ഇളയമകളോട് ഒരു പ്രത്യേക സ്‌നേഹത്തിനു കാരണം എന്തായിരിക്കാം? മകള്‍ ഹന്‍സികയെ കുറിച്ച് കൃഷ്ണ കുമാര്‍ പറയുന്നു
നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കൃഷ്ണ കുമാറിനെ കുറിച്ച് നിരന്തരം വാര്‍ത്തകള്‍ വരാറുണ്ട്. നാല് പെണ്‍മക്കളുടെയും ഭാര്യയുടെയും കൂടെ സന്തോഷത്തോടെ കഴിയുന്ന നടന് പലപ്പോഴും വിമര്‍ശനങ്ങളാണ് ലഭിക്കാറുള്ളത്. എന്നാല്‍ കൃഷ്ണ കുമാറിന്റെ മാതൃകാപരമായ ദാമ്പത്യ ജീവിതവും മക്കളെ വളര്‍ത്തുന്നതുമൊക്കെ എല്ലാവരും കണ്ടു പഠിക്കേണ്ടത് തന്നെയാണെന്നാണ് പൊതുവേയുള്ള അഭിപ്രായം. പിതാവിന്റെ പാതയിലൂടെ മക്കളെല്ലാവരും തന്നെ സിനിമയിലേക്ക് എത്തി കഴിഞ്ഞു.
ഓരോ ദിവസവും തന്റെ വീട്ടിലെ വിശേഷങ്ങളും മറ്റ് കാര്യങ്ങളുമൊക്കെ കൃഷ്ണ കുമാര്‍ പങ്കുവെക്കുന്നത് പതിവാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ആരാധകരുമായി സംവദിക്കാറുള്ളത്. ഇപ്പോഴിതാ തന്റെ വീട്ടിലെ താരം ആരാണെന്ന് പരിചയപ്പെടുത്തി കൊണ്ട് എത്തിയിരിക്കുകയാണ് കൃഷ്ണ കുമാര്‍. ഞങ്ങളെ എല്ലാവരെയും കൂട്ടിയോജിപ്പിച്ചു നിര്‍ത്തുന്ന അച്ചുതണ്ടും വീട്ടിലെ താരവും ഇളയമകള്‍ ഹന്‍സിക ആണെന്നാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ കൃഷ്ണ കുമാര്‍ പറഞ്ഞത്. അതിനുള്ള കാരണവും താരം വ്യക്തമാക്കി... വിശദമായി വായിക്കാം...

'അസുലഭനിമിഷങ്ങള്‍... ഇളയവള്‍ ഹന്‍സു.. എന്തായിരിക്കാം ഇളയമകളോട് ഒരു പ്രത്യേക സ്‌നേഹത്തിനു കാരണം.. വീട്ടില്‍ നാലുമക്കള്‍.. മൂത്തമകള്‍ ആഹാനയുമായി 26 വര്‍ഷത്തെ ബന്ധം. അടുത്ത രണ്ടു മക്കള്‍ (ദിയയും ഇഷാനിയും) ആഹാനയുമായി രണ്ടര വയസ്സും, 5 വയസ്സും വ്യത്യാസത്തില്‍ ജനിച്ചു. 10 വര്‍ഷത്തിന് ശേഷം ഹന്‍സികയെന്ന ഒരു പ്രതിഭാസം ഞങ്ങളെ തേടിയെത്തി. അതിനാല്‍ അഹാനയേക്കാള്‍ 10 വര്‍ഷം കുറവാണ് അവളോടൊപ്പം ജീവിച്ചത്. പക്ഷെ മുന്‍ജന്മത്തില്‍ വളരെ കാലം ഹാന്‍സികക്കൊപ്പം ജീവിച്ച ഒരു തോന്നല്‍.

വളരെ അധികം സന്തോഷവും ഒപ്പം ബാലാരിഷ്ടതയുടെ ഏഴര ശനിയുലൂടെ അവളും ഞങ്ങളും കടന്നു പോയപ്പോള്‍ ഏറ്റവും കൂടുതല്‍ വേദന അനുഭവിച്ചവള്‍ ഹാന്‍സിക... പക്ഷെ കാലം കടന്നു പോയി. അവള്‍ക്കു 16 വയസ്സ്. ഇന്ന് ഞങ്ങളെ എല്ലാവരെയും കൂട്ടിയോജിപ്പിച്ചു നിര്‍ത്തുന്ന അച്ചുതണ്ട്. വീട്ടിലെ താരം.. മക്കളില്‍ ഏറ്റവും പക്വമതി എന്ന് തോന്നിപ്പിക്കുന്ന പെരുമാറ്റം.. അവളുടെ ആത്മാവ് മറ്റുള്ളവരേക്കാള്‍ കൂടുതല്‍ സഞ്ചരിച്ച പ്രതീതി. 53 വയസ്സില്‍ അവളെ കെട്ടിപിടിക്കുമ്പോള്‍, അവളോടൊപ്പം ഇരിക്കുമ്പോള്‍, വീഡിയോകളില്‍ വരുമ്പോള്‍, ഒരു ചെറുപ്പം തോന്നാറുണ്ട്..
Recommended Video

വല്ലപ്പോഴും മാത്രമാണ് ഞാന്‍ മക്കളുമായി കൂടുന്നത്... Detachment in Attachment എന്നൊരു കാര്യം ജീവിതത്തില്‍ പണ്ടും ഉണ്ടായിരുന്നു. എന്നും സ്‌നേഹത്തില്‍ ഇരിക്കാന്‍ ഉപയോഗിക്കുന്ന ഒരുകാര്യം.. തെറ്റോ ശരിയോ എന്നറിയില്ല.. എങ്കിലും അത് ജീവിതത്തില്‍ പാലിക്കുന്നു.. ഇന്ന് നല്ലൊരു ദിവസമായിരുന്നു... ഇന്നലത്തെ പോലെ.. നാളെ ഇതിലും മനോഹരമാവും.. എന്നെയും നിങ്ങളെയും നന്മയിലൂടെ നയിച്ചു കൊണ്ട് പോകുന്ന ആ അദൃശ്യ ശക്തിക്കു നന്ദി.. എല്ലാവര്‍ക്കും കുടുംബത്തില്‍ നന്മയുണ്ടാവട്ടെ.. സന്തോഷമുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തുന്നു...' എന്നുമാണ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെ കൃഷ്ണ കുമാര്‍ പറയുന്നത്.


Click it and Unblock the Notifications











