Don't Miss!
- News
പണം വാങ്ങി ഹെല്‍ത്ത് കാര്‍ഡ്: ഡോക്ടര്‍മാര്‍ക്ക് സസ്പെന്ഷന്, അന്വേഷണത്തിന് ഉത്തരവ്
- Travel
200 രൂപയ്ക്ക് സാമൂതിരിയുടെ നാട് കാണാം, നഗരംചുറ്റി യാത്രയുമായി കെഎസ്ആർടിസി
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Lifestyle
ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
'മറക്കാനാവാത്ത ഒരു മണിക്കൂർ, ഒരു മൂത്ത ജ്യേഷ്ഠനെപ്പോലെ പെരുമാറി'; വീട്ടിലെത്തിയ അതിഥിയെ കുറിച്ച് കൃഷ്ണ കുമാർ!
നടൻ കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും നാല് പെൺമക്കളും സോഷ്യൽ മീഡിയയിലെ നിറ സാന്നിധ്യമാണ്. താരം പങ്കുവെക്കുന്ന വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും അഭിപ്രായങ്ങളുമൊക്കെ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.
മലയാളികൾ ഏറെ ആകാംക്ഷയോടെ കുടുംബവിശേഷങ്ങൾ ഏറ്റെടുക്കുന്ന ഒരു താര കുടുംബം കൃഷ്ണകുമാറിൻ്റെ കുടുംബമായിരിക്കുമെന്നും ആരാധകർ പറയുന്നുണ്ട്. ഇപ്പോഴിതാ കൃഷ്ണകുമാർ പങ്കുവെച്ച ഒരു ചിത്രവും കുറിപ്പുമാണ് വൈറലാകുന്നത്.

തന്റെ വീട്ടിലേക്ക് എത്തിയ ഒരു അതിഥിയെ കുറിച്ചാണ് കുറിപ്പിൽ കൃഷ്ണകുമാർ പറയുന്നത്. മുൻ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ തന്റെ വീട്ടിൽ വിരുന്നെത്തിയ സന്തോഷമാണ് കൃഷ്ണ കുമാർ കുറിപ്പിലൂടെ പങ്കുവെച്ചത്.
'നെക്സ്റ്റ് ടൈം വെൻ ഐ കം ടു ട്രിവാൻഡ്രം.... ഐ വിൽ കം ടു യുവർ ഹോം... വിൽ ഹാവ് ഡിന്നർ വിത്ത് യു ആൻഡ് യുവർ ഫാമിലി... ഏറ്റവുമൊടുവിൽ ദില്ലിയിൽ അദ്ദേഹത്തിന്റെ ഓഫീസിൽ വെച്ച് കണ്ടപ്പോൾ എന്നോടിങ്ങനെ പറഞ്ഞത് മറ്റാരുമല്ല പ്രകാശ് ജാവദേക്കറാണ്.'
'പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത നമ്മുടെയെല്ലാം മുതിർന്ന നേതാവാണദ്ദേഹം. മുൻ കേന്ദ്ര മന്ത്രിയും പാർട്ടിയുടെ ഔദ്യോഗിക വക്താവും. പക്ഷെ അതിലുമൊക്കെയേറെ പ്രധാനമായി 2024ലെ ലോക് സഭ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ ചുമതലയെന്ന നിർണ്ണായക പദവി വഹിക്കാൻ കേന്ദ്ര നേതൃത്വം തെരഞ്ഞെടുത്തിരിക്കുന്നതും അദ്ദേഹത്തെത്തന്നെ.'
'അദ്ദേഹം വാക്ക് പാലിച്ചു. ഇന്നലെ വൈകിട്ട് ഔപചാരികതകളൊന്നുമെ തന്നെ ഇല്ലാതെ അദ്ദേഹം എന്റെ വീട്ടിലെത്തി. കുടുംബാംഗങ്ങളോടൊത്ത് ദീർഘനേരം ചിലവിട്ടു. എല്ലാവരുമൊരുമിച്ചിരുന്നു മനസ് നിറഞ്ഞ് ആഹാരവും കഴിച്ചു.'
'മടങ്ങിപ്പോകുന്നതിന് മുമ്പ് ഒരു മണിക്കൂറോളം സമയം എന്നോടൊപ്പമിരുന്നു. തൊട്ടുമുമ്പ് വരെ ഒരു മൂത്ത ജ്യേഷ്ഠനെപ്പോലെ എന്നോടും ഭാര്യയോടും മക്കളോടും സംസാരിച്ചിരുന്ന ഒരാളിൽ നിന്നും നിമിഷാർദ്ധം കൊണ്ട് അങ്ങേയറ്റം തന്ത്രജ്ഞനായ, കുശാഗ്രബുദ്ധിക്കാരനായ, നമ്മുടെ നാട്ടിലെ രാഷ്ട്രീയത്തിന്റെ പുറംകാഴ്ചകളും അടിയൊഴുക്കുകളും ഒരുപോലെയറിയുന്ന ഒരു ഇലക്ഷൻ എഞ്ചിനീയറായി അദ്ദേഹം മാറി.'
'ഒരിക്കലും മറക്കാനാവാത്ത ആ ഒരു മണിക്കൂർ സമയം കൊണ്ട് എന്താണ് എങ്ങനെയാണ് ഒരു ഉത്തരവാദിത്വപ്പെട്ട പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ വരും ദിവസങ്ങളിൽ ഞാൻ പ്രവർത്തിക്കേണ്ടതെന്തെന്നും കേന്ദ്ര നേതൃത്വം എന്നിൽ നിന്നും നമ്മുടെ തിരുവനന്തപുരത്ത് നിന്നും പ്രതീക്ഷിക്കുന്നതെന്നും മനസിലായി.'

'ഒന്ന് മാത്രം ഇപ്പോൾ സൂചിപ്പിക്കാം പ്രിയപ്പെട്ട നിങ്ങളോരോരുത്തർക്കും സർവ്വേശ്വരനും നന്ദി. അദ്ദേഹം വാക്ക് പാലിക്കും. ഇന്നലെ ഞാൻ എനിക്ക് തന്നെ നൽകിയ വാക്ക് പാലിക്കാൻ ഞാനും. നമ്മുടെ തലസ്ഥാനം നമ്മുടെ അഭിമാനം എന്ന് ഓരോ മലയാളിയെയും കൊണ്ട് പറയിപ്പിക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.'
'കൂടെയുണ്ട് താങ്കൾക്കൊപ്പം താങ്കളുടെ പ്രിയപ്പെട്ടവർക്കൊപ്പം വികസനത്തിനൊപ്പം. നല്ല ഒരു ദിവസം ആശംസിച്ചുകൊണ്ട് നിർത്തുന്നു' കൃഷ്ണ കുമാർ കുറിച്ചു.
വണ്ണാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത കൃഷ്ണ കുമാറിന്റെ ചിത്രം. രണ്ടാമത്തെ മകൾ ദിയ ഒഴിച്ച് കൃഷ്ണ കുമാറിന്റെ മൂന്ന് മക്കളും സിനിമയിൽ അരങ്ങേറി കഴിഞ്ഞു. മൂത്ത മകൾ അഹാന ഇപ്പോൾ തന്നെ മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളാണ്. അടിയാണ് റിലീസിന് തയ്യറെടുക്കുന്ന അഹാനയുടെ ഏറ്റവും പുതിയ സിനിമ.
അഹാന കൃഷ്ണ, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ചിത്രമാണ് അടി. വേഫെറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
-
'മൂന്ന് കോടിയുടെ ആഭരണങ്ങളും മുപ്പത് കിലോ ഭാരമുള്ള സാരിയും'; ശകുന്തളയ്ക്ക് വേണ്ടി സാമന്ത അനുഭവിച്ച കഷ്ടപ്പാടുകൾ
-
അഞ്ഞൂറാനാവാൻ ആ നടൻ ആഗ്രഹിച്ചു, കൊടുത്തിരുന്നെങ്കിൽ ചിത്രം ഫ്ലോപ്പ് ആയേനെ! അത് പറഞ്ഞാൽ മനസിലാവില്ല; സിദ്ദിഖ്
-
അസീസിക്കാ വായ പൊത്തിപ്പിടിച്ചു; മക്കളെ ഇതൊന്നും പുറത്ത് പറയല്ലേ എന്നായി! തെറിവിളിയെ പറ്റി ശ്രീവിദ്യയും രാഹുലും