'അവളുടെ ആത്മാവ് എന്നേക്കാൾ ഈ ഭൂമിയിൽ സഞ്ചരിച്ചുവോയെന്ന് തോന്നും, പക്വത അധികമുള്ള ഒരാളെ പോലെയാണ്'

നാല് പെൺകുട്ടികളാണ് തനിക്ക് പിറന്നത് എന്നതുകൊണ്ട് മറ്റുള്ളവരുടെ സിംപതി കാരണം വശംകെട്ടിട്ടുള്ള നടനും രാഷ്ട്രീയ പ്രവർത്തകനുമാണ് കൃഷ്ണകുമാർ. എന്നാൽ തന്റെ നാല് പെൺമക്കളേയും വളരെ അഭിമാനത്തോടെയും സ്നേഹം നൽകിയുമാണ് ക‍ൃഷ്ണകുമാറും ഭാര്യ സിന്ധുവും വളർത്തുന്നത്. അതുകൊണ്ട് തന്നെ ആൺമക്കളില്ലാത്ത കുറവൊന്നും സിന്ധുവും കൃഷ്ണകുമാറിനും തോന്നാറേയില്ല. സിന്ധു കൂടുതൽ യാത്രകൾ ചെയ്ത് തുടങ്ങിയതും ലോകം കണ്ട് തുടങ്ങിയതും പോലും നാല് പെൺമക്കൾ പ്രാപ്തിയായ ശേഷമാണ്.

വീട്ടിലെ അം​ഗങ്ങളിൽ ഏറെയും സ്ത്രീകളാണ് എന്നതുകൊണ്ട് വീടിന് പോലും സ്ത്രീ എന്നാണ് കൃഷ്ണകുമാർ പേരിട്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാഷ്ട്രീയത്തിലാണ് സജീവമെങ്കിലും എല്ലാ തിരക്കിൽ നിന്നും മാറി കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ കൃഷ്ണകുമാർ ശ്രദ്ധിക്കാറുണ്ട്.

Krishna Kumar Hansika Krishna

അല്ലാത്തപക്ഷം യാത്രകളിൽ മക്കളേയും ഭാര്യയേയും ഒപ്പം കൂട്ടും. കഴിഞ്ഞ രണ്ട് ദിവസമായി മക്കളെ കുറിച്ചുള്ള കുറിപ്പുകൾ നിരന്തരമായി കൃഷ്ണകുമാർ പങ്കുവെക്കുന്നുണ്ട്. തുടക്കം രണ്ടാമത്തെ മകൾ ദിയയെ കുറിച്ച് എഴുതി കൊണ്ടായിരുന്നു. മക്കളോടൊപ്പം സന്തോഷത്തോടെ ജീവിതം ആസ്വദിക്കാൻ അവസരം തന്ന ദൈവത്തിന് നന്ദി എന്നാണ് ദിയയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് കൃഷ്ണകുമാർ കുറിച്ചത്.

ഇപ്പോഴിതാ ഏറ്റവും ഇളയ മകൾ ഹൻസിക കൃഷ്ണയെ കുറിച്ച് കൃഷ്ണകുമാർ എഴുതിയ കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. പ്രായത്തിനേക്കാൾ പക്വതയുള്ള കുട്ടിയാണ് ഹൻസികയെന്നും അവളിൽ നിന്നും താൻ പലതും ചോദിച്ച് മനസിലാക്കാറുണ്ടെന്നുമാണ് കൃഷ്ണകുമാർ കുറിച്ചത്. ഹൻസിക... വീട്ടിലെ ഏറ്റവും ഇളയ അംഗം. ഞങ്ങൾ തമ്മിൽ 37 വയസ് വ്യത്യാസം.

പക്ഷെ പലപ്പോഴും തോന്നാറുണ്ട് അവളുടെ ആത്മാവ് എന്നേക്കാൾ ഈ ഭൂമിയിൽ സഞ്ചരിച്ചപോലെ. അനുഭവങ്ങൾ ഉള്ളതുപോലെ... പക്വത അധികമുള്ള ഒരാളെ പോലെ. കുടുംബത്തിലെ ആറ് പേരിൽ ഏറ്റവും അധികം ക്ഷമയുള്ളയാൾ അവളിൽ നിന്നും പലതും ചോദിച്ച് മനസിലാക്കാറുണ്ട്... പഠിക്കാറുണ്ട്... ഒരു പിതാവെന്ന നിലയിൽ ഇതൊക്കെ ജീവിതത്തിലെ വലിയ വിജയങ്ങളായി തോന്നാറുണ്ട്. ദൈവത്തിന് നന്ദി എന്നാണ് ഇളയ മകളെ കുറിച്ച് നടൻ കുറിച്ചത്.

ഹൻസിക കൃഷ്ണകുമാർ കുടുംബത്തിന്റെ ആരാധകർക്കും പ്രിയപ്പെട്ട കുട്ടിയാണ്. നടന്റെ കുറിപ്പ് വൈറലായതോടെ നിരവധി രസകരമായ കമന്റുകളാണ് ആരാധകർ കുറിക്കുന്നത്. കൃഷ്ണകുമാറിന് ഇപ്പോഴും പ്രായം പറയില്ലെന്നും ഇളയ മോളെ കണ്ടാൽ അനിയത്തിയാണെന്നെ തോന്നുകയുള്ളൂവെന്നുമാണ് ഒരാൾ കുറിച്ചത്.

Krishna Kumar Hansika Krishna

പെൺമക്കൾ അനു​ഗ്രഹമാണെന്നും കമന്റുകളുണ്ട്. കൃഷ്ണകുമാറിന്റെ കുടുംബത്തിൽ ഏറ്റവും ടാലന്റഡ് ഹൻസികയാണെന്നാണ് ആരാധകരുടെ പക്ഷം. സൗന്ദര്യത്തിന്റെയും ലുക്കിന്റെയും കാര്യത്തില്‍ ഹന്‍സിക ഇപ്പോള്‍ ചേച്ചിമാരെ കടത്തിവെട്ടും. ഹൻസിക വളർന്നാൽ തങ്ങളെല്ലാവരും ഒതുങ്ങിപ്പോകുമെന്ന് വളരെ മുമ്പ് തന്നെ ഒരു അഭിമുഖത്തിൽ ചേച്ചിയും നടിയുമായ അഹാന തന്നെ പറഞ്ഞിട്ടുണ്ട്.

സൗന്ദര്യവും ലുക്കും മാത്രമല്ല ഡാൻസ്, ജിംനാസ്റ്റിക്ക് തുടങ്ങി ഹ​ൻസികയ്ക്ക് ധാരാളം കഴിവുകളുണ്ട്. അതുകൊണ്ട് തന്നെയാണ് സീരിയസ് കോണ്ടന്റുകൾ അല്ലെങ്കിൽ കൂടിയും ഹൻസികയുടെ യുട്യൂബ് വീഡിയോകൾ അതിവേ​ഗത്തിൽ ട്രെന്റിങിൽ കയറുന്നത്. ഹൻസികയുടെ ‍റീൽ‌ വീഡിയോകൾക്കാണ് ആരാധകർ കൂടുതൽ. ഡി​ഗ്രി വിദ്യാർത്ഥിനിയാണ് ഹൻസിക ഇപ്പോൾ.

പതിനെട്ടുകാരിയായ ഹൻസികയ്ക്ക് ഇൻസ്റ്റ​ഗ്രാമിൽ പത്ത് ലക്ഷത്തിന് മുകളിൽ ഫോളോവേഴ്സുണ്ട്. ഇതിനോടകം സിനിമയിൽ അരങ്ങേറി കഴിഞ്ഞു ഹൻസിക. അഹാന നായികയായ ലൂക്ക എന്ന സിനിമയിൽ അഹാനയുടെ കുട്ടിക്കാലം ചെയ്തത് ഹൻസികയായിരുന്നു.

താരപുത്രി ചേച്ചിയേയും അച്ഛനേയും പോലെ സിനിമയിലേക്ക് നായികയായി രണ്ടാം വരവ് നടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അതേസമയം രണ്ടാമത്തെ മകൾ ദിയയുടെ വിവാഹം ​ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് കൃഷ്ണകുമാറിന്റെ കുടുംബം.

Read more about: krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X