ദിയ കൃഷ്ണ വീണ്ടും പ്രണയത്തിൽ?, മാലി ദ്വീപിൽ പിറന്നാൾ ആഘോഷം, വിശേഷം പങ്കുവെച്ച് താരപുത്രി!

സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവോഴ്‌സുള്ള വ്യക്തിയാണ് നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണ. ഇന്‍സ്റ്റഗ്രാമില്‍ 10 ലക്ഷം ആളുകളാണ് ദിയയെ ഫോളോ ചെയ്യുന്നത്. ഓസി ടോക്കീസ് എന്ന പേരില്‍ യുട്യൂബ് ചാനലും ദിയക്കുണ്ട്. ഇതിലൂടെയല്ലാം ജീവിതത്തിലെ വിശേഷങ്ങള്‍ ദിയ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെയാണ് ദിയയുടെ പ്രണയം തകർന്ന കാര്യം വലിയ വാർത്തയും ചർച്ചയുമായത്. വളരെ നാളുകളായി പരിചയമുള്ള വൈഷ്ണവ് ഹരിചന്ദ്രനെയായിരുന്നു ദിയ പ്രണയിച്ചിരുന്നത്.

വൈഷ്ണവിനേയും പ്രേക്ഷകർ അറിഞ്ഞ് തുടങ്ങിയത് ദിയയുടെ സോഷ്യൽമീഡിയ പേജുകളിലൂടെയാണ്. ഇരുവരും ചേർന്ന് ഡാൻസ് വീഡിയോകൾ ചെയ്ത് സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ടായിരുന്നു.

ദിയയുടെ മിക്ക യാത്രകളിലും ഒപ്പം ഉണ്ടായിരുന്നത് വൈഷ്ണവായിരുന്നു. കുറച്ച് മാസം മുമ്പാണ് ദിയ പ്രണയം തകർന്നുവെന്നുള്ള തരത്തിൽ സോഷ്യൽമീഡിയയിൽ കുറിപ്പുകൾ ഇട്ട് തുടങ്ങിയതോടെ ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത സോഷ്യൽമീഡിയയിൽ ചർച്ചയായത്.

Diya Krishna

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഇത് സംബന്ധിച്ച് സൂചന നൽകി ദിയ ഫോളോവേഴ്‌സുമായി സംവദിക്കുകയും ചെയ്തിരുന്നു. കുടുംബത്തെയല്ലാതെ വേറെ ആരേയും വിശ്വസിക്കരുത് എന്നാണ് ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം എന്നായിരുന്നു ഒരു ചോദ്യത്തിന് ദിയ അന്ന് നല്‍കിയ മറുപടി. ഇപ്പോള്‍ ആരേയാണ് ഡേറ്റ് ചെയ്യുന്നത് എന്ന ചോദ്യത്തിനും ദിയ മറുപടി നല്‍കിയിരുന്നു.

ആരേയുമില്ല. സിംഗിള്‍ ആസ് എ പ്രിങ്കിള്‍ എന്നായിരുന്നു ദിയയുടെ മറുപടി. നിങ്ങളോട് ഫോളോ ചെയ്യുന്ന ആരാധകരോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് ജീവിതം പൂര്‍ണമായ അര്‍ഥത്തില്‍ ജീവിക്കുക എന്നാണ് ദിയ ഉത്തരം നല്‍കിയത്.

സ്വന്തമായി ബിസിനസുണ്ട് ദിയയ്ക്ക്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ദിയ ഇടയ്ക്കിടെ വിദേശ യാത്രകൾ അടക്കം നടത്താറുണ്ട്. കുടുംബത്തോടൊപ്പമുള്ള വിദേശ യാത്രയ്ക്ക് ശേഷം ഇപ്പോഴിത മാലി ദ്വീപിൽ അവധി ആഘോഷിക്കാൻ പോയതിന്റെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ദിയ കൃഷ്ണ.

പിറന്നാളിനോട് അടുത്തുള്ള ദിവസമായിരുന്നു അശ്വിൻ എന്ന സുഹൃത്തിനൊപ്പം ദിയ മാലി ദ്വീപിൽ എത്തിയത്. വളരെ വിശദമായി മാലി ദ്വീപ് വിശേഷങ്ങൾ പുതിയ വീഡിയോയിൽ ദിയ പങ്കുവെച്ചിട്ടുണ്ട്. അശ്വിനൊപ്പം സ്കൂബ് ഡൈവിങ് നടത്തിയതിന്റെ വിശേഷങ്ങളും ദിയ പങ്കുവെച്ചു.

Diya Krishna

ദിയയുടെ പുതിയ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ കമന്റുകളുമായി എത്തി. അശ്വിനാണോ ദിയയുടെ പുതിയ കാമുകൻ എന്നായിരുന്നു എല്ലാവർക്കും അറിയേണ്ടിയിരുന്നത്. അശ്വിനുമായി ഡേറ്റിങിലാണോയെന്ന് ദിയയോട് ചോദിക്കുന്ന നിരവധി കമന്റുകൾ കാണാം. അതിൽ ഒന്നിന് കൃത്യമായ മറുപടിയും നൽകിയിട്ടുണ്ട് ദിയ.

തങ്ങൾ ഡേറ്റിങിൽ അല്ലെന്നും ഉറ്റ സുഹൃത്തുക്കൾ മാത്രമാണെന്നും മാലി ദ്വീപ് അശ്വിന് ഇഷ്ടമുള്ള സ്ഥലമായതുകൊണ്ടാണ് അവനെ തന്റെ യാത്രയിൽ ഒപ്പം കൂട്ടിയതെന്നും വീ‍ഡിയോയിൽ ദിയ വ്യക്തമാക്കി. ദിയയെ വൈഷ്ണവിനൊപ്പം കാണാനാണ് എപ്പോഴും ആ​ഗ്രഹിക്കുന്നതെന്നും ചിലർ കുറിച്ചു.

സോഷ്യൽമീഡിയയിൽ സജീവമായ വൈഷ്ണവ് ഒരിക്കൽ ദിയയെ കുറിച്ച് എഴുതിയത് ഇങ്ങനെയായിരുന്നു... ഞാനും ദിയയും തമ്മിലുള്ള റിലേഷൻഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ച് ഇപ്പോഴും സംശയമുള്ള എന്റെ ഇൻസ്റ്റാ​ഗ്രാം കുടുംബാം​ഗങ്ങളോട്... അതേ ഞങ്ങൾ പ്രണയത്തിലാണ്. എന്റെ അടുത്ത സുഹൃത്ത് ഇപ്പോൾ എന്റെ കാമുകിയാണ് എന്നാണ് ദിയയ്ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച് വൈഷ്ണവ് കുറിച്ചത്.

കൃഷ്ണകുമാറിന്റെ നാല് പെണ്മക്കളിൽ രണ്ടാമത്തെയാളാണ് ദിയ. മൂത്ത മകൾ അഹാന നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ഇളയവരായ ഇഷാനിയും ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു. കൃഷ്ണകുമാറിന്റെ വീട്ടിലെ ആറ് പേർക്കും യുട്യൂബ് ചാനലുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X