മൈന്റ് ചെയ്തില്ല പക്ഷെ വോട്ട് ചോദിച്ച് വിളിച്ചു, വിലക്കുന്നെങ്കിൽ വിലക്കട്ടെ; കൃഷ്ണ ഉദ്ദേശിച്ചത് കൈലാഷിനെ?
സാഹസം സിനിമയുടെ റിലീസിനുശേഷം സോഷ്യൽമീഡിയ മുഴുവൻ ഇന്റിപെന്റൻസ് എന്ന സിനിമയിലെ ഒരു മുത്തം തേടി എന്ന ഗാനവും നടൻ കൃഷ്ണയുമാണ് നിറഞ്ഞ് നിൽക്കുന്നത്. സഹനടൻ വേഷങ്ങളിലാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി കൃഷ്ണ തിളങ്ങുന്നത്. നായക വേഷങ്ങൾ മാത്രമെ ചെയ്യൂവെന്ന വാശിയില്ലാത്ത അഭിനേതാവ് കൂടിയാണ് താരം. ഇന്റസ്ട്രിയിൽ പിടിച്ച് നിൽക്കാനുള്ള മാക്സിമം ട്രൈ ചെയ്യാറുണ്ട്. അതിന് ഒരു എളുപ്പ വഴിയില്ല. നമുക്കുള്ള വേഷങ്ങൾ തേടി പോവുകയാണ്.
പല സംവിധായകരെ വിളിക്കുമ്പോഴും എന്റെ പേര് കൃഷ്ണ എന്ന് പറഞ്ഞ് കഴിയുമ്പോൾ പലർക്കും മനസിലാകുന്നില്ല. അപ്പോഴൊക്കെ ഒരുപാട് വിഷമിച്ചു. ലൈം ലൈറ്റിലുണ്ടെങ്കിലും കണ്ണിൽ നിന്നും മറഞ്ഞാൽ ഓർമയിലും ഉണ്ടകണമെന്നില്ല. എന്നിരുന്നാലും ചെറിയ ചെറിയ ബോണസുകൾ ദൈവം എനിക്ക് കൊണ്ടുവന്ന് ഇട്ട് തരും. ഇപ്പോൾ സന്തോഷം സാഹസം എന്ന സിനിമയാണ്.

തിയേറ്ററിൽ സിനിമ നന്നായി ഓടുന്നുണ്ട്. നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എനിക്ക് ഇനി നായക വേഷങ്ങൾ കിട്ടില്ല. കിട്ടിയാൽ തന്നെയും ഞാൻ അത് ചെയ്യില്ല. ആ കാലഘട്ടം കഴിഞ്ഞു. എനിക്ക് ക്യാരക്ടർ വേഷങ്ങളാണ് താൽപര്യം. ഒരു എലമെന്റ് എവിടയോ കിടപ്പുണ്ട്. അതിൽ കയറിപിടിച്ചാൽ ഇനിയും ഒരു പത്ത് വർഷം കൂടി മുന്നോട്ട് പോകാം.
ഒരിക്കലും ഡിപ്രഷനിലേക്ക് ഞാൻ പോയിട്ടില്ല. എനിക്ക് പേരും അവസരങ്ങളും ഉണ്ട്. ഞാൻ ചെയ്യുന്ന കഥാപാത്രങ്ങൾ ആളുകൾക്ക് ഇഷ്ടപ്പെടുന്നുമുണ്ട്. പിന്നെ എന്തിന് ഡിപ്രഷനിലേക്ക് പോകണമെന്നും കൃഷ്ണ മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സഹപ്രവർത്തകരിൽ നിന്നുണ്ടായിട്ടുള്ള അനുഭവങ്ങളും താരം പങ്കുവെച്ചു. എന്നെ മൈന്റ് ചെയ്യാതെ പോയ സഹപ്രവർത്തകരെ വീണ്ടും ഞാൻ കണ്ടിരുന്നു. അത് രസമായിരുന്നു. അയാൾ ഇപ്പോൾ എന്നെ കെട്ടിപിടിക്കുകയൊന്നുമില്ല.
ഞാൻ പറഞ്ഞത് കൊള്ളേണ്ടിടത്ത് കൊണ്ടു. ഇപ്പോൾ വിളിയും ഇല്ല. ഞാൻ ഒരു ദിവസം മറ്റൊരു ആവശ്യത്തിന് വേണ്ടി വിളിച്ചു. പക്ഷെ എടുത്തില്ല. പിന്നീട് അമ്മയുടെ ഫങ്ഷന് കണ്ടപ്പോഴും പുള്ളി മുഖം തന്നില്ല. ആ ആർട്ടിസ്റ്റ് എന്നെ മൈന്റ് ചെയ്യാത്തതിൽ എനിക്ക് ഒരു പുല്ലുമില്ല. കാരണം പൊറോട്ട അടിച്ചിട്ടാണേലും ഞാൻ ജീവിക്കും. എന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തിട്ടുള്ളത് വിനയൻ സാറാണ്. അദ്ദേഹത്തിന്റെ എല്ലാ പടത്തിലും നല്ല വേഷങ്ങൾ ചെയ്തിട്ടുണ്ട്.
വിനയൻ സാറിന് വിലക്ക് വന്ന സമയത്ത് പലരും എന്നോട് പറഞ്ഞു അദ്ദേഹത്തിന്റെ പടത്തിൽ അഭിനയിക്കരുത് ലൈഫ് പോകുമെന്ന്. ഞാൻ നിങ്ങൾക്ക് പാരയായോ പരാതിയുമായോ ഒന്നും വരുന്നില്ല. അതുകൊണ്ട് എന്റെ വഴിക്ക് പോകാൻ സമ്മതിക്കണമെന്ന് അവരോട് ഞാൻ പറഞ്ഞു. അതുകൊണ്ട് എനിക്ക് വിലക്ക് വന്നില്ല. നാളെ ഇനി വന്നാലും കുഴപ്പമില്ല. വിലക്കുന്നെങ്കിൽ വിലക്കട്ടെ. വർക്കില്ലാത്ത സമയത്ത് വർക്ക് തന്നയാളാണ് വിനയൻ സാർ.

ഇന്ന് ഞാൻ വീണ്ടും സജീവമായത് അദ്ദേഹത്തിന്റെ ഇന്റിപെന്റൻസ് എന്ന സിനിമയിലെ ഗാനത്തിലൂടെയാണ്. അതുപോലെ അമ്മ സംഘടനയുടെ ഇലക്ഷൻ അടുക്കുമ്പോൾ മാത്രം എന്നെ വിളിക്കുന്ന ആളുകളുണ്ട്. എന്റെ ഒരു കൂട്ടുകാരനുണ്ട്. മലയാള സിനിമയിൽ എന്നെപ്പോലെ നിൽക്കുന്ന ഒരാളാണ്. അയാൾ ഒരു സമയത്ത് നന്നായിട്ട് തിളങ്ങി കയറി വന്നു. കഴിഞ്ഞ അമ്മ മീറ്റിങിന് പുള്ളിയെ ഞാൻ കണ്ടു. പക്ഷെ പുള്ളിക്ക് എന്നെ ഫെയ്സ് ചെയ്യേണ്ട ആവശ്യം ഇല്ലെന്ന രീതിയിലാണ് നിൽക്കുന്നത്. സംസാരിച്ചിട്ട് കാര്യമില്ലെന്നതുപോലെ.
ഇത്തവണ അയാൾ എന്നെ വിളിച്ചു. എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് മത്സരിക്കുന്നുവെന്ന് പറഞ്ഞാണ് വിളിച്ചത്. നീ എന്നെ വിളിച്ചതിൽ സന്തോഷമേയുള്ളുവെന്ന് ഞാൻ പറഞ്ഞു. മാത്രമല്ല അന്ന് മൈന്റ് ചെയ്യാതിരുന്ന കാര്യവും ഞാൻ അവനോട് പറഞ്ഞു. എനിക്ക് അവനോട് ദേഷ്യമൊന്നും ഇല്ല. അപ്പോൾ അവൻ അവന്റെ ഭാഗം ക്ലിയർ ചെയ്തു. അവന്റെ കഥ കേട്ടപ്പോൾ അത് എന്റേതിനേക്കാൾ മോശമാണ്.
ഇവന്റടുത്ത് സംസാരിച്ചിട്ട് എന്ത് കാര്യം എന്ന മൈന്റ് സെറ്റിലാണ് അന്ന് അവൻ എന്നോട് പെരുമാറിയത്. കുറേനാളുകൂടി കാണുന്നതിന്റെ രീതയിൽ സംസാരിക്കാമല്ലോ.... പിന്നെ ഇതൊക്കെയാണ് സിനിമ. സംസാരിച്ച് അവസാനിപ്പിക്കും മുമ്പ് നിന്നെ ഞാൻ തെറ്റിദ്ധരിച്ചതാവും ഞാൻ നിനക്ക് വോട്ട് ചെയ്യാമെന്നും പറഞ്ഞു. അല്ലെങ്കിൽ അവനെ കുറിച്ച് നെഗറ്റീവ് എന്റെ മനസിൽ കിടക്കുമെന്ന് കൃഷ്ണ പറഞ്ഞു. നടന്റെ വീഡിയോ വൈറലായതോടെ കൃഷ്ണ ഉദ്ദേശിച്ച നടൻ കൈലാഷാണെന്നാണ് ചില പ്രേക്ഷകർ ഊഹാപോഹങ്ങൾ വെച്ച് പറഞ്ഞ്. വിനു മോഹനാണെന്ന് മറ്റ് ചിലർ കുറിച്ചു.


Click it and Unblock the Notifications











