നിരന്തരമായ ചോദ്യം... ആദ്യമൊക്കെ കള്ളം പറഞ്ഞു, ഗോവയിലെ റെസ്റ്റോറന്റിൽ ജോലി ചെയ്തു, ജീവിതം പഠിച്ചു; നടൻ കൃഷ്ണ!
ഒരു സമയത്ത് ചോക്ലേറ്റ് ബോയ് ഇമേജിൽ മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നായക നടനായിരുന്നു കൃഷ്ണ. കുഞ്ചാക്കോ ബോബനോളം തന്നെ ആരാധകർ അന്ന് കൃഷ്ണയ്ക്കും ഉണ്ടായിരുന്നു. ബാലതാരമായി അഭിനയത്തിലേക്ക് ചുവടുവെച്ച താരം ദയ മുതലാണ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. പിന്നീട് അയാൾ കഥ എഴുതുകയാണ് അടക്കം നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. മലയാള സിനിമയുടെ പതിവ് പാറ്റേണിൽ മാറ്റം വന്ന് തുടങ്ങിയതോടെയാണ് കൃഷ്ണയ്ക്ക് അവസരങ്ങൾ കുറഞ്ഞത്.
ഇടയ്ക്ക് ചെറിയൊരു ബ്രേക്കും എടുത്തു. പിന്നീട് തിരികെ വന്നശേഷം നായക കഥാപാത്രങ്ങളല്ല... നല്ല സിനിമകളുടെ ഭാഗമാകുക എന്ന റോളുകൾ ചെയ്യുക എന്നത് മാത്രമായി കൃഷ്ണയുടെ ലക്ഷ്യം. സിനിമയിൽ ഏറെക്കാലമായി സീനിയോറിറ്റിയുണ്ടെന്ന് കരുതി അവസരം ചോദിക്കാൻ കൃഷ്ണ മടിക്കാറില്ല.

ഇപ്പോഴിതാ സിനിമയിൽ നിന്നും ബ്രേക്കെടുത്ത സമയത്തെ ജീവിതത്തെ കുറിച്ചും സിനിമാ സൗഹൃദങ്ങളെ കുറിച്ചും എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് കൃഷ്ണ. സിനിമയിൽ നിന്നും വിട്ടു നിന്ന സമയത്ത് റെസ്റ്റോറന്റിൽ ജോലി ചെയ്ത അനുഭവവും നടൻ വെളിപ്പെടുത്തി. കണ്ണ് അടച്ച് ആളുകളെ വിളിച്ച് ഞാൻ ചാൻസ് ചോദിക്കാറില്ല. അതിൽ വളരെ സെലക്ടീവാണ്.
സിനിമയിൽ ഏതെങ്കിലും വേഷം ചെയ്തു എന്നത് നമ്മുടെ പേഴ്സണാലിറ്റിയെ ബാധിക്കുമെന്ന് എനിക്ക് തോന്നാറില്ല. കാരണം അതിന് വേണ്ടി നമ്മൾ ഇറങ്ങി തിരിച്ചിരിക്കുകയല്ലേ. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് എന്നെ വിളിച്ച് വേഷം തന്നിട്ടുള്ളത് ബോബി-സഞ്ചയിലെ സഞ്ചയാണ്. ട്രാഫിക്കിലെ വേഷമായിരുന്നു അത്. നെഗറ്റീവാണെങ്കിലും ആളുകളുടെ മനസിൽ ആ കഥാപാത്രം പതിഞ്ഞു.
അന്ന് ഞാൻ ഫീൽഡ് ഔട്ടായി നിൽക്കുന്ന സമയമാണ്. അതുപോലെ വികെപിയാണ് എനിക്ക് ഏറ്റവും കൂടുതൽ ആഡ് ഫിലിംസ് തന്നിട്ടുള്ളത്. സജീവമാണ് ഞാൻ. കുറച്ച് സിനിമകൾ കൂടി കിട്ടിയാൽ എന്റെ സൈക്കിൾ കറങ്ങാൻ തുടങ്ങും. ബേസിക്കലി ഞാൻ ഒരു റെസ്റ്റോറന്റ് ഫാമിലിയിൽ നിന്നാണ്. ഫാമിലി സിനിമയുമായും ബന്ധപ്പെട്ട് കിടക്കുന്നവരാണ്. അഭിനയത്തിൽ നിന്നും ബ്രേക്കെടുത്ത സമയത്ത് വേറൊരു ജോലിക്കും പോവാൻ പറ്റില്ല.
കാരണം ആ ലെവലിൽ ഫെയിമുമായി നിന്നിട്ടുണ്ട്. സിനിമയില്ലേയെന്നുള്ള ആളുകളുടെ ചോദ്യം കാരണം ഞാൻ ചില കള്ളത്തരങ്ങൾ ചെയ്തിട്ടുണ്ട്. ഞാൻ തെലുങ്കിലാണിപ്പോൾ എന്ന് പറയും. പിന്നെ കുറേനാൾ കഴിയുമ്പോൾ കന്നടത്തിലാണെന്ന് പറയും. അതൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് പിന്നീട് മനസിലായി. കാരണം ഇന്നലെ കണ്ടവരെ ഇന്നും കാണാൻ തുടങ്ങി. അവർ കാണുമ്പോഴെല്ലാം ഞാൻ നാട്ടിലുണ്ട്. പിന്നെ എന്റെ മൈന്റിനെ കൺട്രോൾ ചെയ്തത് റെസ്റ്റോറന്റ് ബിസിനസാണ്. മാത്രമല്ല ഡൽഹിയിൽ ഞാൻ ജോലിയും ചെയ്തിട്ടുണ്ട്. റെസ്റ്റോറന്റിൽ തന്നെയാണ് ജോലി ചെയ്തത്.

ധൈര്യം വെക്കാൻ വേണ്ടിയാണ് സ്വന്തം റെസ്റ്റോറന്റ് വിട്ട് മറ്റൊരു സ്ഥാപനത്തിൽ ജോലിക്ക് പോയത്. ജീവിതം പഠിക്കാൻ പോയതാണ്. പല ദിവസങ്ങളിലും കരഞ്ഞു. കുക്കിന്റെ ജോലിയാണ് ചെയ്തത്. തന്തൂരി ചെയ്യാനാണ് പഠിച്ചത്. അവിടെ ആരും എന്നെ തിരിച്ചറിഞ്ഞില്ല. അന്ന് സോഷ്യൽ മീഡിയയും അത്ര സജീവമായിരുന്നില്ല. ഒരു വർഷം കൊണ്ട് എന്റെ ഔട്ട്ലുക്ക് അടക്കം മാറി. കോൺഫിഡൻസ് വന്നു. പണ്ട് ടോപ്പിൽ നിൽക്കുന്ന താരങ്ങളെ കാണുമ്പോൾ എനിക്ക് കോൺഫിഡൻസ് കുറയുമായിരുന്നു.
പക്ഷെ ഇപ്പോൾ അങ്ങനെയല്ല. നീയൊന്നും അല്ല എന്നെ കൊണ്ടുവന്നത് എന്നൊരു തോന്നൽ വരും. എപ്പോഴും നമ്മൾ ഫൈറ്റ് ചെയ്ത് കൊണ്ടിരിക്കുകയാണല്ലോ. സിനിമയിൽ നല്ല സൗഹൃദമുണ്ടോയെന്ന് ചോദിച്ചാൽ ജെനുവിനായുള്ള ഉത്തരം ഒരു സിനിമാക്കാരനിൽ നിന്നും കിട്ടില്ല. അതൊരു ഫേക്ക് വേൾഡാണെന്നാണ് തോന്നിയിട്ടുള്ളത്. എല്ലാവരും ചെയ്യുന്നത് പോലെ അമ്മയുടെ മീറ്റിങിന് ചെല്ലുമ്പോൾ ഞാനും ആളുകളെ കെട്ടിപിടിക്കും.
ഞാൻ ഒരുപാട് പേരെ കെട്ടിപിടിച്ചിട്ടുണ്ട്. ഈ വർഷത്തെ അമ്മയുടെ മീറ്റിങിൽ എനിക്ക് കിട്ടിയത് അടുത്ത വർഷത്തെ മീറ്റിങിന് ചെല്ലുമ്പോൾ ഞാൻ തിരിച്ച് കൊടുക്കും. എവിടെയായിരുന്നെടാ ഇത്ര നാൾ..? എന്ന ചോദ്യത്തിൽ തന്നെയുണ്ട്. പക്ഷെ രസമാണ് ഫേക്കായി അഭിനയിക്കാൻ. കാരണം ഉള്ള് നമുക്ക് അറിയാമല്ലോ. ആരും ആരെയും ഇപ്പോൾ റെക്കമന്റ് ചെയ്യാറില്ല.
സംവിധായകർ ചിലപ്പോൾ റെക്കമന്റ് ചെയ്യും. ഇലക്ഷൻ സമയത്താണ് അവസാനം അമ്മയുടെ മീറ്റിങിൽ പങ്കെടുത്തത്. അറിയാത്തവർ പോലും വന്ന് കെട്ടിപിടിച്ച് നോക്കിക്കോണേയെന്ന് പറയും. വേർതിരിവ് എല്ലാ മേഖലയിലുമുണ്ട്. പക്ഷെ അത് എന്നെ ബാധിക്കാറില്ലെന്നും കൃഷ്ണ പറയുന്നു.


Click it and Unblock the Notifications











