twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വീടിൻ്റെ പേര് സ്ത്രീ എന്നാണ്; സീരിയലിൽ അഭിനയിച്ച പ്രതിഫലം കൊണ്ടാണ് സ്ഥലവും വീടും വാങ്ങിയതെന്ന് കൃഷ്ണ കുമാര്‍

    |

    ഭാര്യയും നാല് പെണ്‍മക്കളുമടങ്ങുന്ന അഞ്ച് സ്ത്രീകള്‍ ഉള്ള വീട്ടിലാണ് നടന്‍ കൃഷ്ണ കുമാറിന്റെ ജീവിതം. വീട്ടില്‍ ലേഡീസ് ഹോസ്റ്റല്‍ നടത്തുന്ന മലയാള നടന്‍ എന്ന പേരും താരത്തിനൊപ്പമുണ്ട്. സ്ത്രീ എന്നാണ് തന്റെ വീടിന് പേരിട്ടിരിക്കുന്നത്. സ്ത്രീകള്‍ കൂടുതല്‍ ഉള്ളത് കൊണ്ട് മാത്രമല്ല, വീടിന് പേര് വന്നതിന് പിന്നില്‍ മറ്റൊരു കാര്യം കൂടി ഉണ്ടെന്നാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കൃഷ്ണ കുമാര്‍ പറയുന്നത്.

    'ദൂരദര്‍ശന്‍ കാലം കഴിഞ്ഞ് സ്ത്രീ എന്ന സീരിയല്‍ ക്ലിക്ക് ആയ സമയത്ത് ആ പ്രതിഫലം കൊണ്ടാണ് ഈ സ്ഥലം വാങ്ങിയതും വീട് വച്ചതും. ആ ഇഷ്ടം കൊണ്ട് വീടിന് സ്ത്രീ എന്ന് പേരിട്ടു. ഇപ്പോഴിവിടെ ഭാര്യയും മക്കളും അപ്പച്ചിയുമടക്കം ഉള്ളതെല്ലാം സ്ത്രീകള്‍. ആകെ ഉള്ള പുരുഷന്‍ ഞാനാണ്. ഏകാന്തത അറിഞ്ഞത് ടിവിയില്‍ ക്രിക്കറ്റ് കണി കാണുമ്പോഴാണ്. അതുകൊണ്ട് ഇഷാനിയെ ക്രിക്കറ്റ് കളി പഠിപ്പിച്ചെടുത്തു.

    family

    വീട്ടിലെ ഏക ആണ്‍തരി എന്നതിന് സുഖമുണ്ട്. ഞാന്‍ വളര്‍ന്ന വീട്ടില്‍ അച്ഛനും ആണ്‍മക്കള്‍ക്കും ഇടയില്‍ അമ്മ മാത്രമായിരുന്നു പെണ്‍തരി. ഈ സീന്‍ ദൈവം വീണ്ടും റിവേഴ്‌സ് ചെയ്തതാകും എന്റെ കാര്യത്തിലെന്ന് കൃഷ്ണ കുമാര്‍ പറയുന്നു. ട്രോളുകള്‍ വിഷമിപ്പിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് താരം പറഞ്ഞത്.

    ഹോട്ട് ആയി ഷമ സിക്കന്ദർ, ഗ്ലാമറസ് ലുക്കിലുള്ള നടിയുടെ ഫോട്ടോസ് വൈറലാവുന്നു

    കുറെ ഒക്കെ ട്രോളന്മാരാണ് നമ്മളെ എഴുതി സഹായിച്ചത്. എഴുതപ്പെട്ട നമ്മളൊക്കെ കുറച്ച് കഴിയുമ്പോള്‍ ഒരു പൊസിഷനിലെത്തും. എവുതി കൊണ്ടിരിക്കുന്നവന്‍ അന്നും എഴുതി കൊണ്ടിരിക്കും. കാരണം അവര്‍ നെഗറ്റീവ് മാത്രമേ കാണുന്നുള്ളു. പാര്‍ട്ടിയില്‍ ചേര്‍ന്നത് സംബന്ധിച്ചാണ് എന്നെ പറ്റി എഴുതുന്നത്. എഴുതട്ടെ. നല്ല കാര്യമാണെന്നാണ് കൃഷ്ണ കുമാറിന് പറയാനുള്ളത്.

    Recommended Video

    Krishnakumar's family's earning from YouTube

    മക്കളുടെ നേരെയുള്ള സൈബര്‍ അറ്റാക്ക് പലരും കൃത്യമായ ഉദ്ദേശം വച്ച് കൊണ്ട് വൈരാഗ്യ ബുദ്ധിയോടെ ചെയ്യുന്നതാണെന്ന് തോന്നും. പക്ഷേ അതൊന്നും നമ്മളെ ബാധിക്കില്ല. നമ്മുടെ മുഖത്ത് നോക്കി റഷ്യന്‍ ഭാഷയില്‍ ആരെങ്കിലും തെറി വിളിച്ചാല്‍് ഓക്കേ ചേട്ടാ എന്ന് പറഞ്ഞിട്ട് നമ്മള്‍ പോരില്ലേ. അതുപോലെ തന്നെയാണ് ഇതും എന്ന് സിന്ധു കൃഷ്ണയും പറയുന്നു.

    English summary
    Actor Krishna Kumar Opens Up About The Story Of His House Name
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X