നാല് പെണ്മക്കളടങ്ങുന്ന ഈ കുടുംബമാണ് ഏറ്റവും വലിയ ശക്തി; മക്കളെ വിവാദത്തിലിട്ട് ഉപദ്രവിക്കുന്നതായി കൃഷ്ണ കുമാർ
അഭിനയത്തില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചിരിക്കുകയാണ് നടന്‍ കൃഷ്ണകുമാര്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്നും ബിജെപിയുടെ സ്ഥാനാര്‍ഥിയായിട്ടാണ് താരം മത്സരിക്കുന്നത്. അതേ സമയം കൃഷ്ണകുമാറിന്റെ ചില വാക്കുകളുടെ ചുവടുപിടിച്ച് മകളും നടിയുമായ അഹാന കൃഷ്ണ പറഞ്ഞതും ചേര്‍ത്ത് ട്രോളുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
നാല് പെണ്‍മക്കളടങ്ങുന്ന താരത്തിന്റെ കുടുംബം ലോക്ഡൗണ്‍ നാലുകളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നു. എന്നാല്‍ തന്റെ രാഷ്ട്രീയത്തിന്റെ പേരില്‍ മക്കളെ വിമര്‍ശിക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് താരം. ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുടുംബ ചിത്രത്തിനൊപ്പമാണ് അച്ഛനെന്ന നിലയില്‍ വേദന ഉണ്ടാക്കുന്ന കാര്യങ്ങളെ കുറിച്ച് നടന്‍ പറയുന്നത്.

കൃഷ്ണ കുമാറിന്റെ കുറിപ്പ് വായിക്കാം
ജീവിതത്തിലെ ഏറ്റവും വലിയ ശക്തി നാല് പെണ്മക്കളടങ്ങുന്ന ഈ സന്തുഷ്ട കുടുംബമാണ്. ഒരു കലാകാരന്‍ എന്ന നിലയിലും പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലും ബുദ്ധിമുട്ടുകള്‍ ഏറിയ ഓരോ ഘട്ടത്തിലും അവരുടെ പിന്തുണയില്ലായിരുന്നു എങ്കില്‍ ജീവിതകഥ മറ്റൊന്ന് ആകുമായിരുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും, പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ സ്വതന്ത്ര വ്യക്തികളായ എന്റെ പെണ്‍മക്കളെയും വിവാദങ്ങളിലേക്ക് വലിച്ചിട്ട് വ്യക്തിപരമായി ഉപദ്രവിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്.
കല്യാണ പെണ്ണിനെ പോലെ സുന്ദരിയായി നടി അഹാന കൃഷ്ണ, താരപുത്രിയുടെ ഏറ്റവും പുതിയ ഫോട്ടോസ് കാണാം
Recommended Video
ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ ഘട്ടത്തെ അതിജീവിക്കുകയും നേരിടുകയും തന്നെ ചെയ്യും. പക്ഷേ ഒരു അച്ഛന്‍ എന്ന നിലയില്‍ ഈ വിവാദങ്ങള്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പക്ഷേ ആരോടും പരിഭവിക്കാതെ പറയാനുള്ള നിലപാടുകള്‍ ഉറച്ചു പറഞ്ഞുകൊണ്ട് മുന്നോട്ടു പോവുക തന്നെ ചെയ്യും. മക്കളുടെ പേരില്‍ വിവാദം ഉണ്ടാക്കിയാല്‍ വേദനിക്കുന്ന കൃഷ്ണകുമാര്‍ എന്ന അച്ഛനെ മാത്രമേ നിങ്ങള്‍ക്ക് അറിയൂ. എന്ത് പ്രതിസന്ധി വന്നാലും നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയും, പറയുന്ന നിലപാടിനോട് സത്യസന്ധത പുലര്‍ത്തുകയും ചെയ്യുന്ന കൃഷ്ണകുമാര്‍ എന്ന പൊതുപ്രവര്‍ത്തകനെ ഇപ്പോഴും വിവാദ കമ്മറ്റിക്കാര്‍ക്ക് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു.


Click it and Unblock the Notifications