിക്കും വാർത്തയെന്നും', വൈഷ്ണവ് പറയുന്നു.

Diya Krishna

അഭിപ്രായവ്യത്യാസങ്ങൾ രണ്ടുപേർക്കിടയിൽ വന്നാൽ ഒരു ​ഗ്യാപ് ഇടുന്നതാണ് നല്ലതെന്നും വൈഷ്ണവ് കൂട്ടിച്ചേർത്തു. 'ഞാനും ദിയയും ടോം ആന്റ് ജെറി തന്നെയാണ് ഇപ്പോഴും. ഞങ്ങൾ‌ മ്യൂച്ചലായി എടുത്ത തീരുമാനത്തിന്റെ ഭാ​ഗമായാണ് പിരി‍ഞ്ഞത്. പക്ഷെ ഇടയ്ക്ക് പുറത്ത് വെച്ച് കാണാറുണ്ട്... സംസാരിക്കാറുണ്ട്. ഇപ്പോഴും അവൾ നല്ല ഫ്രണ്ട് തന്നെയാണ്. അത് അങ്ങനെ തന്നെയായിരിക്കും എപ്പോഴും.'

'കോളേജ് കാലത്ത് എടുത്തൊരു തീരുമാനം പാതി വഴിയിൽ ഉപേക്ഷിച്ച് ഞാൻ പുതിയൊരു തീരുമാനമെടുത്തതുകൊണ്ടാണ് ഇപ്പോൾ പല പ്രശ്നങ്ങളുമുണ്ടായത്. കൊടുത്താൽ കൊല്ലത്തും കിട്ടും. കർമയിൽ വിശ്വസിക്കുന്നില്ലെങ്കിലും ചിലപ്പോഴൊക്കെ തിരിച്ച് കിട്ടുമെന്ന് മനസിലായിയെന്നും', വൈഷ്ണവ് പറയുന്നു. വീട്ടിൽ ആരോടും കൂടുതൽ അറ്റാച്ച്മെന്റ് സൂക്ഷിക്കാത്ത വ്യക്തി ദിയ കൃഷ്ണയാണെന്നും ദേഷ്യം, സങ്കടം തുടങ്ങി ഒരു വികാരങ്ങളും പെട്ടെന്ന് ദിയയ്ക്ക് വരാറില്ലെന്നും എല്ലാ വിട്ടുകൊടുക്കുന്ന മനോഭാവമാണെന്നും അമ്മ സിന്ധുകൃഷ്ണ അടുത്തിടെ പറഞ്ഞിരുന്നു.

More from Filmibeat

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X