For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  '28 വർഷവും കൃത്യമായി ആ കാര്യം മാത്രം മറന്നു, സിന്ധു അതുമായി പൊരുത്തപ്പെട്ട് കഴിഞ്ഞു'; കൃഷ്ണ കുമാർ!

  |

  നടൻ കൃഷ്ണ കുമാറും ഭാര്യ സിന്ധു കൃഷ്ണയും നാല് പെൺമക്കളും സോഷ്യൽ മീഡിയയിലെ നിറ സാന്നിധ്യമാണ്. ആറം​ഗ കുടുംബം സോഷ്യൽമീഡിയയിലും യുട്യൂബിലും സജീവമാണ്.

  അതിനാൽ തന്നെ കൃഷ്ണ കുമാറിന്റെ വീട്ടു വിശേഷങ്ങളെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരാൾ വഴി ആരാധകരിലേക്ക് എത്തും. അച്ഛന്റെ വഴിയെ മക്കളായ അഹാനയും ഇഷാനിയും ഹൻസികയും അഭിനയത്തിലേക്ക് എത്തിയിരുന്നു.

  Also Read: ശ്രീദേവി ഗര്‍ഭിണിയായി, പിന്നെ ഞാനവിടെ എന്തിന് നില്‍ക്കണം; ബോണിയുടെ ആദ്യഭാര്യ പറഞ്ഞത്!

  അഹാന മലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ധേയയായ നായികയായി മാറി കഴിഞ്ഞു. സിനിമ അഭിനയത്തിന് പുറമെ വെബ് സീരിസ് പോലുള്ളവയിലും അഹാന അഭിനയിക്കാറുണ്ട്. കൂടാതെ സ്വന്തമായി ഷോർട്ട് ഫിലിം പോലുള്ളവയും മ്യൂസിക്ക് വീഡിയോകളും അഹാന ചെയ്യാറുണ്ട്.

  കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധുവും പ്രേക്ഷകർക്ക് സുപരിചിതയാണ്. കാരണം യുട്യൂബിൽ പാചക വീഡിയോയും ഡെയ്ലി വ്ലോ​ഗിങുമെല്ലാമായി സിന്ധു കൃഷ്ണ കുമാർ‌ സജീവമാണ്.

  വർഷങ്ങൾക്ക് മുമ്പ് ചില പരസ്യങ്ങളിലൊക്കെ സിന്ധു അഭിനയിച്ചിരുന്നു. സിന്ധു പങ്കുവെക്കുന്ന യുട്യൂബ് വീഡിയോകൾക്കാണ് കാഴ്ചക്കാർ ഏറെയും. അതേസമയം പിറന്നാൾ ആഘോഷിക്കുന്ന ഭാര്യയ്ക്ക് ആശംസകൾ നേർന്ന് കൃഷ്ണ കുമാർ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റാണ് ശ്ര​​ദ്ധ നേടുന്നത്.

  തങ്ങൾ തമ്മിൽ എത്രത്തോളം പരസ്പരം മനസിലാക്കിയാണ് ജീവിക്കുന്നതെന്ന് വ്യക്തമാക്കുന്ന കുറിപ്പാണ് ഭാര്യയ്ക്ക് വേണ്ടി കൃഷ്ണ കുമാർ കുറിച്ചത്.

  'ഇന്നേ സിന്ധുവിന്റെ പിറന്നാൾ... പതിവുപോലെ രാവിലെ വിളിച്ച് സംസാരിച്ചു. എല്ലാ വർഷത്തേയും പോലെ ഈ വർഷവും പതിവ് ഞാൻ തെറ്റിച്ചില്ല. രാവിലെ വിളിച്ചു. കാശ്മീരിൽ മക്കൾക്കും കൂട്ടുകാർക്കും ഒപ്പമായിരുന്നു സിന്ധു. വിശേഷങ്ങൾ ചോദിച്ചു.'

  'എല്ലാ തവണത്തെയും പോലെ ചിരിച്ചുകൊണ്ട് സിന്ധു പറഞ്ഞു ഇന്ന് എന്റെ ബർത്ത്ഡെ ആണെന്ന്. രണ്ട്... മൂന്ന് സെക്കന്റ്‌ നിശബ്ദതക്ക് ശേഷം രണ്ടുപേരും ചിരിച്ചു. ഇത്രയുംകാലം കൊണ്ട് സിന്ധുവിന് കാര്യം മനസിലായി.'

  Also Read: സ്ത്രീകളുമായി അകലം ഉണ്ടായിരുന്നു, നടിമാർ കെട്ടിപ്പിടിക്കാൻ വന്നാലും ഒഴിഞ്ഞു മാറും; രഞ്ജു രഞ്ജിമാർ

  'അന്നും ഇന്നും കിച്ചു ഇങ്ങനെ തന്നെ. 28 വർഷവും കൃത്യമായി മറന്നുപോയ ഒരു കാര്യം സിന്ധുവിന്റെ പിറന്നാൾ. സിന്ധു ഇതുമായി പൊരുത്തപ്പെട്ട് കഴിഞ്ഞു. എന്നാൽ ഇന്നലെ രാത്രിയിൽ കിടക്കുന്നതിന് മുമ്പ് ഞാൻ മനസിൽ കുറിച്ചിട്ടു.'

  'ഇന്ന് രാവിലെ സിന്ധുവിനെ വിളിച്ച് ഞെട്ടിക്കണമെന്ന്... രാവിലെ എണീറ്റു. പതിവ് പോലെ ഫോൺകോളുകൾ വന്നു. എല്ലാം മറന്നു. അത് കൊണ്ട് സിന്ധു ഞെട്ടിയില്ല... പിന്നെ ഓർത്തു അടുത്ത വർഷം ആവട്ടെ... ഞെട്ടിക്കാം. സിന്ധുവിന്റെ ആഗ്രഹമാണ് യാത്രകൾ.'

  'അതും മക്കളോടൊപ്പം മഞ്ഞുള്ള സ്ഥലങ്ങളിൽ. കൂടെ ജീവിതത്തിലെ ഏറ്റവും ഇഷ്ടമുള്ള സ്കൂൾത്തലം മുതൽ ഊട്ടിയിൽ കൂടെ പഠിച്ച ഏറ്റവും പ്രിയപ്പെട്ട ഹസീനക്കും സുലുവിനോടും ഒപ്പം. കശ്മീരിൽ 51ആം പിറന്നാൾ സിന്ധുവിന്റെ ഇഷ്ടം പോലെ... ആഗ്രഹം പോലെ നടത്തികൊടുത്ത ദൈവത്തിന് നന്ദി' കൃഷ്ണ കുമാർ കുറിച്ചു.

  നടന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് സിന്ധുവിന് ആശംസകളുമായി എത്തിയത്. സിന്ധു കൃഷ്ണ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്യുമ്പോഴാണ് കൃഷ്ണ കുമാറിനെ കാണുന്നതും പരിചയപ്പെടുന്നതും.

  പിന്നീട് ആ ബന്ധം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. മമ്മൂട്ടി ചിത്രം വണ്ണിലാണ് കൃഷ്ണ കുമാർ ഏറ്റവും അവസാനം അഭിനയിച്ചത്. അഭിനയത്തിന് പുറമെ രാഷ്ട്രീയത്തിലും കൃഷ്ണ കുമാർ സജീവമാണ്.

  വണ്ണിൽ ഐപിഎസ് ഉദ്യോ​ഗസ്ഥന്റെ വേഷമായിരുന്നു കൃഷ്ണ കുമാറിന്. മൂന്നാമത്തെ മകൾ ഇഷാനിയും അഭിനയത്തിലേക്ക് ചുവടുവെച്ചത് വണ്ണിലൂടെയാണ്. കൂടെവിടെയാണ് കൃഷ്ണ കുമാർ അവസാനമായി അഭിനയിച്ച സീരിയൽ.

  Read more about: krishna kumar
  English summary
  Actor Krishna Kumar Latest Write Up About His Understanding Wife Sindhu Birthday Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X