For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുരേഷ് ഗോപിയെ ആദ്യമായി കാണുന്നത് ഡൽഹിയിൽ വെച്ച്, ഇപ്പോൾ വീണ്ടും, പഴയ ഓർമ പങ്കുവെച്ച് കൃഷ്ണകുമാർ

  |

  സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ കൃഷ്ണകുമാർ . വീട്ടിലെ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം നടൻ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം പ്രേക്ഷകരുടെ ഇടയിൽ വൈറലാവാറുമുണ്ട്. കൃഷ്ണ കുമാർ മാത്രമല്ല ഭാര്യ സിന്ധുവും മക്കളും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഏറ്റവും കൂടുതൽ ആരാധകരുള്ള താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്‌റേത്.

  ഭർത്താവിനോടൊപ്പം താമസിച്ചത് മാസങ്ങൾ മാത്രം, കുഞ്ഞുങ്ങളെ ആഗ്രഹിച്ചു, എന്നാൽ രേഖയ്ക്ക് സംഭവിച്ചത്

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടൻ പങ്കുവെച്ച പോസ്റ്റാണ്. നടനും എംപിയുമായ സുരേഷ് ഗോപിയുമായുളള കുടിക്കാഴ്ചയെ കുറിച്ചാണ് നടൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. ദില്ലിയിൽ വെച്ചായിരുന്നു ഇവരുടെ കൂടിക്കാഴ്ച. സുരേഷ് ഗോപിയെ ആദ്യമായി ദില്ലിയിൽ വെച്ച് കണ്ടതിന്‌റെ ഓർമകളും ഇരുവരും തമ്മിലുള്ള സൗഹൃദവുമാണ് കൃഷ്ണകുമാർ പങ്കുവെയ്ക്കുന്നത്. നടന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

  കുഞ്ഞിനെ മുലയൂട്ടാൻ സാധിച്ചിരുന്നില്ല, ആദ്യത്തേത് പോലെയായിരുന്നില്ല രണ്ടാമത്തെ പ്രസവം, വെളിപ്പെടുത്തി നടി

  സുരേഷ് ഗോപിയും, ഡൽഹിയും പിന്നെ ഞാനും. ഡൽഹി എനിക്ക് വളരെ ഇഷ്ടപെട്ട സ്ഥലവും ധാരാളം സുന്ദര ഓർമ്മകൾ സമ്മാനിച്ച ഇടവുമാണ്. 1983 ന്നിൽ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാനായിട്ടാണ് ഡൽഹിയിൽ ആദ്യമായി എത്തുന്നത്. വിജയ് ചൗക് മുതൽ ഇന്ത്യ ഗേറ്റ് വരെ ആണ് മാർച്ചിങ്. അത് കഴിഞ്ഞു ഇരുവശത്തുമുള്ള പുൽത്തകിടിയിൽ ഇരുന്നു ഭക്ഷണം. ഒരു വർഷം കഴിഞ്ഞു 1984 - ലിൽ പാര ജമ്പിനായി ആഗ്രയിൽ പോകും വഴി ഡൽഹിയിൽ.

  പിന്നീട് 1993 ലേ തണുപ്പുള്ള ഡിസംബർ മാസം വീണ്ടും ഡൽഹിയിലെത്തി. അന്നാണ് ആദ്യമായി സുരേഷ് ചേട്ടനെ കാണുന്നതും പരിചയപെടുന്നതും. ഡൽഹിയിൽ "കാഷ്മീരം" സിനിമയുടെ ലൊക്കേഷനിൽ പോകാനിറങ്ങുമ്പോൾ രഞ്ജിത് ഹോട്ടലിന്റെ പടികളിൽ വെച്ച് . 6 അടി 3 ഇഞ്ച് ഉയരമുള്ള ആ സുന്ദര സൂപ്പർ സ്റ്റാർ മുന്നിൽ നില്കുന്നു. ചെറു ചിരിയോടെ ചോദിച്ചു.."ആദ്യ സിനിമയല്ലേ, കലക്കണം.. ടീവിയിൽ കണ്ടിട്ടുണ്ട്.. ഓൾ ദി ബെസ്റ്റ് " അനുഗ്രങ്ങളും അഭിനന്ദനങ്ങളും ആവോളം തന്നു ചേട്ടൻ നടന്നു നീങ്ങി..

  സുരേഷ് ചേട്ടനും ഞാനും തിരുവനന്തപുരത്തു വളരെ അടുത്താണ് താമസം. മക്കൾ ചെറുതായിരിക്കുമ്പോൾ പിറന്നാൾ പാർട്ടികൾക്കു ഒത്തു കൂടും. രാധികയും സിന്ധുവുമൊക്കെ കാണാറുണ്ട്. എന്നാൽ സുരേഷേട്ടനെ ഞാൻ കൂടുതലും കണ്ടിരിക്കുന്നത് (സിനിമ സെറ്റിലല്ലാതെ) ഡൽഹിയിലാണ്.. സുരേഷേട്ടൻ നായകനായ "ഗംഗോത്രി"യുടെ ഷൂട്ടിംഗിനായി ഡൽഹിയിൽ വെച്ച് വീണ്ടും ഒത്തു കൂടി. "സലാം കാഷ്മീറി"നായി പോകുമ്പോഴും ഡൽഹി എയർപോർട്ടിൽ കണ്ടുമുട്ടി, അവിടുന്ന് ശ്രീനഗറിലേക്ക് ഒരുമിച്ചായിരുന്നു യാത്ര.. ഒപ്പം സംവിധായകൻ ശ്രി ജോഷിയും.

  കാലങ്ങൾ കടന്നു പോയി..സുരേഷേട്ടൻ എംപി ആയി. സ്വർണജയന്തി സദനിൽ താമസമാക്കിയ സമയം ഞാൻ രാജസ്ഥാനിൽ ശ്രി മേജർ രവി - മോഹൻലാൽ ചിത്രമായ 1971 ന്റെ ഷൂട്ടിംങ്ങനായി രാജസ്ഥാനിൽ പോകും വഴി സുരേഷ് ചേട്ടന്റെ ഡൽഹിയിലെ ഫ്ലാറ്റിൽ താമസിച്ചിട്ടാണ് പോയത്. ഇറങ്ങുമ്പോൾ പറഞ്ഞു തിരിച്ചു കേരളത്തിലേക്കു പോകുമ്പോൾ സമയമുണ്ടെങ്കിൽ ഇത് വഴി വന്നു ഇവിടെ തങ്ങീട്ടു പോകാം. അങ്ങനെ സംഭവിച്ചു. തിരിച്ചു വന്നപ്പോൾ അവിടെ താമസിച്ചിട്ടാണ് മടങ്ങിയത്. വീണ്ടും നാളുകൾക്കു ശേഷം, ഇന്നലെ സുരേഷ് ചേട്ടൻ വിളിച്ചു. "എടാ നീ ഡൽഹിയിലുണ്ടോ. ഉണ്ടെങ്കിൽ ഇങ്ങു വാ". അങ്ങനെ വീണ്ടും ഡൽഹയിൽ വെച്ച് വീണ്ടും ഒരു കണ്ടുമുട്ടൽ. കുറെ അധികം സംസാരിച്ചു.. പഴയ കഥകൾ പറഞ്ഞു ഒരുപാട് ചിരിച്ചു.. ഇറങ്ങുമ്പോൾ ചോദിച്ചു "നീ ഇനി എന്നാ ഡൽഹിക്ക്..?" എന്റെ മനസ്സിൽ അപ്പോൾ ഒരു ചോദ്യം വന്നു. ശെടാ.. തിരുവനന്തപുരത്തു വെച്ച് എപ്പോ കാണാം എന്ന്, എന്ത് കൊണ്ട് ചോദിച്ചില്ല..? എന്താണോ എന്തോ..! തിരോന്തോരം ഭാഷയിൽ പറഞ്ഞാൽ എന്തരോ എന്തോ.. ഹാ ഡൽഹിയെങ്കിൽ ഡൽഹി.. എവിടെ ആയാലെന്താ കണ്ടാൽ പോരെ- കൃഷ്ണകുമാ ഇൻസ്റ്റഗ്രാമിൽ കുറിച്ചു,

  Most exciting upcoming movies of action king Suresh Gopi | FilmiBeat Malayalam

  സുരേഷ് ഗോപിയും കുടുംബത്തിനോടൊപ്പമുള്ള പഴയകാല ചിത്രങ്ങളും കുറിപ്പിനോടൊപ്പം കൃഷ്ണകുമാർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. കഷ്ണകുമാറിന്ഫ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ് ലഭിച്ചിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും സിനിമയിൽ സജീവമായിട്ടുണ്ട്. 2020 ൽ പുറത്ത് വന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ ൻടൻ വെള്ളിത്തിരലേയ്ക്ക് മടങ്ങി എത്തിയത്. ചിത്രം വൻ വിജയമായിരുന്നു. കാവൽ, ഒറ്റക്കൊമ്പൻ, പാപ്പൻ, എസ്ജി 251 എന്നിങ്ങനെയാണ് ഇനി പുറത്തു വരാനുള്ള സുരേഷ് ഗോപി ചിത്രങ്ങൾ.

  Read more about: suresh gopi krishnakumar
  English summary
  Actor Krishna Kumar Shares Delhi Memory With Suresh Gopi, Write up Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X