'എപ്പിസോഡിന് 1500 രൂപ, ജീവിതം മാറി മറിഞ്ഞതും ആ ​കാലഘട്ടത്തിൽ, എല്ലാ സൗഭാ​ഗ്യങ്ങൾക്കും കാരണം സോഷ്യൽമീഡിയയും'

വൈകുന്നേരങ്ങളില്‍ വീട്ടകങ്ങളെ ടിവിക്ക് മുന്നില്‍ പിടിച്ചിരുത്തുന്നതില്‍ മുന്നിലാണ് മെഗാ സീരിയലുകളുടെ സ്ഥാനം. സീരിയലുകളുടെ പ്രമേയത്തെ ഒരു കൂട്ടം വിമര്‍ശിക്കുമ്പോള്‍ തന്നെ അടുത്ത ദിവസം ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നവരും നിരവധിയാണ്. സീരിയൽ കൊണ്ട് ജീവിതം കെട്ടിപടുത്തെരാളാണ് നടൻ കൃഷ്ണകുമാർ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സ്ത്രീ സീരിയൽ കൃഷ്ണകുമാറിന്റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവുണ്ടാക്കി.

വെറും പത്ത് ദിവസത്തേക്ക് ഒരു വില്ലൻ വേഷം ചെയ്യാൻ വേണ്ടിയാണ് കൃഷ്ണകുമാർ എത്തിയത്. പിന്നീട് നായകൻ സിദ്ദീഖിന് ഡേറ്റില്ലാതെയായതോടെ കൃഷ്ണകുമാറിന്റെ റോൾ വലുതാവുകയായിരുന്നു. സിനിമ സ്വപ്നം കണ്ട് ഫീൽഡിലേക്ക് വന്നിട്ട് സീരിയൽ ചെയ്യാൻ തുനിഞ്ഞപ്പോൾ പലരും എതിർത്തിരുന്നുവെന്നും കൃഷ്ണകുമാർ പറയുന്നു. സ്ത്രീ എന്ന സീരിയൽ ആരംഭിച്ച ശേഷമാണ് ഒരു പ്രൈവറ്റ് ചാനൽ റേറ്റിങിൽ വരുന്നത്.

Krishna Kumar
Photo Credit: Krishna Kumar / facebook

അന്ന് ഒരു സീരിയൽ നിർമ്മിക്കുക എന്നതൊക്കെ ഹൈ റിസ്ക്കിൽപ്പെടുന്ന കാര്യമാണ്. കന്നഡികയായ ശ്യാം സുന്ദർ എന്നയാളായിരുന്നു ആ റിസ്ക്ക് അന്ന് ഏറ്റെടുത്തത്. ആദ്യം സ്ത്രീയിൽ എനിക്ക് പത്ത് ​ദിവസത്തെ ചെറിയ വേഷമായിരുന്നു അണിയറപ്രവർത്തകർ തന്നത്. ഒരു എപ്പിസോഡ് 1500 രൂപയായിരുന്നു പ്രതിഫലം. നായകൻ സിദ്ദീഖും നായിക വിനയപ്രസാദുമായിരുന്നു.

ഒരുപാട് കഥാപാത്രങ്ങളുള്ള സീരിയലായിരുന്നു. ഒരു ഫ്രോഡിന്റെ വേഷമായിരുന്നു എനിക്ക്. അമ്പാട്ട് എന്ന വലിയ തറവാടും അവിടേക്ക് എത്തിയ ഞാൻ ഒരു മോശം പ്രവൃത്തി ചെയ്യുന്നതും അതിന്റെ പേരിൽ എന്നെ തിരിച്ചയക്കുന്നതുമായിരുന്നു എന്റെ ഭാ​ഗത്തിന്റെ കഥ. പിന്നീട് ഒരു ട്വിസ്റ്റുണ്ടായി. സിദ്ദീഖിന് അന്ന് സിനിമയിൽ വൻ തിരക്കുള്ള സമയമാണ്. അദ്ദേഹത്തിന്റെ ഡേറ്റ് കിട്ടാനില്ല. എന്നാൽ നായികയുണ്ട് താനും.

അങ്ങനെയാണ് എന്റെ കഥാപാത്രം അണിയറപ്രവർത്തകർ വലുതാക്കിയത്. ഫിലോമിന ചേച്ചിയെ കൊല്ലുന്ന ബ്ര്യൂട്ടൽ സീനുണ്ടായിരുന്നു. അത് കാണിക്കുകയും ചെയ്തു. ആ രം​ഗത്തോടെയാണ് സീരിയലിൽ ട്വിസ്റ്റുണ്ടായത്. ഇപ്പോൾ ഞാൻ സീരിയലുകൾ കണ്ടിട്ട് കുറേയായി. സ്ത്രീ അന്ന് പ്രേക്ഷകരിൽ ഹരമുണ്ടാക്കിയ സീരിയലായിരുന്നു. വിജയൻ എന്നായിരുന്നു എന്റെ കഥാപാത്രത്തിന്റെ പേര്.

ആ സമയത്ത് പലരും കൃഷ്ണകുമാറും വിജയനും കൂടി മിക്സായി വിജയകുമാർ എന്ന് എന്നെ വിളിക്കുമായിരുന്നു. അതൊരു അസാമാന്യ കാലമായിരുന്നു. ജീവിതം മാറ്റി മറിച്ചതും സ്ത്രീ സീരിയലാണ്. സിനിമാ മോഹങ്ങളുമായിട്ടാണ് ഞാൻ വന്നത്. അവിടെ ഉദ്ദേശിച്ച വിജയം കിട്ടയില്ല. മാത്രമല്ല മക്കളൊക്കെ വളർന്ന് വരുന്നു. അങ്ങനെ‌യാണ് സീരിയലിലേക്ക് ഷിഫ്റ്റ് ചെയ്തത്. പിന്നീട് സ്ത്രീ സംഭവിച്ചു. വലിയൊരു സക്സസായി.

Krishna Kumar
Photo Credit: Krishna Kumar / facebook

നമുക്ക് ഡിമാന്റ് വരുമ്പോൾ നമ്മൾ ചോദിക്കുന്ന പൈസ കിട്ടുമല്ലോ. ആ ഒരു കുറച്ച് കാലമാണ് ലൈഫിനെ മാറ്റി മറിച്ചത്. അതുകൊണ്ടാണ് വീടിന് സ്ത്രീയെന്ന് പേരിട്ടത്. പൈസ കൃത്യ സമയത്ത് കിട്ടാത്തതിന് വഴക്ക് ഉണ്ടാക്കുകയും ഭക്ഷണത്തിന് പരിമിതികളും എല്ലാം ഉണ്ടായിരുന്നുവെങ്കിലും സ്ത്രീയുടെ സെറ്റിൽ എല്ലാവരും സന്തുഷ്ടരായിരുന്നു. സീരിയലിലേക്ക് പോകണോയെന്ന് സിനിമയിലെ പലരും ചോദിച്ചിരുന്നു. പക്ഷെ ലൈഫ് സെറ്റിലായത് സീരിയൽ കൊണ്ടാണ്.

മാത്രമല്ല സിനിമ വലിയൊരു സംഭവവും സീരിയൽ ചെറിയൊരു സംഭവവുമാണ്. വലിയൊരു മൃ​ഗത്തിന്റെ വാലായിരിക്കുന്നതിനേക്കാൾ ചെറിയൊരു മൃ​ഗത്തിന്റെ തലയായിരിക്കുന്നതാണ് നല്ലതെന്ന് തോന്നി. ആ സമയത്ത് സീരിയലിന് വേണ്ടി ഒരുപാട് സിനിമകൾ വേണ്ടെന്ന് വെച്ചു. ഞങ്ങളുടെ സ്ട്ര​ഗിൾ കൂടുതൽ കണ്ടത് അമ്മുവാണ്.

മാത്രമല്ല പിള്ളേരും എന്റെ അതേ രീതിയാണ്. സിനിമയ്ക്ക് ഒപ്പം തന്നെ സോഷ്യൽമീഡിയ കൂടി വന്നപ്പോൾ അതിലും ശരിയായി ജോലി എടുത്ത് റിസൽട്ട് ഉണ്ടാക്കുന്നുണ്ട്. എല്ലാ സൗഭാ​ഗ്യങ്ങൾക്കും കാരണം സോഷ്യൽമീഡിയ കൂടിയാണെന്നും കൃഷ്ണകുമാർ പറയുന്നു.

More from Filmibeat

Read more about: krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X